കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സിനിമാക്കഥയെ വെല്ലുന്ന ഇരട്ട പ്രണയം കൊലപാതകത്തിൽ കലാശിച്ചു: കുമ്പളയിൽ നഷ്ടമായത് മൂന്ന് യുവാക്കൾ

  • By Desk
Google Oneindia Malayalam News

കാഞ്ഞങ്ങാട്: കുമ്പളയിൽ മൂന്ന് പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ സിനിമാക്കഥയെ വെല്ലുന്ന തരത്തിൽ നടന്ന വിവരങ്ങൾ പുറത്ത്.
യുവതിയെ ചൊല്ലിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചതോടെ നഷ്ടമായത് മൂന്നു പേരുടെ ജീവനാണ്. അവസാനം കേസിൽ കുടുങ്ങുമെന്നായപ്പോൾ പ്രതികളിൽ രണ്ടു പേർ ജീവനൊടുക്കുകയും ചെയ്തു.

kasarkode

കുമ്പളയില്‍ യുവാവ് കൊല്ലപ്പെടാന്‍ കാരണമായത് ഇരുവരും ഇരട്ട പ്രണയം സൂക്ഷിച്ചിരുന്ന പെണ്‍സുഹൃത്തിനെ ചൊല്ലിയുള്ള തര്‍ക്കമാണെന്ന് പൊലിസ് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. കൊലപാതക കേസിലെ മുഖ്യപ്രതി ശ്രീകുമാറിനെ പോലീസ് അറസ്റ്റു ചെയ്തതോടെയാണ് കൊലയ്ക്കു പിന്നിലെ കാരണങ്ങൾ വ്യക്തമായത്.

കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ രണ്ട് യുവാക്കള്‍ക്കും കൊലപാതകത്തില്‍ വ്യക്തമായ പങ്കുണ്ടെന്ന് പോലീസ് പിന്നീട് വ്യക്തമാക്കി. സംഘത്തിലെ നാലാമനായി പോലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇയാൾ മംഗളുരു ഭാഗത്തേക്ക് കടന്നതായാണ് സംശയിക്കുന്നത്. സംഭവത്തെ കുറിച്ച് പൊലിസ് പറയുന്നത് ഇങ്ങനെയാണ്:

കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി സ്വകാര്യ ഓയില്‍ മില്ലില്‍ ജോലി ചെയ്തിരുന്ന ഹരീഷ് തിങ്കളാഴ്ച രാത്രി ഒന്‍പതരയ്ക്കും പത്തരയ്ക്കും ഇടയിലാണ് കൊല്ലപ്പെടുന്നത്. കൊലയ്ക്കുശേഷം തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി പ്രതി ശ്രീകുമാര്‍ വസ്ത്രങ്ങള്‍ സമീപത്തെ പുഴയില്‍ ഉപേക്ഷിച്ചു.

മില്ലിലെ ജോലി കഴിഞ്ഞ് വീട്ടില്‍ എത്തേണ്ട സമയം ആയിട്ടും കാണാഞ്ഞതിനാല്‍ വീട്ടുകാര്‍ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. അതിനിടെ വഴിയാത്രക്കാരാണ് മീറ്ററുകള്‍ മാത്രം അകലെ രക്തത്തില്‍ കുളിച്ച നിലയില്‍ ഹരീഷിനെ കണ്ടെത്തുന്നത്. പൊലീസ് സംഘമെത്തി കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു. ഹരീഷിൻ്റെ മരണം കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞ പൊലീസ് പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി.

ഇതോടെയാണ് സ്ഥാപനത്തിലെ ജീവനക്കാരില്‍ നിന്നുള്ള മൊഴികളില്‍ നിന്ന് അന്വേഷണം ശ്രീകുമാറിലെത്തിയത്. ഇങ്ങനെ വനിതാ സുഹൃത്തുമായുള്ള ബന്ധത്തെച്ചൊല്ലി ഇതിന് മുമ്പും ഇരുവരും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടതായുള്ള സൂചന പൊലീസിന് ലഭിച്ചു. അങ്ങനെ നാളുകളായുള്ള വൈരാഗ്യം കൊലയിലേക്ക് എത്തുകയായിരുന്നുവത്രേ.

ശ്രീകുമാർ ഒറ്റയ്ക്കല്ല കൃത്യം നടത്തിയതെന്ന് വ്യക്തമായതോടെ സുഹൃത്തുക്കള്‍ക്കായി അന്വേഷണസംഘം വലവിരിച്ചു. ഇത് മനസ്സിലാക്കിയ 19 കാരന്‍ മണിയും 21 കാരന്‍ റോഷനും വീടിന് സമീപത്തെ റബര്‍ തോട്ടത്തിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു. മരിച്ച യുവാക്കൾ ഇരുവരും അയല്‍വാസികളുമാണ്. ഹരീഷ് വധകേസിലെ നാലാമനായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. ഒളിവിൽ പോയ ഇയാളെ കുറിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ടെന്നും കുമ്പള പൊലിസ് അറിയിച്ചു.ഇയാൾ ഉടൻ പിടിയിലാകുമെന്നും കേസിലെ മുഴുവൻ വിവരങ്ങൾ ലഭിക്കുമെന്നാണ് പൊലിസിനെ പ്രതീക്ഷ. നാലു സംഘങ്ങളായാണ് കേരള-കർണാടക അതിർത്തി പ്രദേശങ്ങളിൽ പ്രതിക്കായി തെരച്ചിൽ നടത്തുന്നത്.ഇതിനിടെയിൽ

പിടിയിലായ ശ്രീകുമാറിനെ കാസർകോട് കോടതി റിമാൻഡ് ചെയ്തു. വീട്ടിനടുത്തെ റബ്ബർ തോട്ടത്തിൽ ജീവനൊടുക്കിയ രണ്ടു യുവാക്കളുടെ മൃതദേഹങ്ങൾ കൊവിഡ് പരിശോധനയ്ക്കു ശേഷം പോസ്റ്റുമോർട്ടം നടത്തി സംസ്കരിച്ചു കൊല്ലപ്പെട്ട യുവാവ് ഹരീഷിൻ്റെ മൃതദേഹവും കൊവിഡ് പരിശോധനയ്ക്കു ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചു.

English summary
Kasargod Kumbala Murder; Police say it is a murder that beats the movie story
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X