സിദ്ദിഖിനെ കൊലപ്പെടുത്തിയത് ബിജെപി പ്രവർത്തകരെന്ന് പോലീസ് നിഗമനം: മഞ്ചേശ്വരം താലൂക്കിൽ ഹര്‍ത്താല്‍!
Recommended Video

മഞ്ചേശ്വരം: സിപിഎം പ്രവര്‍ത്തകനായ പ്രതാപ് നഗര്‍ സൊങ്കാലിലെ സിദ്ദിഖ്(25)നെ കൊലപ്പെടുത്തിയത് ബി.ജെ.പി പ്രവർത്തകരെന്ന് പോലീസ് നിഗമനം. ഞായറാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് സിദ്ദിഖിനെ ബൈക്കിലെത്തിയ സംഘം കുത്തി പരിക്കേൽപ്പിച്ചത്. ബഹളം കേട്ടെത്തിയ നാട്ടുകാർ ഉടൻതന്നെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ സിദ്ദിഖിനെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിങ്കളാഴ്ച്ച പുലർച്ചെ 1.30 ഓടെ മൃതദേഹം കാസറകോട്ടേക്ക് കൊണ്ടുവന്നു. തിങ്കളാഴ്ച്ച രാവിലെതന്നെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായതിന് ശേഷം പോസ്റ്റുമാറ്റത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോകും.
കഴിഞ്ഞ ഏതാനും ദിവസം മുമ്പാണ് സിദ്ദിഖ് ഖത്തറിൽ നിന്നും നാട്ടിലെത്തിയത്. ഞായറാഴ്ച്ച രാത്രി സിദ്ദിഖ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ ബൈക്കിലെത്തിയ അക്രമി സംഘം സിദ്ദിഖിനെ കുത്തുകയായിരുന്നു. കൊലപ്പെടുത്തിയതിന് ശേഷം സംഭവസ്ഥലത്ത് ഇവർ സഞ്ചരിച്ച ബൈക്ക് ഉപേക്ഷിച്ച് രക്ഷപെടുകയായിരുന്നു. പ്രതികൾ കർണാടകയിലേക്ക് കടക്കാൻ സാധ്യതയുള്ളതിനാൽ അതിർത്തിയിലും മംഗലാപുരത്തും അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.

ബി.ജെ.പി പ്രവർത്തകരായ നാലംഗ സംഘമാണ് കൊലപാകത്തതിന് പിന്നിലെന്നാണ് പോലീസ് നിഗമനം. അശ്വദ് എന്നയാളാണ് കുത്തിയതെന്ന് പോലീസ് പോലീസ് പറഞ്ഞു. കാസറഗോഡ് ഡി.വൈ.എസ്.പി എം വി സുകുമാരാൻ, കുമ്പള സി.ഐ പ്രേംസദൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികൾക്കായി തിരച്ചിൽ നടത്തുന്നത്. സംഭവ സ്ഥലത്ത് കൂടുതൽ പോലീസ് ക്യാമ്പ് ചെയിതിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് മഞ്ചേശ്വരം താലൂക്കില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം സിപിഎം പ്രവര്‍ത്തകര്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications