ആരോഗ്യ വകുപ്പിന്റെ മിന്നൽ പരിശോധന; വിദ്യാനഗറിലെ ആറോളം ഹോട്ടലുകളില്‍ പഴകിയ ഭക്ഷണം
കാസര്‍കോട് : വിദ്യാനഗറിലെ ആറോളം ഹോട്ടലുകളില്‍ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണങ്ങള്‍ പിടികൂടി. കോഴിയിറച്ചി, ആട്ടിറച്ചി, പോത്തിറച്ചി, പോറോട്ട, അജിനൊമോട്ടോ, 5 കിലോ നിരോധിത പ്ലാസ്റ്റിക്ക്, പഴകിയ പച്ചക്കറികള്‍ എന്നിവയാണ് പിടികൂടിയത്. വിദ്യാനഗര്‍ മൂണ്പാകര്ക്ക് , അല്‍ ഫലാക്ക് കെഫ്ത്തീരിയ, ഹോട്ടല്‍ പാറ, ഹോട്ടല്‍ സുപ്ര, ദര്ബാലര്‍, ലിഹാരി എന്നീ ഹോട്ടലുകളില്‍ നിന്നാണ് പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തത്.
ഈ പരിസരത്ത് നിരവധി കടകളും കോളേജുകളും പ്രവർത്തിക്കുന്നുണ്ട് ഇവിടെ നിന്നൊക്കെ നിരവധി ആൾക്കാരാണ് ഭക്ഷണം കഴിക്കാനായി ഇവിടെ എത്തുന്നത്. പഴകിയ ഭക്ഷണം കഴിച്ചത് മൂലം നിരവധിയാൾക്കാർക്ക് ചില ആരോഗ്യപ്രശനങ്ങൾ കഴിഞ്ഞ ദിവസം നേരിട്ടിരുന്നു. പലതവണയായി ഇവിടെ നിന്നുള്ള ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി താക്കിത് നൽകിയിട്ടുണ്ടെങ്കിലും വീണ്ടും കഥ ആവർത്തിക്കുകയാണ്.

പലതവണ ഉപയോഗിച്ച എണ്ണ കൊണ്ട് തന്നെയാണ് വീണ്ടും വീണ്ടും എണ്ണപലഹാരങ്ങൾ ഉണ്ടാകുന്നത് മാത്രമല്ല ഹോട്ടലിനകത്തും പരിസരത്തും വൃത്തിയില്ലായിമയും പലതവണ അധികൃതർ ചൂണ്ടി കാട്ടിയിട്ടുണ്ടെങ്കിലും ഹോട്ടലുടമകൾ അതൊന്നും വകവയ്ക്കാതെയാണ് പ്രവർത്തിക്കുന്നത്. ജില്ലയുടെ വിവിധഭാഗങ്ങളിലായി നിരവധി ഹോട്ടലുകളിൽ പഴകിയ ഭക്ഷണങ്ങൾ നൽകുന്നുണ്ട്. വരും ദിവസങ്ങളിൽ പരിശോധന കര്‍ശനമാക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. നഗരസഭയിലെ ആരോഗ്യ വിഭാഗം ഇന്‍സ്‌പെക്ടര്‍ ഇന്‍ ചാര്‍ജ്ജ് എ വി മധുസൂദനന്‍ നായര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സുര്‍ജ്ജിത് കെ സോമന്‍, ടി സുധീര്‍ തുടങ്ങിയവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.













Click it and Unblock the Notifications