കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടറുമില്ല, ജീവനക്കാരുമില്ല! വാണിനഗര്‍ പ്രാഥമികകേന്ദ്രത്തിലെ രോഗികൾക്ക് ദുരിതം

  • By Desk
Google Oneindia Malayalam News

പെര്‍ള: കേരള-കര്‍ണ്ണാടക അതിര്‍ത്തി പ്രദേശമായ എണ്‍മകജെ പഞ്ചായത്തിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിർ ആശ്രയിക്കുന്ന വാണിനഗര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് പറയാനുള്ളത് അവഗണനയുടെ കഥയാണ്. മഴക്കാല രോഗങ്ങളായ ഡെങ്കിപ്പനിയും മറ്റ് പകര്‍ച്ചവ്യാധികളും കൊണ്ട് രോഗികൾ വലയുമ്പോൾ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരോ മറ്റ് ജീവനക്കാരോ ഇല്ല.

പേരിനൊരു കെട്ടിടമുണ്ട് ഇതിൽ അത്യാവശ്യം വേണ്ട സൗകര്യങ്ങളോ ഉപകരണങ്ങളോ ഇല്ല എന്നത് മറ്റൊരു സത്യം. ചിലപ്പോൾ ആഴ്ചയിൽ രണ്ട് വട്ടം കൂടുമ്പോൾ ഡോക്ടർ വരും ചിലപ്പോൾ അതും ഉണ്ടാവില്ല.ഫാര്‍മസിസ്റ്റ്, ക്ലാര്‍ക്ക്, അറ്റന്‍ഡര്‍, സ്വീപ്പര്‍ എന്നി ജീവനക്കാര്‍ ഉണ്ടെങ്കിലും ആസ്പത്രിയില്‍ എത്തുന്നത് വല്ലപ്പോള്‍ മാത്രം.

Hospital

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പ്രദേശമായതുകൊണ്ട് തന്നെ നിത്യേന പല ശാരീരിക അസ്വസ്ഥതകൾ കൊണ്ട് വീർപ്പ് മുട്ടുന്നവരായിരിക്കും ഈ പ്രദേശത്തുള്ളവർ അതുകൊണ്ട് തന്നെ ജില്ലയിലെ മറ്റ് ആശുപത്രികളിൽ അഭയം തേടേണ്ടി വരും. സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ മറ്റ് ആസ്പത്രികളില്‍ എത്തിക്കണമെങ്കില്‍ വളരെ പ്രയാസവും സാമ്പത്തിക ബാധ്യതയേറെയാണ്.

പ്രാഥമിക ആരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്നുണ്ടെങ്കിൽ ഇതിനൊക്കെ ചെറിയൊരു ആശ്വാസമാകും എന്ന് നാട്ടുകാർ പറയുന്നു. സ്വര്‍ഗ, പഡ്രെ, വാണിനഗര്‍ പ്രദേശത്തുള്ള എല്ലാവർക്കുമുള്ള ഏക ആശ്രയമാണ് ഈ ആരോഗ്യകേന്ദ്രം. സ്ഥിരമായി ഇവിടെ ഡോക്ടറേയും മറ്റു ജീവനക്കാരേയും നിയമിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് ഭരണ സമിതിയും വാര്‍ഡ് അംഗവും ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് നിവേദനം നൽകിയിട്ടുണ്ടെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല അവരും മൗനം പാലിക്കുകയാണ് ചെയ്യുന്നത്.

മഴക്കാലമായതുകൊണ്ട് തന്നെ പകർച്ചവ്യാധികൾ ഒന്നൊന്നായി പിടിപെട്ട് കൊണ്ടേ ഇരിയ്ക്കുകയാണ്. ഇതിന് മുന്നോടിയായുള്ള ബോധവൽക്കരണമോ മറ്റ് മുന്നറിയിപ്പുകളോ ഇവർക്ക് ലഭിച്ചിട്ടില്ല. കുംബഡാജെ പ്രാഥമിക ആരോഗ്യ കേ ദ്രത്തിലെ സ്റ്റാഫ് നഴ്‌സിനും ബെള്ളൂര്‍ പി.എച്ച്.സിയിലെ അറ്റന്‍ഡര്‍ എന്നിവര്‍ക്കാണ് വാണിനഗര്‍ പി.എച്ച്.സിയില്‍ അധിക ചുമതല നല്‍കിയിട്ടുള്ളത്. കുംബഡാജെയില്‍ നിന്നും ബെള്ളൂരില്‍ നിന്നും ഇവിടെ എത്തണമെങ്കില്‍ കിലോമീറ്ററുകള്‍ ചുറ്റി സഞ്ചരിക്കണം. അതുകൊണ്ടുതന്നെ ഇവരും ആസ്പത്രിയില്‍ എത്തുന്നത് ചുരുക്കം ചില ദിവസങ്ങളില്‍ മാത്രം.

English summary
Kasargod Local News about Vaninagar health center
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X