അപകടത്തിന്റെ ഞെട്ടൽ മാറാതെ പള്ളത്തടുക്ക; അപകടത്തിൽപ്പെട്ടവർ എവിടെ പോയെന്ന കാര്യത്തിൽ അവ്യക്തത
കാസർഗോഡ്: 5 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ ഞെട്ടലിലാണ് പള്ളത്തടുക്ക. ഇന്നലെ വൈകീട്ടാണ് സ്കൂൾ ബസ് ഓട്ടിയിൽ ഇടിച്ച് അപകടം ഉണ്ടായത്. മൊഗ്രാൽ സ്വദേശികളായ ഓട്ടോ ഡ്രൈവർ അബ്ദുൽ റൗഫ്, യാത്രക്കാരായ ബീഫാത്തിമ, നബീസ, ഉമ്മു ഹലീമ, ബിഫാത്തിമ ,നബീസ, ഉമ്മു ഹലീമ, ബിഫാത്തിമ മൊഗർ എന്നിവരാണു മരിച്ചത്. മരിച്ച സ്ത്രീകളിൽ മൂന്നു പേർ സഹോദരങ്ങളാണ്.
വൈകീട്ട് അഞ്ചിനായിരുന്നു അപകടം നടന്നത്. ശബ്ദവും കരച്ചിലും കേട്ട് സമീപത്തെുള്ളവർ ഓടിയെത്തുമ്പോൾ 5 പേരും ഓട്ടോയ്ക്കുള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. പുറത്തെടുത്തപ്പോഴേക്കും 3 പേർ മരിച്ചിരുന്നു. വളരെ പ്രയാസപ്പെട്ടാണ് ഓട്ടോയിൽ കുടുങ്ങിയവരെ പുറത്തേക്ക് എടുത്തത്. ഉടൻ തന്നെ ഇവരെ കാസർഗോഡ് ജനറൽ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിക്കുകയായിരുന്നു. ഗ്ലോബൽ പബ്ലിക് സ്കൂളിന്റെ ബസ് കുട്ടികളെ ഇറക്കി മടങ്ങി വരുമ്പോഴാണ് അപകടം നടന്നത്. അതുകൊണ്ട് തന്നെ കുട്ടികൾക്ക് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

നെക്രാജെ പള്ളത്തുമൂലയിലെ ബന്ധുവിന്റെ വീട്ടിൽ പോയി മടങ്ങുകയായിരുന്നു കുടുംബം. ഇവർ എന്തിനാണ് പള്ളത്തടുക്കയിൽ എത്തിയത് എന്ന കാര്യത്തിൽ വ്യക്തത ഇല്ല. നെക്രാജെയിൽ നിന്ന് കാസർകോട് മൊഗർ എരിയാലിലേക്ക് നീർച്ചാൽ-സീതാംഗോളി വഴിയാണ് എളുപ്പ വഴി. വഴിതെറ്റിയാണോ ഇവിടേക്ക് വന്നതെന്ന് വ്യക്തമല്ല. ഇവരുടെ കയ്യിൽ പള്ളത്തടുക്കയിലുള്ള ഒരാളെ ഏൽപ്പിക്കാനുള്ള കത്തുണ്ടായിരുന്നു. എന്നാൽ ഇത് ആർക്കാണെന്നും വ്യക്തമല്ല.
അതേസമയം വളവും തിരിവും ഏറെയുള്ള ബദിയഡുക്ക-പെര്‍ള സംസ്ഥാനപാതയില്‍ ചെറിയ അപകടങ്ങള്‍ പതിവാണ്. എങ്കിലും ഇത്രയും വലിയ അപകടം ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. കൃത്യസമയത്ത് ആംബുലൻസ് ലഭിക്കാതിരുന്നതും തിരിച്ചടിയായി. ബസ് അമിത വേഗത്തിലാണ് എത്തിയതെന്ന് ഇവർ പറയുന്നു. അപകടത്തിനിടയാക്കിയ ബസ് ഡ്രൈവര്‍ മുണ്ട്യത്തടുക്കയിലെ ജോണ്‍ ഡീസൂസ (56) യ്‌ക്കെതിരേ ബദിയഡുക്ക പോലീസ് കേസെടുത്തു.












Click it and Unblock the Notifications