കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഞ്ചേശ്വരത്ത് ഞെട്ടിക്കാന്‍ മുസ്ലീം ലീഗ്, യൂത്ത് ലീഗ് നേതാവിനെ ഇറക്കും, കാസര്‍കോട് നെല്ലിക്കുന്ന്?

Google Oneindia Malayalam News

കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് ജില്ലയില്‍ തിരിച്ചടിയുണ്ടാവാതിരിക്കാന്‍ എല്ലാ നീക്കങ്ങളും നടത്തി മുസ്ലീം ലീഗ്. മഞ്ചേശ്വരം എന്ത് വന്നാലും കൈവിടാതിരിക്കാനാണ് ശ്രമം. എംസി കമറുദ്ദീന്‍ എന്ത് വന്നാലും ഇത്തവണ മത്സരിക്കില്ല. പകരം യൂത്ത് ലീഗ് നേതാവിനെ തന്നെ ഇറക്കാനാണ് തീരുമാനം. അദ്ദേഹം അടക്കം രണ്ട് പേര്‍ക്കാണ് മണ്ഡലത്തില്‍ സാധ്യത. അതേസമയം കാസര്‍കോട് മണ്ഡലത്തില്‍ മാറ്റമൊന്നും ഉണ്ടാവില്ലെന്നാണ് സൂചന.

വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ ട്രാക്ടര്‍ റാലി, ചിത്രങ്ങള്‍ കാണാം

മഞ്ചേശ്വരം പിടിക്കണം

മഞ്ചേശ്വരം പിടിക്കണം

മഞ്ചേശ്വരത്ത് കമറുദ്ദീന്‍ വിഷയം തിരിച്ചടിയാവാതിരിക്കാന്‍ എല്ലാ നീക്കവും ലീഗ് നടത്തുന്നുണ്ട്. സിപിഎമ്മും ബിജെപിയും ശക്തമായ പ്രചാരണമാണ് മണ്ഡലത്തില്‍ നടത്തുന്നത്. പുതിയൊരു നേതാവ് വരുന്നതിലൂടെ അത് മറികടക്കാനാവുമെന്ന് ലീഗ് കരുതുന്നു. മുന്‍ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയുമായ എകെഎം അഷ്‌റഫിനെയാണ് ലീഗ് ഇറക്കാന്‍ പോകുന്നത്. യുവാക്കള്‍ക്കിടയില്‍ നല്ല പിന്തുണയും അഷ്‌റഫിനുണ്ട്.

അഷ്‌റഫ് മാത്രമല്ല

അഷ്‌റഫ് മാത്രമല്ല

അഷ്‌റഫിനെ മാത്രമല്ല മണ്ഡലത്തിലേക്ക് പരിഗണിക്കുന്നത്. മുന്‍ മഞ്ചേശ്വരം എംഎല്‍എ പിബി അബ്ദുള്‍ റസാഖിന്റെ മകന്‍ പിബി ഷെരീഫിനെയും പരിഗണിക്കുന്നുണ്ട്. ഇയാള്‍ ജില്ലാ പഞ്ചായത്ത് അംഗമാണ്. സംസ്ഥാന സമിതിക്ക് കൈമാറിയ പട്ടികയില്‍ ഇവര്‍ രണ്ട് പേരുടെ പേരുമുണ്ട്. നിലവില്‍ പിബി ഷെരീഫിനാണ് സ്ഥാനാര്‍ത്ഥിത്വം നല്‍കാന്‍ സാധ്യത. മണ്ഡലത്തിലെ വിജയസാധ്യത കൂടി കണക്കിലെടുത്താണ് ഈ നീക്കം.

കാസര്‍കോട് നെല്ലിക്കുന്ന്

കാസര്‍കോട് നെല്ലിക്കുന്ന്

കാസര്‍കോട് മണ്ഡലത്തില്‍ എന്‍എ നെല്ലിക്കുന്ന് തന്നെ മത്സരിക്കും. യുഡിഎഫ് ഭരണം തിരിച്ചുപിടിച്ചാല്‍ നെല്ലിക്കുന്ന് മന്ത്രിയാവാനും സാധ്യതയുണ്ട്. മണ്ഡലത്തിലും പാര്‍ട്ടിയിലും നെല്ലിക്കുന്ന് ഉണ്ടാക്കിയ സ്വീകാര്യതയും കാസര്‍കോട്ടേക്ക് വേറെ ഒരാളെയും പരിഗണിക്കേണ്ടെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു. ജയസാധ്യത കണക്കിലെടുത്ത് ലീഗില്‍ ഒരാള്‍ മൂന്ന് തവണ മത്സരിക്കാം. ഈ നിലപാട് എംഎല്‍എയ്ക്ക് ഗുണകരമായിട്ടുണ്ട്.

ഇവരെ വെട്ടി

ഇവരെ വെട്ടി

ലീഗ് ജില്ലാ പ്രസിഡന്റും മുന്‍ കാസര്‍കോട് നഗരസഭാ ചെയര്‍മാനുമായ ടിഇ അബ്ദുള്ള, എജിസി ബഷീര്‍, കല്ലട മാഹിന്‍ ഹാജി എന്നിവരുടെ പേരുകള്‍ കാസര്‍കോട്ടേക്ക് പരിഗണിച്ചിരുന്നു. എന്നാല്‍ നെല്ലിക്കുന്നിന് തന്നെ നറുക്ക് വീഴുകയായിരുന്നു. നേരത്തെ മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിന്റെ സമയത്ത് അഷ്‌റഫിനായിരുന്നു മണ്ഡലത്തില്‍ മുന്‍തൂക്കം. എന്നാല്‍ കമറുദ്ദീനെ എല്ലാവരെയും മറികടന്ന് ടിക്കറ്റ് നല്‍കുകയായിരുന്നു ലീഗ് നേതൃത്വം. മണ്ഡലത്തില്‍ വലിയ പ്രതിഷേധം ഇതിനെതിരെ ഉയര്‍ന്നെങ്കിലും നേതൃത്വം ഇടപെട്ട് പ്രശ്‌നം പരിഹരിക്കുകയായിരുന്നു.

പുറത്തുനിന്നുള്ള സ്ഥാനാര്‍ത്ഥികള്‍

പുറത്തുനിന്നുള്ള സ്ഥാനാര്‍ത്ഥികള്‍

കെഎം ഷാജിയെ അടക്കം മണ്ഡലത്തില്‍ ഇറക്കാന്‍ ലീഗ് ശ്രമിച്ചിരുന്നു. എ്ന്നാല്‍ വേണ്ടെന്ന് ജില്ലാ നേതൃത്വം തീരുമാനമെടുത്തു. മൂന്ന് പതിറ്റാണ്ടിലേറെയായി പുറത്തുനിന്നുള്ളവരാണ് മഞ്ചേശ്വരത്തെ പ്രതിനിധീകരിക്കുന്നതെന്ന് ജില്ലാ നേതൃത്വം പറയുന്നു. അതാണ് അഷ്‌റഫിന്റെ സാധ്യത ശക്തമാക്കുന്നത്. സ്ഥാനാര്‍ത്ഥികളെ ഇറക്കുന്നതിന് മുമ്പ് മുസ്ലീം ലീഗ് മൂന്ന് സര്‍വേകളും നടത്തി. ജയസാധ്യത പഠിച്ച് അവര്‍ സംസ്ഥാന നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

മജീദ് മത്സരിക്കില്ല

മജീദ് മത്സരിക്കില്ല

ഇത്തവണ മത്സരിക്കാന്‍ ഉണ്ടാവില്ലെന്ന് സൂചിപ്പിച്ച് കെപിഎ മജീദ് രംഗത്തെത്തിയിട്ടുണ്ട്. മാനസികമായ.ി താന്‍ സന്നദ്ധല്ലെന്നാണ് മജീദ് പറയുന്നത്. നേതൃത്വം ആവശ്യപ്പെട്ടാല്‍ മത്സരിക്കുന്ന കാര്യം ആലോചിക്കും. നേരത്തെ മത്സരിക്കണമെന്ന ആവശ്യം മുസ്ലീം ലീഗ് ഉന്നതാധികാര സമിതിയില്‍ ഉന്നയിച്ചിരുന്നു. മലപ്പുറത്തോ വേങ്ങരയിലോ മത്സരിക്കാനാണ് മജീദ് ആലോചിച്ചത്. എന്നാല്‍ ഇപ്പോള്‍ ഇല്ലെന്ന് സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ തുടങ്ങിയതോടെ അദ്ദേഹം സൂചിപ്പിക്കുകയാണ്. രാജ്യസഭാ സീറ്റ് ലക്ഷ്യമിട്ടാണ് ഈ നീക്കമെന്നാണ് സൂചന.

യുഡിഎഫുമായി സഹകരിക്കും

യുഡിഎഫുമായി സഹകരിക്കും

യുഡിഎഫിന് പിന്തുണ വര്‍ധിച്ച് വരുന്നുണ്ടെന്നും വ്യക്തമാക്കുകയാണ്. ആര്‍എംപി യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് കെകെ രമ വ്യക്തമാക്കി. പിണറായി വിജയന് തുടര്‍ ഭരണം ലഭിക്കരുത് എന്നാണ് ആര്‍എംപിയുടെ ലക്ഷ്യമെന്നും രമ പറഞ്ഞു. യുഡിഎഫ് വടകരയില്‍ ആര്‍എംപിയെ ആണ് പിന്തുണയ്‌ക്കേണ്ടതെന്നും രമ പറഞ്ഞു. അതേസമയം ഭാരതീയ ജനസേന യുഡിഎഫിനോട് രണ്ട് സീറ്റും ചോദിച്ചിട്ടുണ്ട്. വൈക്കം. കൊടുങ്ങല്ലൂര്‍ സീറ്റുകള്‍ വേണമെന്നാണ് ആവശ്യം. നീലകണ്ഠന്‍ മാസ്റ്ററെ വൈക്കത്ത് മത്സരിപ്പിക്കാനാണ് നീക്കം.

Recommended Video

cmsvideo
പ്രതിപക്ഷം പുറത്തിറക്കുന്നത് തെരഞ്ഞെടുപ്പ് നമ്പറുകൾ | Oneindia Malayalam

English summary
Kerala assembly election 2021: muslim league considering akm ashraf to contest from manjeswaram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X