കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സുരേന്ദ്രന്‍ നിലം തൊടില്ല; തുണയ്ക്കുക മഞ്ചേശ്വരം, കുമ്പള, മംഗൾപ്പാടി, ഭൂരിപക്ഷം 10000: എകെഎം അഷ്റഫ്

Google Oneindia Malayalam News

കാസര്‍കോട്: സംസ്ഥാന രാഷ്ട്രീയം ഉറ്റുനോക്കുന്ന പോരാട്ടം നടന്ന മണ്ഡലാണ് കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം. മഞ്ചേശ്വരം കെ സുരേന്ദ്രന്‍ സ്വന്തമാക്കുമോ, മണ്ഡലം നിലനിര്‍ത്താന്‍ യുഡിഎഫിന് ആവുമോ, അതോ സിപിഎം 2006 ആവര്‍ത്തിക്കുമോ എന്നറിയാന്‍ മെയ് രണ്ട് വരെ കാത്തിരിക്കേണ്ടി വരുമെങ്കിലും ആരോപണങ്ങളും അവകാശവാദങ്ങളുമായി ഇതിനോടകം തന്നെ നേതാക്കള്‍ കളം പിടിച്ചു കഴിഞ്ഞു. വോട്ടിങ്ങില്‍ റെക്കോര്‍ഡ് രേഖപ്പെടുത്തിയത് മൂന്ന് മുന്നണികള്‍ക്കും ഒരു പോലെ ആകാംക്ഷയും പ്രതീക്ഷയും വര്‍ധിപ്പിക്കുന്നതാണ്.

ഹരിദ്വാറില്‍ കുംഭമേളയ്ക്ക് തുടക്കമാകുന്നു, ചിത്രങ്ങള്‍ കാണാം

ത്രികോണ മത്സരം

ത്രികോണ മത്സരം

ശക്തമായ ത്രികോണ മത്സരം നടന്ന മഞ്ചേശ്വരത്ത് ഇത്തവണ രേഖപ്പെടുത്തിയത് 76.81 ശതമാനം പോളിങ്ങാണ്. ഇതിന് മുമ്പ് മഞ്ചേശ്വരത്തെ ഏറ്റവും ഉയര്‍ന്ന പോളിങ് 2016 ലായിരുന്നു. അന്ന് 76.31 ശതമാനം പോളിങ് രേഖപ്പെടുത്തിയപ്പോള്‍ സിറ്റിങ് സീറ്റില്‍ മുസ്ലിം ലീഗിന് വിജയിക്കാന്‍ സാധിച്ചത് 89 വോട്ടുകള്‍ക്ക് മാത്രം.

Recommended Video

cmsvideo
#KLElection 2021 മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് ഫലത്തിൽ ആശങ്കയുണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
അവകാശവാദം

അവകാശവാദം

അതേ സുരേന്ദ്രന്‍ ഇത്തവണ വീണ്ടും മത്സരിക്കാന്‍ എത്തിയപ്പോള്‍ പോളിങ് ശതമാനം വീണ്ടും ഉയര്‍ന്നു. ഉയര്‍ന്ന പോളിങില്‍ യുഡിഎഫിനും ബിജെപിക്കും പ്രതീക്ഷയുണ്ട്. മഞ്ചേശ്വരത്ത് മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കാന്‍ കഴിയുമെന്നാണ് കെ സുരേന്ദ്രന്‍റെ അവകാശവാദം. കഴിഞ്ഞ തവണ തന്നെ ചതിയിലൂടെ പരാജയപ്പെടുത്തുകയായിരുന്നു. അതിലെ പ്രതിഷേധം ഇത്തവണ പലയിടത്തും പ്രകടമായെന്നും അദ്ദേഹം പറയുന്നു.

ബിജെപി കേന്ദ്രം

ബിജെപി കേന്ദ്രം

മുസ്ലിം ലീഗിന്‍റെ കേന്ദ്രങ്ങളേക്കാള്‍ വോട്ടെടുപ്പ് നടന്നത് ബിജെപി കേന്ദ്രങ്ങളിലാണ്. ചിലയിടത്ത് സിപിഎം-യുഡിഎഫ് ക്രോസ് വോട്ട് നടന്നു. അതിനെ മറികടക്കാന്‍ കഴിഞ്ഞുവെന്നാണ് ബൂത്തുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ഒരു മുന്നണിയിലും കൃത്യമായ ഭൂരിപക്ഷം നേടില്ലെന്നും അദ്ദേഹം പറഞ്ഞു.

മുല്ലപ്പള്ളിയുടെ ആശങ്ക

മുല്ലപ്പള്ളിയുടെ ആശങ്ക

സുരേന്ദ്രന്‍റെ പ്രസ്താവനയ്ക്ക് പിന്നാലെ യുഡിഎഫ് കേന്ദ്രങ്ങളില്‍ ആശങ്ക പടര്‍ത്തുന്ന പ്രസ്താവനയാണ് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ ഭാഗത്ത് നിന്നും ഉണ്ടായത്. മഞ്ചേശ്വരത്തെ തിരഞ്ഞെടുപ്പ് ഫലത്തില്‍ ആശങ്കയുണ്ടെന്ന് തുറന്ന് പറയുകയാണ് മുല്ലപ്പള്ളി ചെയ്തത്. 'കേരളത്തില്‍ യുഡിഎഫ് സെഞ്ചറി അടിക്കും. എന്നാല്‍ മഞ്ചേശ്വരത്ത് എനിക്ക് ആശങ്കയുണ്ട്'- എന്നായിരുന്നു മുല്ലപ്പള്ളിയുടെ വാക്കുകള്‍.

രഹസ്യധാരണ

രഹസ്യധാരണ

മഞ്ചേശ്വരത്ത് എല്‍ഡിഎഫ്-ബിജെപി രഹസ്യധാരണയുണ്ടായതായി സംശയിക്കുന്നു. ഇടത് സ്ഥാനാര്‍ത്ഥി രമേശിന്‍റെ വിജയിത്തിനായി സിപിഎം മണ്ഡലത്തില്‍ സജീവ പ്രവര്‍ത്തനം നടത്തിയില്ല. തിരഞ്ഞെടുപ്പ് ദിനത്തില്‍ ഇടത് ക്യാംപ് ആകെ മ്ലാനത്തിലായിരുന്നു. അവിടെ ഇടത് വോട്ടുകള്‍ ബിജെപിക്ക് പോയോ എന്നെനിക്ക് ആശങ്കയുണ്ട്.

വിവരം കിട്ടി

വിവരം കിട്ടി

വോട്ട് മാറ്റിക്കുത്തിയതുമായി ബന്ധപ്പെട്ട് ചില കേന്ദ്രങ്ങളില്‍ നിന്നും എനിക്ക് വിവരം കിട്ടിയിട്ടുണ്ട്. ബിജെപിയുമായി ധാരണയുണ്ടെന്ന് പറയപ്പെടുന്ന ഒരു വ്യക്തിയെ ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയത്. അതാണ് തന്നെ കൂടുതല്‍ ആശങ്കയിലാക്കുന്നത്. മഞ്ചേശ്വരത്തിന്‍റെ കാര്യത്തില്‍ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും പ്രതികരണം ഒന്നുമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

അഷ്റഫ് പറയുന്നത്

അഷ്റഫ് പറയുന്നത്

അതേസമയം, മുല്ലപ്പള്ളിയെ പൂര്‍ണ്ണമായും തള്ളുന്ന പ്രസ്താവനയായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി എകെഎം അഷ്റഫ് നടത്തിയത്. സിപിഎം ബിജെപിക്ക് വോട്ട് മറിച്ചെന്ന കെപിസിസി പ്രസിഡന്‍റിന്‍റെ വാദവും അദ്ദേഹം ശരിവെക്കുന്നില്ല. മതേതരത്വം ജയിക്കണമെന്ന് ആഗ്രഹിക്കുന്നവരെല്ലാം തനിക്ക് വോട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

 മഞ്ചേശ്വരം, കുമ്പള, മംഗൾപ്പാടി

മഞ്ചേശ്വരം, കുമ്പള, മംഗൾപ്പാടി

വോട്ട് കച്ചവടം നടന്നതായി സംശയമില്ല. മഞ്ചേശ്വരത്ത് ബിജെപി നിലം തൊടില്ലെന്നും പാര്‍ട്ടിക്ക് കൂടുതല്‍ വോട്ടുകള്‍ ലഭിക്കുന്ന പ്രദേശങ്ങളും അവര്‍ ചൂണ്ടിക്കാട്ടുന്നു. മഞ്ചേശ്വരം, കുമ്പള, മംഗൾപ്പാടി പഞ്ചായത്തുകളിൽ വൻ ലീഡ് നേടുമെന്നാണ് വോട്ടെടുപ്പിന് പിന്നാലെ ബൂത്ത് തലത്തില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനമാക്കി യുഡിഎഫ് അവകാശപ്പെടുന്നത്.

ഭൂരിപക്ഷം ഉയരും

ഭൂരിപക്ഷം ഉയരും

കഴിഞ്ഞ തവണ 89 വോട്ടിന്‍റെ വിജയമായിരുന്നു യുഡിഎഫിന് ലഭിച്ചത്. 2019 ലെ ഉപതിരഞ്ഞെടുപ്പില്‍ 7923 വോട്ടിനായിരുന്നു വിജയം. ഇത്തവണ അത് 10000 ലധികമായി ഉയര്‍ത്തുമെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി എകെഎം അഷ്റഫ് പറയുന്നു. മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പ്രസ്താവനയില്‍ ജില്ലയിലെ മറ്റ് ലീഗ് നേതാക്കള്‍ക്കും അതൃപ്തിയുണ്ട്.

ഉണ്ണിത്താനും

ഉണ്ണിത്താനും

മുല്ലപ്പള്ളി രാമചന്ദ്രന്‍റെ അഭിപ്രായത്തെ തള്ളി കോണ്‍ഗ്രസ് നേതാവും കാസര്‍കോട് എംപിയുമായി രാജ്മോഹന്‍ ഉണ്ണിത്താനും രംഗത്ത് എത്തിയിട്ടുണ്ട്. എന്ത് വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അത്തരമൊരു പ്രസ്താവന നടത്തിയതെന്ന് അറിയില്ല. മഞ്ചേശ്വരം ഉള്‍പ്പടേയുള്ള കാസര്‍കോട് ജില്ലയിലെ മണ്ഡലങ്ങളില്‍ യുഡിഎഫ് മികച്ച വിജയം നേടുമെന്നും

ഗ്ലാമറസ് ലുക്കില്‍ തിളങ്ങി മലയാളികളുടെ സ്വന്തം അനു ഇമ്മാനുവല്‍, ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

English summary
kerala assembly election 2021: uDF majority will cross 10,000 In manjeshwar: akm ashraf
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X