കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഞ്ചേശ്വരത്ത് എന്ത് സംഭവിക്കും? മുന്നണികളുടെ കണക്കുകൾ പുറത്ത്, വോട്ടുമറിക്കൽ സംശയം ബലപ്പെടുന്നു...

Google Oneindia Malayalam News

കാസർഗോഡ്: കാസർഗോഡ് ജില്ലയിൽ ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലങ്ങളിലൊന്നാണ് മഞ്ചേശ്വരം. മഞ്ചേശ്വരത്ത് കെ സുരേന്ദ്രനെ പരാജയപ്പെടുത്താൻ മുല്ലപ്പള്ളി രാമചന്ദ്രൻ എൽഡിഎഫിന്റെ പിന്തുണ തേടി രംഗത്തെത്തിയത് വോട്ടെടുപ്പിന് മണിക്കൂറുകളവശേഷിക്കുമ്പോഴാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 88 വോട്ടുകൾക്കാണ് എൻഡിഎ സ്ഥാനാർത്ഥിയായ കെ സുരേന്ദ്രൻ പരാജയപ്പെട്ടത്. എന്നാൽ ഇത്തവണയും കെ സുരേന്ദ്രനെ തന്നെയാണ് എൻഡിഎ രംഗത്തിറക്കിയത്.

കൊലവിളി പ്രകടനങ്ങളിലൂടെ ലീഗും യുഡിഎഫും ആക്രമണത്തിന് ആഹ്വാനം ചെയ്യുന്നു; എംവി ജയരാജൻകൊലവിളി പ്രകടനങ്ങളിലൂടെ ലീഗും യുഡിഎഫും ആക്രമണത്തിന് ആഹ്വാനം ചെയ്യുന്നു; എംവി ജയരാജൻ

തിരഞ്ഞെടുപ്പിന് ശേഷം പുറത്തുവരുന്ന കണക്കുകളെല്ലാം ഇടത്- വലത് മുന്നണികൾക്കും എൻഡിഎയ്ക്കുമുള്ള പ്രതീക്ഷയ്ക്ക് മങ്ങലേൽപ്പിക്കുന്നതാണ്. വോട്ടുമറിച്ചുവെന്ന ആരോപണങ്ങൾക്കിടെ വോട്ടു മറിയ്ക്കലോ മുന്നണികൾ തമ്മിലുള്ള ധാരണയുണ്ടായിട്ടുണ്ടോ എന്നുള്ള സംശയങ്ങളും ഉയരുന്നുണ്ട്. തങ്ങൾക്ക് ലഭിച്ചേക്കാൻ സാധ്യതയുള്ള വോട്ടിന്റെ കണക്ക് പരിശോധിച്ചതോടെയാണ് വിവാദങ്ങൾക്കും തുടക്കമാകുന്നത്.

ബംഗാളില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം

 മുൻഗണന യുഡിഎഫിനോ?

മുൻഗണന യുഡിഎഫിനോ?

മഞ്ചേശ്വരത്ത് 2,21,682 വോട്ടർമാരാണുള്ളത്. പോളിംഗ് ശതമാനം 76.88 ആണെന്നിരിക്കെ 1,70,431 പേരാണ് വോട്ട് രേഖപ്പെടുത്തിയിട്ടുള്ളത്. എൽഡിഎഫിന്റെ കണക്ക് അനുസരിച്ച് മഞ്ചേശ്വരത്ത് യുഡിഎഫിന് 63,000 വോട്ടുകളും ബിജെപിക്ക് 61,460 വോട്ടുകളുമാണ് ലഭിക്കുക. അതേ സമയം എൽഡിഎഫിന് 42,860 വോട്ടുകളും ലഭിക്കുമെന്നാണ് വിലയിരുത്തുന്നത്. സാധാരണ തിരഞ്ഞെടുപ്പിന് ശേഷം എൽഡിഎഫ് ഇത്തരത്തിൽ ബൂത്തുതലത്തിൽ നടത്തുന്ന കണക്കുകൂട്ടലുകൾ തിരഞ്ഞെടുപ്പിലെ അന്തിമഫലത്തിനടുത്ത് എത്താറുണ്ടെന്നത് വസ്തുതയാണ്.

 യുഡിഎഫിനുള്ള കണക്കുകൾ

യുഡിഎഫിനുള്ള കണക്കുകൾ


മഞ്ചേശ്വരത്ത് യുഡിഎഫിനും എൻഡിഎയ്ക്ക് മുൻതൂക്കം നൽകിക്കൊണ്ടുള്ളതാണ് യുഡിഎഫിന്റെ കണക്കുകൾ. 65,000 വോട്ട് ബിജെപിക്ക് ലഭിക്കുമെന്നാണ് പ്രവചനം. 70,000 വോട്ട് യുഡിഎഫിന് ലഭിക്കുമെന്ന് മുന്നണി ചൂണ്ടിക്കാണിക്കുന്നു. അതേ സമയം മഞ്ചേശ്വരത്ത് യുഡിഎഫിന്റെ വോട്ട് ബാങ്കിൽ ചോർച്ചയുണ്ടാക്കാൻ എൽഡിഎഫ് ശ്രമിച്ചുവെന്നും സൂചനകളുണ്ട്. എന്നാൽ മണ്ഡലത്തിൽ 5000 ലധികം വോട്ടുകളാണ് ചോരുന്നതെങ്കിൽ ബിജെപിയ്ക്ക് വിജയ സാധ്യതയുണ്ടെന്ന് തന്നെ പറയാം.

എൽഡിഎഫിന് വോട്ട് കുറയും

എൽഡിഎഫിന് വോട്ട് കുറയും

മഞ്ചേശ്വരത്ത് എൽഡിഎഫ് വലിയ പ്രതീക്ഷ വെക്കുന്നില്ലെന്നാണ് പാർട്ടി തന്നെ പുറത്തുവിട്ട കണക്കുകൾ പറയുന്നത്. എൽഡിഎഫ് സ്ഥാനാർത്ഥി വിവി രമേശൻ ലീഗ് കേന്ദ്രങ്ങളിലാണെന്നാണ് ലീഗ് നേതാക്കൾ തന്നെ ചൂണ്ടിക്കാണിക്കുന്നത്. കർണ്ണാടകയുമായി അതിർത്തി പങ്കിടുന്ന കാസർഗോട്ട് വ്യത്യസ്ത ഭാഷയ്ക്കും സംസ്കാരത്തിനുമൊപ്പം ബിജെപിക്ക് വോട്ട് മറിയ്ക്കാൻ കർണ്ണാടക മന്ത്രിമാർക്ക് സാധിച്ചിട്ടുണ്ട്. പ്രാദേശിക ഭാഷയെ ആയുധമാക്കി കർണ്ണാടക മന്ത്രിമാരും കോട്ട ശ്രീനിവാസ പൂജാരി എന്നിവരടക്കമുള്ളവരാണ് പ്രചാരണം നടത്തിയത്.

 ക്രിസ്ത്യൻ വോട്ട് ആർക്ക്

ക്രിസ്ത്യൻ വോട്ട് ആർക്ക്

മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ ക്രിസ്ത്യൻ വോട്ടുകളിൽ അധികവും എൽഡിഎഫിന് ലഭിച്ചെന്നാണ് മുന്നണി നൽകുന്ന കണക്കുകളെല്ലാം സൂചിപ്പിക്കുന്നത്. 8000 ക്രിസ്ത്യൻ വോട്ടുകളിൽ ഏറെയും എൽഡിഎഫിനാണ് ലഭിച്ചത്. കാഞ്ഞങ്ങാട് ഔഫ് അബ്ദുറഹിമാൻ വധവുമായി ബന്ധപ്പെട്ട് പ്രകോപിതരായ എപി വിഭാഗത്തിന്റെ സ്വാധീന മേഖലകളിൽ നിന്നുള്ള വോട്ട് ഇത്തവണ യുഡിഎഫിന് കൈമോശം വരും. മീഞ്ച, വോർക്കാടി, പൈവളിഗെ എന്നീ സ്വാധീന മേഖലകളിൽ നിന്നുള്ള വോട്ടുകളാണ് കുറയുക.

വോട്ട് മറി ആരോപണം

വോട്ട് മറി ആരോപണം

എൽഡിഎഫ് സ്ഥാനാർത്ഥിയായ വിവി രമേശൻ യുഡിഎഫിന്റെ ഉറച്ച കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചാണ് എൽഡിഎഫ് പ്രധാനമായും പ്രചാരണം നടത്തിയത്. യുഡിഎഫ് വോട്ടുകൾ ബിജെപിയ്ക്കും മറിഞ്ഞിട്ടുണ്ട്. എന്നാൽ യുഡിഎഫ് വിജയിക്കുമെന്ന് തന്നെയാണ് കണക്കുകളെല്ലാം സൂചിപ്പിക്കുന്നത്. ഭൂരിപക്ഷ സമുദായങ്ങളുടെ കേന്ദ്രത്തിലേക്കൊന്നും എൽഡിഎഫ് സ്ഥാനാർത്ഥി പ്രചാരണത്തിനെത്തിയിട്ടില്ലെന്നും യുഡിഎഫ് ആരോപിക്കുന്നു. യുഡിഎഫ് കേന്ദ്രങ്ങളിലും മുസ്ലിം ലീഗ് കേന്ദ്രങ്ങളിലുമായി എൽഡിഎഫ് പ്രചാരണം നടത്തിയെന്നും അതേ സമയത്ത് ബിജെപി കേന്ദ്രങ്ങളിൽ പ്രചാരണം നടത്തിയില്ലെന്നും യുഡിഎഫ് ആരോപണങ്ങളുന്നയിക്കുന്നു. മംഗൽപാടി, കുമ്പള പഞ്ചായത്തുകളിൽ കനത്ത പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് യുഡിഎഫിന് അനുകൂലമാണെന്നാണ് ഖമറുദ്ദീൻ ചൂണ്ടിക്കാണിക്കുന്നത്.

Recommended Video

cmsvideo
Actor Krishna Kumar Facebook post about election experience

English summary
Kerala assembly election 2021: Vote deal and controversies against discussed in Manjeswaram constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X