എല്ലാവര്ക്കും വേണ്ടത് തന്റെ ചോര, രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചിട്ടില്ല; വിവാദങ്ങളില്‍ എംസി കമറുദ്ദീൻ
മഞ്ചേശ്വരം: നിക്ഷേപത്തട്ടിപ്പില്‍ പരാതികള്‍ ഉയര്‍ന്നതോടെ എംസി കമറുദ്ദീന് എംഎല്‍എയ്ക്കെതിരെ അച്ചടക്ക നടപടി വേണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ശക്തമാകുകയാണ്. ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി സാമ്പത്തിക തട്ടിപ്പില്‍ ആരോപണ വിധേയനായ മഞ്ചേശ്വരം എംഎല്‍എയ്ക്കെതിരെ ഓഹരിയുടമകള്‍ കൊടുത്തത് അസാധാരണ സംഭവ വികാസമായാണ് പാര്‍ട്ടിക്കുള്ളില്‍ വിലയിരുത്തപ്പെടുന്നത്. എംഎല്‍എയോടൊപ്പം മുസ്ലീംലീഗ് നേതാവ് പൂക്കോയ തങ്ങള്‍ക്കുമെതിരെ 78 ലക്ഷം രൂപയുടെ ചെക്ക് തട്ടിപ്പ് കേസാണുള്ളത്. ഇപ്പോഴിതാ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് എംസി കമറുദ്ദീന് എംഎല്‍എ.

എല്ലാവര്ക്കും വേണ്ടത് തന്റെ ചോര
ജുവലറി നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ മറുപടിയുമായാണ് എംഎല്‍എ ഇപ്പോള്‍ രംഗത്തെത്തിയത്. സമൂഹത്തിന്റെ മുമ്പില്‍ താനാണുള്ളത്. അതുകൊണ്ടു തന്നെ എല്ലാവര്ക്കും തന്റെ ചോരയാണ് വെണ്ടതെന്ന് എംസി കമറുദ്ദീന് പറഞ്ഞു. മീഡിയ വണ്‍ ചാനലിനോടായിരുന്നു കമറുദ്ദീന്റെ പ്രതികരണം.

താന്‍ പങ്കെടുത്തിട്ടില്ല
ഫാഷന്‍ ഗോള്‍ഡ് എന്ന സ്ഥാപനം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ഒരു ചര്‍ച്ചയിലും താന്‍ പങ്കെടുത്തിട്ടില്ല. ജുവലറിയുടെ ഡയറക്ടറായിരുന്ന പലരും കമ്പനി നഷ്ടത്തിലായതോടെ രാജിവച്ച് ഒഴിഞ്ഞു. പൂക്കോയ തങ്ങള്‍ ഉള്‍പ്പടെയുള്ളവരാണ് സ്ഥാപനം ആരംഭിച്ചതെന്നും കമറുദ്ദീന് പറഞ്ഞു.

നിര്‍ബന്ധപ്രകാരം
പൂക്കോയ തങ്ങള്‍ ഉള്‍പ്പെട്ടവരാണ് തന്നെ സമീപിച്ചത്. സ്ഥാപനത്തിന്റെ ചെയര്മാന് ആകാനില്ലെന്ന് ആര്‍ത്തിച്ച് പറഞ്ഞതായിരുന്നു. എന്നാല്‍ അവരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ചുമതല ഏറ്റെടുത്തത്. സ്ഥാപനം ആരംഭിക്കാന്‍ മുന്നിട്ടറിങ്ങിയവര്‍ പോലും ഇപ്പോള്‍ രംഗത്ത് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പരിഹരിച്ചില്ല
നഷ്ടത്തിലായപ്പോഴും ഡിവിഡന്റ് നല്കിക്കൊണ്ടിരുന്നത് പ്രതിസന്ധി രൂക്ഷമാക്കി. സ്ഥാപനം പൂട്ടാതിരിക്കാന്‍ ശ്രമം നടന്നെങ്കിലും അത് പരിഹരിക്കാന്‍ സാധിച്ചില്ല. ഈ സാഹചര്യത്തില്‍ ഒരിക്കല്‍ പോലും താന്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥാപനത്തിന്റെ ആസ്ഥികള്‍ വിറ്റ് പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്നുണ്ടെന്നും എംഎല്‍എ വ്യക്തമാക്കി.

ഗ്രൂപ്പിസം
അതേസമയം, കമറുദ്ദീനെ തെരഞ്ഞെടുക്കപ്പെട്ട പാര്‍ട്ടി ഭാരവാഹിത്വങ്ങളില്‍ നിന്നെല്ലാം മാറ്റി നിര്‍ത്തണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. സംസ്ഥാനത്ത് മുസ് ലിം ലീഗില്‍ ഏറ്റവും കൂടുതല്‍ ഗ്രൂപ്പിസം നിലനില്‍ക്കുന്ന ജില്ലകളിലെന്നാണ് കാസര്‍ഗോഡ്. അടുത്ത നയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം, കാസര്‍ഗോഡ് സീറ്റുകള്‍ ലക്ഷ്യമാക്കി സ്ഥാനമോഹികള്‍ ഒട്ടേറെയുണ്ട്.

ഇഞ്ചോടിഞ്ച് പോരാട്ടം
മുസ് ലിം ലീഗില്‍ പാര്‍ട്ടി യിലെ ഒരു വിഭാഗത്തിന്റെ കടുത്ത എതിര്‍പ്പ് മറികടന്നു കൊണ്ടാണ് കഴിഞ്ഞ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് എംസി കമറുദ്ദീനെ മത്സരിപ്പിച്ചത്. അതു കൊണ്ടു തന്നെ ഇക്കുറിയും ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മണ്ഡലം നിലനിര്‍ത്തുകയെന്നത് ലീഗിനെ സംബന്ധിച്ച് അഭിമാന പ്രശ്നമാണ് ഇതിനിടെയാണ് ഇടത്തി പോലെ സാമ്പത്തിക ആരോപണം കമറുദ്ദീനെ ചുറ്റിപ്പറ്റി ഉയര്‍ന്നു വന്നിരിക്കുന്നത്.
-
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വർണത്തിൽ ഇന്ത്യയ്ക്ക് പുതിയ തന്ത്രം വേണം; ഇറക്കുമതി കുറക്കാൻ ആശയം ഇങ്ങനെ -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
സ്വർണ വില പവന് 50,000 ആയി കുറയില്ല, 50,000 കൂടും; വിൽക്കല്ലേ..നിക്ഷേപകർ ചെയ്യേണ്ടത് ഇതാണ് -
കേരളത്തില്‍ വീണിട്ടും ഗള്‍ഫില്‍ സ്വര്‍ണത്തിന് അനക്കമില്ല...; ഇന്നത്തെ ഗ്രാം വില ഇങ്ങനെ












Click it and Unblock the Notifications