നീലേശ്വരം വെടിക്കെട്ട് അപകടം: ക്ഷേത്ര കമ്മറ്റി ഭാരവാഹികളായ രണ്ട് പേർ പോലീസ് കസ്റ്റഡിയിൽ
നീലേശ്വരം: അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്ര കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ച് പൊട്ടിത്തെറിച്ച് അപകടമുണ്ടായ സംഭവുമായി ബന്ധപ്പെട്ട് ക്ഷേത്ര കമ്മറ്റി ഭാരവാഹികളായ രണ്ട് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

അനുമതിയില്ലാതെയാണ് പടക്ക ശേഖരം സൂക്ഷിച്ചിരുന്നതെന്ന് ജില്ലാ പോലീസ് മേധാവി ഡി ശില്പ പറഞ്ഞു, കളിയാട്ടത്തിന് എത്തിയ ആളുകൾ കൂടിനിന്ന സ്ഥലത്താണ് പടക്കങ്ങൾ സൂക്ഷിച്ചിരുന്നത്. പടക്കശേഖരം ഉണ്ടായിരുന്ന കെട്ടിടവും ആളുകൾ നിന്നിരുന്ന സ്ഥലവും തമ്മിൽ നിയമാനുസൃതം വേണ്ട അകലം ഉറപ്പാക്കിയിരുന്നില്ലെന്നും പറഞ്ഞു. ശക്തമായ നടപടി സ്ഥീകരിക്കുമെന്നും അവർ പറഞ്ഞു.
ഉത്സവ സ്ഥലങ്ങളിൽ നിയമംപാലിച്ചാണ് വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നത് എന്ന് ഉറപ്പ് ആക്കാൻ വരും ദിവസങ്ങളിൽ പരിശോധന നടത്തുമെന്ന് ജില്ലാ കളക്ടർ കെ ഇമ്പശേഖറും പോലീസ് മേധാവി ശില്പയും പറഞ്ഞു. അനുമതിയില്ലാതെ ഇവ ശേഖരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും അവർ വ്യക്തമാക്കി.
പടക്കങ്ങൾ പൊട്ടിക്കുന്നതിന്റെ സമീപത്ത് തന്നെ പടക്കങ്ങൾ അടങ്ങിയ ബോക്സുകൾ സൂക്ഷിച്ചിരുന്നതായാണ് ദൃക്സാക്ഷികൾ പറയുന്നത്. കലവറയ്ക്ക് സമീപവും ആളുകൾ നിന്നിരുന്നു. ഇവർക്ക് ഗുരുതരമായി പരിക്കേറ്റു. പടക്കങ്ങൾ സൂക്ഷിച്ച കലവറയുടെ മേൽക്കൂരയും വാതിലുകളും തകർന്നിട്ടുണ്ട്.
അപകടത്തിൽ 154 പേർക്കാണ് പരിക്കേറ്റത്. 97 പേരാണ് ചികിത്സയിലുള്ളത്. അപകടത്തിൽ പരിക്കേറ്റവരിൽ എട്ട് പേരുടെ നില ഗുരുതരമാണെന്ന് ജില്ലാ കളക്ടർ പറഞ്ഞു. പരിക്കേറ്റവരിൽ സന്ദീപ് എന്ന ആളുടെ നില അതീവ ഗുരുതരമാണ്. 80 ശതമാനം പൊള്ളലേറ്റ് സന്ദീപിനെ പുലർച്ചെ പെരിയാരം മെഡിക്കൽ കോളേജിൽ നിന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. നിലവിൽ പരിയാരത്ത് അഞ്ച് പേരാണ് ചികിത്സയിലുള്ളത്.
കാഞ്ഞങ്ങാട് ആശുപത്രിയിൽ 16 പേരും സഞ്ജീവിന് ആശുപത്രിയിൽ 10 പേരും ഐശാൽ ആശുപത്രിയിൽ 17 പേരും പെരിയാരം മെഡിക്കൽ കോളേജിൽ അഞ്ച് പേരും കണ്ണൂർ മിംസിൽ 18 പേരും കോഴിക്കോട് മിംസിൽ രണ്ട് പേരും അരിമല ആശുപത്രിയിൽ മൂന്ന് പേരും കെ എ എച്ച് ചെറുവത്തൂരിൽ രണ്ട് പേരും മൺസൂർ ആശുപത്രിയിൽ അഞ്ച് പേരും ദീപ ആശുപത്രിയിൽ ഒരാളും മാംഗ്ലൂർ എം ജെ മെഡിക്കൽ കോളേജിൽ 18 പേരുമാണ് ഉള്ളത്.
അർദ്ധരാത്രി 12 തെയ്യത്തിന്റെ കുളിച്ച് തോറ്റം ചടങ്ങിനിടെയാണ് അപകടമുണ്ടായത്. കളിയാട്ട മഹോത്സവത്തിനിടെ പടക്കം പൊട്ടിച്ചതിന്റെ തീപ്പോരി പടക്കങ്ങൾ സൂക്ഷിച്ച സ്ഥലത്ത് വീണതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications