'കാസർഗോഡ് തന്നെ ചികിത്സ സൗകര്യങ്ങൾ വേണം'; ദയാ ബായിയുടെ സമരത്തിന് പിന്തുണയുമായി ചെന്നിത്തല
കാസർഗോഡ്: കാസർകോട്ടെ എൻഡോസൾഫാൻ ദുരിതബാധിതരുടെ ആരോഗ്യപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് സാമൂഹ്യ പ്രവർത്തക ദയാബായി നടത്തുന്ന നിരാഹാര സമരത്തിന് പിന്തുണയുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.നമ്മുടെ സംസ്ഥാനത്തെ ഏറ്റവും കൂടുതൽ യാതന അനുഭവിക്കുന്ന ജനങ്ങൾ ഉള്ള നാടാണ് കാസർകോഡ്. അവർക്ക് മംഗലാപുരം മെഡിക്കൽ കോളേജിൽ പോയി ചികിത്സ നടത്തുവാനുള്ള സൗകര്യം ഇല്ല . അതുകൊണ്ടാണ് കാസർകോഡ് ചികിത്സാ സൗകര്യങ്ങൾ വേണമെന്ന് ആവശ്യപ്പെടുന്നതെന്ന് ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു. വായിക്കാം

കാസർക്കോട്ടെ എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സാമൂഹികപ്രവർത്തക ദയാഭായി സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിവരുന്ന നിരാഹാരസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇന്നു രാവിലെ സമരപ്പന്തലിലെത്തി ദയാഭായിയെ കണ്ടു.
ഈ ധർമ്മ സമരത്തിന് എല്ലാവിധ ആശംസകളും നേരുന്നു .
2013-ൽ ഉമ്മൻചാണ്ടി ഗവൺമെന്റ് കാസർകോഡ് മെഡിക്കൽ കോളേജിന് തറക്കല്ലിട്ടു . ഇതുവരെ ആ മെഡിക്കൽ കോളേജ് യാഥാർഥ്യമായിട്ടില്ല. കോവിഡ് കാലത്ത് ടാറ്റ ആശുപത്രി തുടങ്ങും എന്ന് പറഞ്ഞിരുന്നു. അതിനായി പ്രാഥമികമായ കാര്യങ്ങൾപോലും വേണ്ട രീതിയിൽ ചെയ്യാൻ സർക്കാരിനോ ബന്ധപ്പെട്ടവർക്കോ കഴിഞ്ഞില്ല. എൻഡോസൾഫാൻ ബാധിതരും പാവപ്പെട്ടവരുമായ കാസർഗോഡ് ജില്ലയിലെ ജനങ്ങളുടെ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ദയാഭായി നിരാഹാര സമരം നടത്തുന്നത്.
ഞാൻ കെ പി സി സി പ്രസിഡന്റ് ആയിരിക്കുന്ന സമയത്ത് കാസർകോഡ് ജില്ലയുടെ സമഗ്രപുരോഗതിക്കായി. എന്‍റെ എന്‍റെ നേതൃത്വത്തിൽ മൂന്നു ദിവസം നീണ്ടുനിന്ന സ്നേഹസന്ദേശയാത്ര കാൽനടയായി നടത്തുകയുണ്ടായി അതിനുശേഷമാണ് കാസർകോഡ് പാക്കേജ് യു ഡി എഫ് സർക്കാർ പ്രഖ്യാപിച്ചത്. അതിനുവേണ്ടി മുൻ കളക്ടർ പ്രഭാകരനെ കമ്മീഷനായി നിയോഗിച്ചു. പ്രഭാകരൻ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാസർകോഡ് പാക്കേജ് പ്രഖ്യാപിച്ചുവെങ്കിലും പിന്നീട് വന്ന പിണറായി സർക്കാർ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോയില്ല.
നമ്മുടെ സംസ്ഥാനത്തെ ഏറ്റവും കൂടുതൽ യാതന അനുഭവിക്കുന്ന ജനങ്ങൾ ഉള്ള നാടാണ് കാസർകോഡ്. അവർക്ക് മംഗലാപുരം മെഡിക്കൽ കോളേജിൽ പോയി ചികിത്സ നടത്തുവാനുള്ള സൗകര്യം ഇല്ല . അതുകൊണ്ടാണ് കാസർകോഡ് ചികിത്സാ സൗകര്യങ്ങൾ വേണമെന്ന് ആവശ്യപ്പെടുന്നത്.












Click it and Unblock the Notifications