കേന്ദ്രമന്ത്രി വി മുരളീധരനെ കൂകിവിളിച്ച് വിദ്യാര്‍ഥികള്‍; മോദിയെ പുകഴ്ത്തവെ പ്രതിഷേധം, മന്ത്രി പറയുന്നത്...
കാസര്‍കോട്: രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കിയതില്‍ രാജ്യവ്യാപരമായ പ്രതിഷേധമാണ് കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളും നടത്തുന്നത്. ഡല്‍ഹിയില്‍ എംപിമാരുടെ സമരം ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കുന്നു എന്നാരോപിച്ചാണ് കോണ്‍ഗ്രസ് പ്രതിഷേധം. സൂറത്ത് കോടതി വിധി വന്ന് മണിക്കൂറുകള്‍ക്കകം രാഹുലിനെ അയോഗ്യനാക്കിയതിന് പിന്നില്‍ രാഷ്ട്രീയമാണ് എന്ന് പ്രതിപക്ഷ പാര്‍ട്ടികളും പറയുന്നു.
ഇതിനിടെയാണ് കേരളത്തിലും സമരം ശക്തമാക്കിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചാണ് കോണ്‍ഗ്രസ് പ്രതിഷേധം. രാജ്ഭവന് മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. 40ഓളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. അതിനിടെയാണ് കാസര്‍കോട് സര്‍വകലാശാലയില്‍ കേന്ദ്രമന്ത്രി വി മുരളീധരനെതിരെ വിദ്യാര്‍ഥികളുടെ പ്രതിഷേധമുണ്ടായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. ഈ വേളയില്‍ വിദ്യാര്‍ഥികള്‍ കൂകിവിളിക്കുകയായിരുന്നു.

രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉന്നതങ്ങളില്‍ എത്തിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാരിന് സാധിച്ചുവെന്ന് വി മുരളീധരന് പ്രസംഗിച്ചു. ഈ വേളയിലാണ് സദസ്സില്‍ നിന്ന് കൂകിവിളി ഉയര്‍ന്നത്. എന്നാല്‍ ഇതൊന്നും ശ്രദ്ധിക്കാതെ മന്ത്രി തന്റെ സംസാരം തുടര്‍ന്നു. കേന്ദ്ര സര്‍വകലാശാലയില്‍ ബിരുദധാന ചടങ്ങിനെത്തിയതായിരുന്നു വി മുരളീധരന്. ശേഷം അദ്ദേഹം മാധ്യമപ്രവര്‍ത്തകരെ കണ്ട് രാഹുല്‍ ഗാന്ധിയുടെ വിഷയത്തില്‍ പ്രതികരിച്ചു.
എന്തിനു വേണ്ടിയാണ് തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത് എന്ന് വി മുരളീധരന് ചോദിച്ചു. കോടതി വിധിക്കെതിരെയാണ് തെരുവിലിറങ്ങിയിരിക്കുന്നത്. ഇത്തരക്കാര്‍ രാജ്യത്തെ ഭരണഘടനയെയാണ് വെല്ലുവിളിക്കുന്നത്. ഭരണഘടനയെയും ജനാധിപത്യ സംവിധാനങ്ങളെയുമാണ് ഇവര്‍ വെല്ലുവിളിക്കുന്നത്. കേരളത്തില്‍ സിപിഎം രാഹുല്‍ ഗാന്ധിക്ക് പിന്തുണ നല്കി കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോടതി വിധിയില്‍ യോജിക്കാന്‍ സാധിക്കാത്തവര്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുകയാണ് വേണ്ടത്. കോടതി വിധി പ്രതികൂലമായതിന്റെ പേരില്‍ എംപി സ്ഥാനമോ എംഎല്‍എ സ്ഥാനമോ നഷ്ടമാകുന്ന രാജ്യത്തെ ആദ്യ വ്യക്തിയല്ല രാഹുല്‍ ഗാന്ധി. നിരവധി പേര്‍ക്ക് കഴിഞ്ഞ കാലങ്ങളില്‍ ഇതുപോലെ സംഭവിച്ചിട്ടുണ്ട്. ഇവിടെ വ്യത്യസ്തമായ ഒരു കാര്യം സംഭവിച്ചിട്ടുണ്ടെന്ന് കൂടി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
നെഹ്രു കുടുംബത്തിന് രാജ്യത്തെ നിയമം ബാധകമല്ല എന്ന തോന്നലുണ്ടായിരുന്നു. ഇതാണ് 1975ല്‍ കണ്ടത്. ഇന്ദിരാ ഗാന്ധിക്കെതിരെ കോടതി വിധി വന്നപ്പോള്‍ രാജ്യത്തെ നിശബ്ദമാക്കി പ്രതിഷേധം നടത്തി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇപ്പോള്‍ അധികാരമില്ലാത്തതിനാല്‍ ജനങ്ങളെ നിശബ്ദരാക്കാന്‍ സാധിക്കുന്നില്ല. പകരം അക്രമം അഴിച്ചുവിട്ടുകൊണ്ട് കോടതി വിധി ചോദ്യം ചെയ്യുകയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ജനാധിപത്യത്തിനും ഭരണഘടനാ മൂല്യം ഉയര്‍ത്തിപ്പിടിക്കുന്നതിനുമാണ് ഞങ്ങള്‍ പോരാടുന്നത് എന്നാണ് അവര്‍ പറയുന്നത്. കള്ളന്മാര്‍ക്കൊക്കെ മോദി എന്ന് പേര് എന്നാണ് രാഹുല്‍ ഗാന്ധി പ്രസംഗിച്ചത്. ഒരു സമുദായത്തെ അടച്ചാക്ഷേപിക്കുകയാണ് ചെയ്തത്. നായന്മാരെയും ഭട്ടുമാരെയും ആക്ഷേപിച്ചാല്‍ എത്രമാത്രം വേദനയുണ്ടാക്കുന്നതാണോ അതുപോലെ തന്നെയാണ് ഒരു ജാതിയുടെ പേര് പറഞ്ഞ് ആക്ഷേപം ഉന്നയിക്കുന്നതെന്നും വി മുരളീധരന് പറഞ്ഞു.
അതേസമയം, കേരളത്തില്‍ വലിയ പ്രതിഷേധത്തിലേക്ക് കടക്കുകയാണ് കോണ്‍ഗ്രസ്. വയനാട് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി കരിദിനം ആചരിക്കുകയാണ്. കോഴിക്കോട് റെയില്‍വെ സ്റ്റേഷനിലേക്ക് നടന്ന പ്രകടനം സംഘര്‍ഷത്തിന്റെ വക്കോളമെത്തി. പോലീസ് ഓഫീസര്‍ക്ക് പരിക്കുണ്ട്. ഇദ്ദേഹം നല്കിയ പരാതിയില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്തു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications