കൊല്ലത്ത് വിജയക്കൊടി പാറിച്ച് മുകേഷ്
കൊല്ലം: കൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മുകേഷ്‌വിജയിച്ചു. 17611 വോട്ടുകള്‍ക്കാണ് വിജയിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മുകേഷും യുഡിഎഫ് സ്ഥാനാര്‍ത്ഥി സൂരജ് രവിയും ബിജെപി സ്ഥാനര്‍ത്ഥി പ്രൊഫ. കെ ശശികുമാറുമാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്.
കൊല്ലം ജില്ലയിലെ കൊല്ലം കോര്‍പ്പറേഷനിലെ 23 വാര്‍ഡുകളും പനയം, തൃക്കരുവ എന്നീ പഞ്ചായത്തുകളും അടങ്ങുന്ന നിയമസഭാ മണ്ഡലമാണ് കൊല്ലം. ആര്‍എസ്പി, സിപിഎം, സിപിഐ എന്നീ പാര്‍ട്ടികള്‍ക്ക് ശക്തമായ വേരോട്ടമുള്ള മണ്ഡലമാണ് കൊല്ലം. ആര്‍എസ്പി സ്ഥാനാര്‍ത്ഥികളാണ് മണ്ഡലത്തില്‍ സ്ഥിരമായി ജയിച്ചിരുന്നത്.

കഴിഞ്ഞ രണ്ട് തവണയായി സിപിഎമ്മാണ് മണ്ഡലത്തില്‍ മത്സരിച്ചിരുന്നത്. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ പികെ ഗുരുദാസന്‍ 8540 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. പികെ ഗുരുദാസന് 57,986 വോട്ടാണ് ലഭിച്ചിരുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന കെസി രാജന് 49,446 വോട്ടും ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന ജി ഹരിക്ക് 5207 വോട്ടും ലഭിച്ചിരുന്നു. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനാണ് മുന്‍തൂക്കമുണ്ടായത്.












Click it and Unblock the Notifications