കേരളത്തില്‍ ഇന്ന് കൊറോണ സ്ഥിരീകരിച്ചത് ഒരാള്‍ക്ക്; ഇനി ചികിത്സയില്‍ 16 പേര്‍ മാത്രം
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ഒരാള്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. അതേസമയം സംസ്ഥാനത്ത് പത്ത് പേരുടെ പരിശോധന ഫലം നെഗറ്റീവാണ്. എറണാകുളത്താണ് ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചത്.
ചെന്നൈയില്‍ വന്നയാള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. അദ്ദേഹം വൃക്ക രോഗികൂടിയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ള ജില്ലയാണ് കണ്ണൂര്‍. ഇവിടെയാണ് പത്ത് പേരുടെ ഫലം നെഗറ്റീവായിരിക്കുന്നത്. ആകെ 16 പേര്‍ മാത്രമെ സംസ്ഥാനത്ത് കൊറോണ ബാധിച്ച് ചികിത്സയില്‍ കഴിയുന്നുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതുവരേയും സംസ്ഥാനത്ത് 503 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 20157 പേര്‍ നിരീക്ഷണത്തില്‍ കഴിയുനന്ത്. 19810 പേര്‍ വീടുകളിലും 347 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്ന് മാത്രം 127 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 35856 സാമ്പിളുകളാണ് പരിശോധനക്കയച്ചത്. അതില്‍ 35355 എണ്ണം രോഗ ബാധയില്ലായെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.മുന്‍ഗണനാ ഗ്രൂപ്പുകളില്‍ 3380 സാമ്പിളുകള്‍ അയച്ചതില്‍ 2939 എണ്ണം നെഗറ്റീവ് ഫലം വന്നിട്ടുണ്ട്. ഇപ്പോള്‍ സംസ്ഥാനത്ത് 33 ഹോട്ട്‌പോട്ടുകളാണ് ഉള്ളത്.
കണ്ണൂര്‍-5, വയനാട് -4, കൊല്ലം-3, ഇടുക്കി, എറണാകുളം, പാലക്കാട്, കാസര്‍ഗോഡ് ഒരാളുമാണ് ചികിത്സയിലുള്ളത്.
രാജ്യത്ത് ആദ്യത്തെ കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചിട്ട് ഇന്നേക്ക് 100 ദിവസമാവുകയാണ്. ജനുവരി 30 ന് വിദേശത്ത് നിന്നും കേരളത്തിലെത്തിയ വിദ്യാര്‍ത്ഥിക്കായിരുന്നു ആദ്യമായി കൊറോണ സ്ഥിരീകരിച്ചത്. തുടക്ക ഘട്ടത്തില്‍ തന്നെ രോഗം പടരുന്നില്ലായെന്ന് ഉറപ്പ് വരുത്താന്‍ സാധിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാര്‍ച്ച് ആദ്യവാരമാണ് കേരളത്തില്‍ രണ്ടാം ഘട്ടത്തില്‍ കൊറോണ സ്ഥിരീകരിക്കുന്ത്. രണ്ട് മാസങ്ങള്‍ക്കിപ്പുറം ആ രോഗത്തിന്റെ ഗ്രാഫ് സമനിലയിലാക്കാന്‍ കഴിഞ്ഞുവെന്ന് പറയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാട്ടിലെത്തുന്ന പ്രവാസികളെ പരിചരിക്കുന്നതിന് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയെന്നും മൂന്നാം ഘട്ടത്തിലും രോഗം സ്ഥിരീകരിക്കുന്നത് തടയാന്‍ എല്ലാം ചെയ്യുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതുവരെ ഉണ്ടായിരുന്ന സഹകരണം പൊതുസമൂഹത്തില്‍ വര്‍ധിച്ച തോതില്‍ ഉണ്ടാകേണ്ട ഘട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു.
അമിത് ഷാ എവിടെ? ഷായുടെ അസാന്നിധ്യത്തിന് പിന്നിൽ!! മോദിയുടെ നീക്കത്തിന്റെ സൂചനകൾ
കൊറോണ വൈറസ് ലൈംഗിക ബന്ധത്തിലൂടെ പകരുമോ? രോഗബാധിതരുടെ ശുക്ലത്തിൽ വൈറസ് സാന്നിധ്യമെന്ന് പഠനം!!