Get Updates
Get notified of breaking news, exclusive insights, and must-see stories!

10 കോടിയുടെ സമ്മർ ബംബർ വിൽപന പൊടിപൊടിക്കുന്നു; നറുക്കെടുപ്പ് ഏപ്രിൽ 2 ന്, ആ ഭാഗ്യവാൻ നിങ്ങളാണോ?

തിരുവനന്തപുരം: ക്രിസ്തുമസ് ബമ്പറിന് പിന്നാലെയെത്തിയ സമ്മർ ബംബർ ലോട്ടറി ടിക്കറ്റ് വിൽപനയും പൊടിപൊടിക്കുന്നു. നറുക്കെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇതുവരെ 35,23,230 ടിക്കറ്റുകളാണ് വിറ്റത്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ടിക്കറ്റ് വിറ്റത്. 7,90,200 ടിക്കറ്റാണ് ജില്ലയിൽ ഇതുവരെ വിൽപന നടത്തിയത്.

പാലക്കാട് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ടിക്കറ്റ് വിറ്റ ജില്ല തിരുവനന്തപുരമാണ്. 4,73,640 ടിക്കറ്റാണ് ഇവിടെ നിന്ന് വിറ്റുുപോയത്. തൊട്ട് പിന്നിൽ 4,09,330 ടിക്കറ്റുമായി തൃശൂരും ഉണ്ട്. ഏപ്രിൽ 2 ന് ഉച്ചയ്ക്ക് രണ്ടിനാണ് നറുക്കെടുപ്പ് നടക്കുക. വരും ദിവസങ്ങളിൽ ടിക്കറ്റ് വിൽപന കുതിക്കുമെന്നാണ് ലോട്ടറി കടക്കാർ പറയുന്നത്.

summerbumper3-

ആകർഷകമായ സമ്മാനങ്ങളുമായാണ് ഇത്തവണ സമ്മർ ബംബർ എത്തിയത്. 10 കോടിയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം എല്ലാ പരമ്പരകളിലുമായി 50 ലക്ഷം രൂപയും മൂന്നാം സമ്മാനം ഓരോ പരമ്പരയിലും രണ്ടു വീതം അഞ്ചു ലക്ഷം രൂപയും ലഭിക്കും. അവസാന അഞ്ചക്കത്തിന് നാലാം സമ്മാനമായി ഒരു ലക്ഷവും നല്‍കും. കൂടാതെ 5000, 2000, 1000, 500 രൂപയുടെ സമ്മാനങ്ങളുമുണ്ട്. 250 രൂപയാണ് ടിക്കറ്റ് വില.

അതിർത്തികളിൽ വിൽപന കൂടിയതോടെ സമ്മർ ബമ്പർ അതിർത്തി കടക്കാൻ സാധ്യതയുണ്ടോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. കഴിഞ്ഞ ക്രിസ്മസ്-ന്യൂയർ ബമ്പർ വിൽപന പാലാക്കാട് ജില്ലയിൽ കുതിച്ചതോടെ സമ്മാനം തമിഴ്നാട്ടിലേക്കായിരിക്കുമോയെന്ന ചർച്ചകൾ ഉണ്ടായിരുന്നു. എന്നാൽ കണ്ണൂർ ഇരിട്ടി സ്വദേശിയായ സത്യനായിരുന്നു ഒന്നാം സമ്മാനം ലഭിച്ചത്. സത്യൻ എടുത്ത പത്ത് ടിക്കറ്റില്‍ ഒന്നായ XD387132 എന്ന ടിക്കറ്റിലൂടെയാണ് ഭാഗ്യം വന്നത്. കണ്ണൂര്‍ ചക്കരക്കല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുത്തു ലോട്ടറി ഏജന്‍സിയില്‍ നിന്നായിരുന്നു സത്യന്‍ സമ്മാനർഹമ്മായ ലോട്ടറിയുള്‍പ്പെടേയുള്ള ടിക്കറ്റുകള്‍ വാങ്ങിയത്. സത്യനെന്ന പേര് മാത്രനമേ പുറത്തുവന്നിരുള്ളൂ. തന്റെ പേര് വിവരങ്ങൾ വെളിപ്പെടുത്തരുതെന്ന് അദ്ദേഹം ലോട്ടറി വകുപ്പിനോട് അഭ്യർത്ഥിച്ചരുന്നു.

ഒന്നാം സമ്മാനമായ 20 കോടിക്ക് പുറമെ രണ്ടാം സമ്മാനമായി 20 പേർക്ക് ഓരോ കോടി രൂപ വീതം ലഭിച്ചിരുന്നു. മൂന്നാം സമ്മാനമായി 30 പേർക്ക് 10 ലക്ഷവും നാലാം സമ്മാനമായി 20 പേർക്ക് 3 ലക്ഷം രൂപ വീതവും ലഭിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+