Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ ഇന്ന് 10 പേര്‍ക്ക്കൂടി കോവിഡ്.... 7 പേര്‍ക്ക് സമ്പര്‍ക്കം വഴി, 19 പേരുടെ ഫലം നെഗറ്റീവ്!!

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് പത്ത് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂരില്‍ ഏഴ് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം 19 പേരുടെ പരിശോധനാ ഫലം നെഗറ്റീവായെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏഴ് പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് വൈറസ് ബാധയേറ്റത്. മൂന്ന് പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. കണ്ണൂരില്‍ ഏഴ്, കാസര്‍കോട് രണ്ട്, കോഴിക്കോട് ഒന്ന് എന്നിങ്ങനെയാണ് കണക്ക്. കണ്ണൂരില്‍ കോവിഡ് ചികിത്സയില്‍ കഴിഞ്ഞിരുന്ന കാസര്‍കോട് സ്വദേശിനിയായ യുവതിക്ക് ആണ്‍കുഞ്ഞ് പിറന്ന് സന്തോഷം നല്‍കുന്ന വാര്‍ത്തയാണെന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുഖ്യമന്ത്രി അഭിനന്ദനം അറിയിച്ചു.

1

കോവിഡ് ചികിത്സയിലുള്ള 19 പേര്‍ക്ക് ഇന്ന് നെഗറ്റീവ് ഫലം രേഖപ്പെടുത്തി. കാസര്‍കോട് 9, പാലക്കാട് 4, തിരുവനന്തപുരം 3, ഇടുക്കി 2, തൃശൂര്‍ 1, എന്നിങ്ങനെയാണ് കണക്ക്. 371 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 228 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്. 1,23490 പേര്‍ നിരീക്ഷണത്തിലാണ്. ആശുപത്രികളില്‍ 816 പേരാണ് ഉള്ളത്. 201 പേരെ ഇന്ന് ഉച്ചവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 14163 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 12718 എണ്ണം നെഗറ്റീവായി. അതേസമയം രാജ്യത്തെ കോവിഡ് സാഹചര്യം നേരിടാന്‍ കേന്ദ്രം നിര്‍ദേശിക്കുന്ന എല്ലാ കാര്യങ്ങളും കേരളം അ നുസരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ പ്രത്യേക യാത്രാ സംവിധാനം ഒരുക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിസിറ്റിംഗ് വിസയില്‍ വിദേശത്ത് പോയവര്‍ക്ക് പ്രത്യേക വിമാനം ഏര്‍പ്പാടാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇഎസ്‌ഐ മാനദണ്ഡലത്തില്‍ കൊറോണയെ ഉള്‍പ്പെടുത്തണം, പ്രത്യേക പാക്കേജും വായ്പാ പരിധിയും ഉയര്‍ത്താനും കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ടണല്‍ ഉപയോഗിച്ചുള്ള അണുനശീകരണം ശാസ്ത്രീയമല്ലെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെട്ടിട്ടുണ്ടെന്നും പിണറായി പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ഡാറ്റ ചോരല്‍ ആരോപണം ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്പ്രിങ്‌ളര്‍ കമ്പനി സൗജന്യമായിട്ടാണ് സേവനം നടത്തുന്നത്. ഇവരുടെ സേവന ലോകാരോഗ്യ സംഘടനയും ഉപയോഗിക്കുന്നുണ്ട്. ഈ കമ്പനി ശേഖരിക്കുന്ന വിവരങ്ങള്‍ ഇന്ത്യയിലെ സര്‍വറുകളിലാണ് സൂക്ഷിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ക്ഷേമനിധിയില്‍ അംഗമാകാത്ത പ്രവാസികള്‍ക്ക് പതിനായിരം രൂപ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക്ഡൗണ്‍ ഇളവ് കേന്ദ്ര തീരുമാനം വന്ന ശേഷം തീരുമാനിക്കും. ഹോട്ട് സ്‌പോട്ട് അല്ലാത്ത ജില്ലകളില്‍ ഇളവ് വേണം എന്നാണ് നിലപാടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആംബുലന്‍സില്‍ ആളുകള്‍ അനാവശ്യമായി. യാത്ര ചെയ്യുന്നത് തെറ്റാണെന്നും, പല മാര്‍ഗങ്ങളിലൂടെ ലോക്ഡൗണ്‍ ലംഘിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രിപറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+