Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴവിവാദം അറിഞ്ഞിട്ടും പൊലീസില്‍ പറയാത്തതെന്ത്? മുഖ്യമന്ത്രിയുടേത് ക്രിമിനല്‍ കുറ്റമെന്ന് സതീശന്‍

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കോഴവിവാദം ശ്രദ്ധയില്‍പ്പെട്ടിട്ടും എന്തുകൊണ്ട് നടപടിയെടുത്തില്ല എന്ന് സതീശന്‍ ചോദിച്ചു. എന്‍സിപിയിലേക്ക് കൂറുമാറുന്നതിന് എല്‍ഡിഎഫ് എംഎല്‍എമാര്‍ക്ക് 100 കോടി രൂപ കോഴ വാഗ്ദാനം ചെയ്ത സംഭവത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. മുഖ്യമന്ത്രി ചെയ്തത് ക്രിമിനല്‍ കുറ്റമാണ് എന്നും അദ്ദേഹം ആരോപിച്ചു.

'ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ഈ പ്രശ്നം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെട്ടു. എന്നാല്‍ അതില്‍ യാതൊരു നടപടിയും സ്വീകരിക്കാന്‍ തയാറായില്ല. വലിയ കോഴ ഇടപാട് നടക്കുന്ന വിവരം കിട്ടിയിട്ടും അത് പൊലീസില്‍ അറിയിക്കാതിരുന്നത് ക്രിമിനല്‍ കുറ്റമാണ്,' സതീശന്‍ പറഞ്ഞു. ജനങ്ങള്‍ക്ക് മുമ്പില്‍ ഇളിഭ്യനായി നില്‍ക്കുകയാണ് മുഖ്യമന്ത്രി എന്നും അദ്ദേഹം പരിഹസിച്ചു.

Pinarayi Vijayan

എല്‍ഡിഎഫിലെ രണ്ട് എംഎല്‍എമാരെ സംഘപരിവാര്‍ മുന്നണിയിലേക്ക് എത്തിക്കാന്‍ മറ്റൊരു ഇടത് എംഎല്‍എ ശ്രമിച്ചെന്ന വിവരം അറിഞ്ഞിട്ടും വിഷയം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ അറിയിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇക്കാര്യം അറിഞ്ഞിട്ടും അനങ്ങാതിരുന്നത് അവര്‍ പൊയ്ക്കോട്ടെ എന്ന് വിചാരിച്ചിട്ടാണോ എന്നും സതീശന്‍ ചോദിച്ചു.

വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ പാര്‍ട്ടി സംഘപരിവാര്‍ മുന്നണിയിലെ കക്ഷിയാണ് എന്നും ആ പാര്‍ട്ടി ഇപ്പോഴും എല്‍ഡിഎഫിലാണ് ഉളളത് എന്നും അദ്ദേഹം പറഞ്ഞു. സംഘപരിവാറിനെ തൃപ്തിപ്പെടുത്തുന്ന കാര്യങ്ങള്‍ മാത്രമാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും സതീശന്‍ ആരോപിച്ചു. പിണറായി വിജയന്‍ ഭരിക്കുന്നത് സംഘപരിവാറിനെ പേടിച്ചിട്ടാണ് എന്നും സതീശന്‍ പറഞ്ഞു.

കേന്ദ്ര ഏജന്‍സികളുടെ കേസുകള്‍ അദ്ദേഹത്തെ ഭയപ്പെടുത്തുകയാണ് എന്നും അതുകൊണ്ടാണ് മുന്‍ എഡിജിപി അജിത് കുമാറിനെ ദൂതനാക്കി ആര്‍എസ്എസ്. നേതാക്കളുടെ അടുത്തേക്ക് വിടുന്നതെന്നും അദ്ദേഹം ആരോപിച്ചു. പൂരം കലക്കി ബിജെപിയെ ജയിപ്പിക്കുന്നതും ഇതിന്റെ ഭാഗമാണ് എന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. അജിത് പവാര്‍ നേതൃത്വം നല്‍കുന്ന എന്‍സിപിയിലേക്ക് 100 കോടി വാഗ്ദാനം ചെയ്ത് കൂറുമാറ്റാന്‍ തോമസ് കെ തോമസ് ശ്രമം നടത്തിയെന്നായിരുന്നു ആരോപണം.

ജനാധിപത്യ കേരള കോണ്‍ഗ്രസ് എംഎല്‍എ ആന്റണി രാജു, ആര്‍എസ്പി-ലെനിനിസ്റ്റ് എംഎല്‍എ കോവൂര്‍ കുഞ്ഞുമോന്‍ എന്നിവരെ കൂറുമാറ്റാന്‍ ശ്രമിച്ചു എന്നായിരുന്നു ആരോപണം. ഇരുവര്‍ക്കും 50 കോടി രൂപ വീതം വാഗ്ദാനം ചെയ്തു എന്നായിരുന്നു ആരോപണം. ഇക്കാര്യം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രി റിപ്പോര്‍ട്ട് ചെയ്യകയും ചെയ്തു. അതിനാലാണ് എന്‍സിപി (എസ്പി) എംഎല്‍എ തോമസ് കെ തോമസിന് മന്ത്രിസ്ഥാനം നിഷേധിക്കാന്‍ കാരണമായത് എന്നായിരുന്നു വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+