കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലാകെ പടര്‍ന്നത് കൊവിഡിന്റെ 11 വകഭേദങ്ങള്‍; കണക്കുകള്‍ ഇങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന് ശേഷം സംസ്ഥാനത്താകെ കൊറോണ വൈറസിന്റെ 11 വകഭേദങ്ങള്‍ പടര്‍ന്നതായി ആരോഗ്യ വകുപ്പ്. ഇക്കഴിഞ്ഞ ഡിസംബറിന് ശേഷം 6728 സാംപിളുകളില്‍ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു എന്നാണ് റിപ്പോര്‍ട്ട്. പുതിയ വകഭേദങ്ങളായ എക്‌സ് ഇ , എക്‌സ് എച്ച് , എച്ച് ക്യു, ഒമിക്രോണ്‍ ബി എ 5 എന്നിവയും കേരളത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

എക്‌സ് ഇയുടെ ഏഴും എച്ച് ക്യുവിന്റേതായി എട്ടും സാംപിളുകളിലുമാണ് സംസ്ഥാനത്ത് സ്ഥിരീകരണമുണ്ടായത്. പുതിയവയില്‍പ്പെട്ട മറ്റു വകഭേദങ്ങളില്‍ ഓരോ സാംപിളും സ്ഥിരീകരിച്ചിട്ടുണ്ട് എന്നാണ് ആരോഗ്യ കുപ്പിന്റെ കണക്കുകൡ പറയുന്നത്. ബി. 1. 1. 7 (ആല്‍ഫ), ബി. 1. 351, പി.1 (ഗാമ), ബി. 1.617.2 (ഡെല്‍റ്റ), എ. വൈ. 1 (ബി. 1.617.2-+ കെ 417 എന്‍) (ഡെല്‍റ്റ പ്ലസ്), ഒമിക്രോണ്‍, ഒമിക്രോണ്‍-ബി. എ. 5, എക്‌സ്. ഇ. എക്‌സ്. എച്ച്, എച്ച്. ക്യു, ബി. 1.617.2 + കെ417 എന്‍ (ഡെല്‍റ്റ പ്ലസ് വകഭേദം) എന്നിവയാണ് കേരളത്തില്‍ പടര്‍ന്ന കൊവിഡ് വകഭേദങ്ങള്‍.

അരി ലഭിക്കാഞ്ഞിട്ട് ആദിവാസികള്‍ പച്ചച്ചക്ക കഴിച്ച വാര്‍ത്തക്ക് പിന്നിലെ സത്യമെന്ത്? പ്രതികരിച്ച് മന്ത്രിഅരി ലഭിക്കാഞ്ഞിട്ട് ആദിവാസികള്‍ പച്ചച്ചക്ക കഴിച്ച വാര്‍ത്തക്ക് പിന്നിലെ സത്യമെന്ത്? പ്രതികരിച്ച് മന്ത്രി

1

ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ഒമിക്രോണ്‍ വകഭേദം മൂലമുണ്ടായ മൂന്നാം തരംഗത്തിന് ശേഷം സംസ്ഥാനത്ത് പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞ് വരുകയായിരുന്നു. മാര്‍ച്ച് പകുതിയോടെ ആയിരത്തില്‍ താഴെ പ്രതിദിന രോഗികളുടെ എണ്മം എത്തിയിരുന്നു. മേയ് രണ്ടാം വാരം വരെ സംസ്ഥാനത്ത് ഈ സ്ഥിതി തുടര്‍ന്നു. എന്നാല്‍ പിന്നീട് രോഗികളുടെ എണ്ണം ക്രമേണ ഉയരുന്ന സ്ഥിതിയാണ് സംസ്ഥാനത്ത് കണ്ടത്.

2

പ്രതിദിനം മൂവായിരത്തിലധികം പേര്‍ക്കാണ് കേരളത്തില്‍ ഇപ്പോള്‍ രോഗം സ്ഥിരീകരിക്കുന്നത്. വെള്ളിയാഴ്ച 3198 പേര്‍ക്ക് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അതേസമയം വാക്‌സിനേഷനിലുണ്ടായ മുന്നേറ്റവും പകരുന്നത് ഒമിക്രോണ്‍ വകഭേദമായതിനാലും രോഗം ഗുരുതരമാവുന്നവരുടെ എണ്ണം കുറവാണ് എന്നതിനാല്‍ സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ല എന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.

ഭാരതീയ വിചാര കേന്ദ്രത്തിന്റെ പരിപാടിയില്‍ വിഡി സതീശന്‍; പഴയ ചിത്രങ്ങള്‍ പങ്കുവെച്ച് സദാനന്ദന്‍ മാസ്റ്റര്‍ഭാരതീയ വിചാര കേന്ദ്രത്തിന്റെ പരിപാടിയില്‍ വിഡി സതീശന്‍; പഴയ ചിത്രങ്ങള്‍ പങ്കുവെച്ച് സദാനന്ദന്‍ മാസ്റ്റര്‍

3

സംസ്ഥാനത്ത് ഇതുവരെ 66.66 ലക്ഷം പേര്‍ക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 70,122-ല്‍ എത്തി. നിലവില്‍ 28,021 പേര്‍ ചികിത്സയിലും നിരീക്ഷണത്തിലുമായുണ്ട്. അതേസമയം മഴക്കാലയമായതോടെ എലിപ്പനി, ചെള്ളുപനി, തക്കാളിപ്പനി എന്നിവയാണ് സംസ്ഥാനത്ത് ഭീഷണി വിതയ്ക്കുന്നത്. ഈ വര്‍ഷം 19 പേര്‍ എലിപ്പനി ബാധിച്ച് മരിച്ചു എന്നാണ് കഴിഞ്ഞ മാസം 27-ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിയമസഭയെ അറിയിച്ചിരുന്നത്.

4

എന്നാല്‍ എലിപ്പനി മൂലമുള്ള 25 മരണം സ്ഥിരീകരിച്ചിട്ടുണ്ട് എന്നും 89 മരണം എലിപ്പനി മൂലമെന്ന് സംശയിക്കുന്നുമുണ്ട്. ആരോഗ്യ ഡയറക്ടറേറ്റിന്റെ കണക്കുകളില്‍ ഇത്തരം വിവരങ്ങളാണ് ഉള്ളത്. ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 28 ആയി ഉയര്‍ന്നിട്ടുണ്ട്. ഇക്കാലയളവില്‍ പേ വിഷബാധയേറ്റ് 14 പേരും മരിച്ചു. അതേസമയം സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഹാന്‍ഡ്- ഫൂട്ട്- മൗത്ത് ഡിസീസും സ്ഥിരീകരിച്ചിരിക്കുകയാണ്.

5

കുട്ടികളുടെ കൈവെള്ളയിലും, പാദത്തിലും, വായിലും ചുണ്ടിലുമെല്ലാം കണ്ടുവരുന്ന ഒരിനം വൈറസ് രോഗമാണ് ഹാന്‍ഡ്-ഫൂട്ട്-മൗത്ത് ഡിസീസ് എന്ന് അറിയപ്പെടുന്നത്. പൊതുവില്‍ അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളെയാണ് ഈ രോഗം ബാധിക്കുന്നത്. അപൂര്‍വമായി മാത്രം മുതിര്‍ന്നവരിലും ഈ രോഗം കാണാറുണ്ട്. എന്നാല്‍ സംസ്ഥാനത്ത് നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല എന്നാണ് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞത്.

6

എന്നാല്‍അപകട സാധ്യത കുറവാണെങ്കിലും അപൂര്‍വമായി മസ്തിഷ്‌ക ജ്വരത്തിന് കാരണമായേക്കാം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഡോക്ടറുടെ സേവനം തേടണം. കുഞ്ഞുങ്ങള്‍ക്ക് ഇടയ്ക്കിടയ്ക്ക് കുടിക്കാന്‍ ധാരാളം വെള്ളം കൊടുക്കണം. മറ്റ് കുട്ടികള്‍ക്ക് ഈ രോഗം പകരാതെ ശ്രദ്ധിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

മൊഞ്ചത്തി പെണ്ണെ ഐമാ റോസ്മീ...; കിടിലന്‍ ചിത്രങ്ങളുമായി താരം

English summary
11 variants of corona virus have spread in kerala after the spread of covid says the health department
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X