Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ ബിജെപിക്ക് 12 പാര്‍ലിമെന്റ് സീറ്റുകള്‍ നേടാന്‍ കഴിയുമെന്ന് സുരേഷ് ഗോപി

കൊച്ചി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നും ബിജെപി 12 സീറ്റുകള്‍ നേടുക പ്രയാസകരമല്ലെന്ന് നടനും എംപിയുമായ സുരേഷ് ഗോപി. കോഴിക്കോട് നടക്കുന്ന ബിജെപി ദേശീയ കൗണ്‍സിലിനിടെ ബിജെപി അധ്യക്ഷന്‍ അമിത് ഷാ കേരളത്തില്‍ നിന്നും 12 സീറ്റുകള്‍ നേടുമെന്ന് അവകാശപ്പെട്ടിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി.

12 സീറ്റുകള്‍ നേടുകയെന്ന അമിത് ഷായുടെ പരാമര്‍ശം അമിത പ്രതീക്ഷയല്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. നിലവിലെ കേരളത്തിലെ സാഹചര്യത്തില്‍ ബിജെപിക്ക് അതിന് സാധിക്കും. കേരളത്തിലെ ജനങ്ങളെ മുന്‍ധാരണയോടെ കാണരുത്. അവരുടെ രാഷ്ട്രീയ ചിന്താഗതിയില്‍ വ്യക്തമായ ഒരു ദിശാമാറ്റം സംഭവിച്ച് കൊണ്ടിരിക്കുകയാണെന്നും സുരേഷ് ഗോപി പറയുന്നു.

sureshgopi

കൂടുതല്‍ എംപിമാരുണ്ടായാല്‍ അതിന്റെ നേട്ടം ബിജെപിക്കല്ല, ജനങ്ങള്‍ക്കാണ് ലഭിക്കുക. അതേസമയം, സംസ്ഥാനത്ത് അധികാരത്തിലെത്തുന്നതു സംബന്ധിച്ച വിഷയത്തില്‍ സുരേഷ് ഗോപി പ്രതികരിച്ചില്ല. അടുത്ത തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് അമിത് ഷാ കോഴിക്കോട് പ്രസ്താവിച്ചിരുന്നു.

കേരളത്തില്‍ കൂടുതല്‍ നേട്ടമുണ്ടാക്കുന്നതിന്റെ ഭാഗമായാണ് ബിജെപി ദേശീയ കൗണ്‍സില്‍ കോഴിക്കോട് സംഘടിപ്പിച്ചത്. കേരള കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളെ എന്‍ഡിഎയിലേക്ക് ഒപ്പം കൂട്ടുന്നതിനുള്ള ശ്രമവും ബിജെപി ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ക്രിസ്ത്യന്‍ സമുദായത്തെ വിശ്വാസത്തിലെടുക്കാനും സഭാനേതാക്കളെ സന്ദര്‍ശിക്കാനുമാണ് ബിജെപിയുടെ നീക്കം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+