ആർക്കും വേണ്ടാതെ 128 കോടി കണ്ണൂരിലെ ബാങ്കുകളിൽ; പണം എന്ത് ചെയ്തു? തേടി വന്നവർ ഇത്രമാത്രം
കണ്ണൂർ: 'നിങ്ങളുടെ പണം നിങ്ങളുടെ അവകാശം' എന്ന ബോധവത്കരണ കാംപെയിൻ്റെ ഭാഗമായി ജില്ലയിൽ സഹായ ക്യാമ്പ് സംഘടിപ്പിച്ചു. എ. ഡി. എം ആശ സി എബ്രഹാം ഉദ്ഘാടനം നിർവഹിച്ചു. അവകാശികളില്ലാതെ ദേശസാൽകൃത ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലുമായി കിടക്കുന്ന പണം ഉടമകൾക്ക് തിരികെ നൽകുവാനായി ധനകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിലായിരുന്നു ക്യാമ്പ്.
വൈ. എം. സി. എയിൽ സംഘടിപ്പിച്ച ക്യാമ്പിൽ 203 പേർ പങ്കെടുത്തു. ക്യാമ്പയിന്റെ ഭാഗമായി ഒക്ടോബർ ഒന്നു മുതൽ ജില്ലയിലെ വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ ലഭിച്ച 2369 അപേക്ഷകളിലായി 2,61,86,000 രൂപ ഇതുവരെ കൈമാറിയെന്ന് ലീഡ് ബാങ്ക് മാനേജർ എം. അരുൺ പറഞ്ഞു. ഈ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിൽ 128 കോടി രൂപയാണ് അവകാശികൾ ഇല്ലാത്ത നിക്ഷേപമായി കണ്ടെത്തിയിട്ടുള്ളത്.

നിക്ഷേപകർ മരിച്ചു പോകുക, വിദേശത്ത് പോകുക തുടങ്ങിയ കാരണങ്ങളാല്‍ അക്കൗണ്ടുകളിൽ ഇടപാടുകള്‍ മുടങ്ങാറുണ്ട്. ചിലരുടെ അനന്തരാവകാശികള്‍ക്കും അക്കൗണ്ടിനെക്കുറിച്ച് അറിവുണ്ടാവില്ല. പത്തു വർഷത്തിലേറെയായി ഒരു ഇടപാടുപോലും നടക്കാത്ത അക്കൗണ്ടുകളാണ് അവകാശികളില്ലാത്ത അക്കൗണ്ടായി പരിഗണിക്കുക. ഇത്തരം അക്കൗണ്ടുകള്‍ റിസര്‍വ് ബാങ്കിന്‍റെ നിയന്ത്രണത്തിലാണ്. രാജ്യവ്യാപകമായി 1.82 ലക്ഷം കോടി രൂപയാണ് ഇത്തരത്തിൽ അവകാശികളില്ലാതെ ബാങ്ക് അക്കൗണ്ടുകളിലുള്ളത്. അവകാശികളില്ലാത്ത നിക്ഷേപങ്ങളെക്കുറിച്ച് ബാങ്ക് രേഖകൾ പ്രകാരമുള്ള വിലാസത്തിൽ നേതൃത്വത്തിൽ അന്വേഷണം നടത്തുകയും അറിയിപ്പു നൽകുകയും ചെയ്യാറുണ്ട്. ഈ നടപടിയും സാധ്യമാകാത്ത അക്കൗണ്ടുകളിലെ പണം നല്‍കുന്നതിനായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. നിക്ഷേപത്തിന്‍റെ അവകാശികളാണെന്ന് തെളിയിക്കുന്ന രേഖകളുമായി എത്തിയ അവകാശികൾക്ക് തുക തിരികെ ലഭിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ക്യാമ്പില്‍ നിന്ന് നൽകി. തുടര്‍ നടപടികള്‍ക്കായി എല്ലാ ബാങ്കുകളിലും സഹായ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും.
ചടങ്ങിൽ ആലപ്പുഴ എസ് ബി ഐ റീജയണൽ മാനേജർ ടി. വി മനോജ്, നബാർഡ് ഡിഡിഎം മിനു അൻവർ വിവിധ ബാങ്ക് ഉദ്യോഗസ്ഥർ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
സംസ്ഥാനത്ത് ആകെയുള്ള പണം 2,133.72 കോടി
കേരളത്തിലെ ദേശസാൽകൃത ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലുമായി 2,133.72 കോടി രൂപയുടെ നിക്ഷേപങ്ങൾ ആണ് അവകാശികളില്ലാതെ കിടക്കുന്നത്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ തുകയുള്ളത്. അതായത് 307.69 കോടി രൂപ. തിരുവനന്തപുരം (266.30 കോടി രൂപ), തൃശ്ശൂർ (241.27 കോടി രൂപ) എന്നിവയാണ് തൊട്ടുപിന്നിൽ. സംസ്ഥാനത്ത് ആകെ 9,38,027 അക്കൗണ്ടുകളാണ് ഇത്തരത്തിൽ അവകാശികളില്ലാതെ നിഷ്‌ക്രിയമായി തുടരുന്നത്. പത്ത് വർഷത്തിൽ കൂടുതൽ നിഷ്‌ക്രിയമായി കിടക്കുന്ന നിക്ഷേപങ്ങൾ കണ്ടെത്താൻ സഹായിക്കുന്നതിനായി, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2023 ഏപ്രിലിൽ ഒരു കേന്ദ്രീകൃത പോർട്ടൽ പുറത്തിറക്കിയിരുന്നു.കൃത്യമായ രേഖകൾ ഹാജരാക്കുകയാണെങ്കിൽ, ഈ ഫണ്ടുകൾ തിരികെ നേടാൻ അവകാശികൾക്ക് സാധിക്കും. ആർബിഐയുടെ ഡെപ്പോസിറ്റർ എജ്യുക്കേഷൻ ആൻഡ് അവയർനസ് (DEA) ഫണ്ടിലേക്കാണ് ഈ തുക മാറ്റപ്പെടുന്നത്. വ്യക്തികൾക്ക് അതത് ബാങ്കുകളുടെ വെബ്സൈറ്റുകളിലൂടെയോ അല്ലെങ്കിൽ ആർബിഐയുടെ UDGAM പോർട്ടലിലൂടെയോ അവകാശികളില്ലാത്ത നിക്ഷേപങ്ങൾ പരിശോധിക്കാൻ സാധിക്കും. കണ്ണൂർ കൂടാതെ മലപ്പുറം, പാലക്കാട്, കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കണ്ണൂർ തുടങ്ങിയ ജില്ലകളിലും ഇന്ന് പ്രത്യേക ക്യാമ്പുകൾ നടന്നിരുന്നു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications