സ്റ്റാലിനും മമതയും കെജ്രിവാളുമടക്കം 13 മുഖ്യമന്ത്രിമാർക്ക് ക്ഷണം, കൊവിഡ് കാരണം ആരുമെത്തില്ല
തിരുവനന്തപുരം: ചരിത്ര വിജയം നേടിയിട്ടും കൊവിഡ് കാരണം ആഘോഷിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് ഇടത് മുന്നണി. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ക്ഷണിക്കപ്പെട്ട അതിഥികളെ മാത്രം ഉള്‍പ്പെടുത്തിയാണ് രണ്ടാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ നടത്തുന്നത്. നിയുക്ത മന്ത്രിമാര്‍, എംഎല്‍എമാര്‍, മുന്‍ മന്ത്രിമാര്‍ അടക്കമുളളവരാണ് ചടങ്ങിനെത്തുക. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുളളവരും ചടങ്ങിന് സാക്ഷ്യം വഹിക്കും.
രാജ്യത്തെ 13 മുഖ്യമന്ത്രിമാരെ സംസ്ഥാന സര്‍ക്കാര്‍ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ക്കാണ് ക്ഷണം. എന്നാല്‍ കൊവിഡിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് മുഖ്യമന്ത്രിമാര്‍ ചടങ്ങിന് എത്തില്ല. പകരം പ്രതിനിധികളാണ് തിരുവനന്തപുരത്തെ സത്യപ്രതിജ്ഞയില്‍ പങ്കെടുക്കുക എന്നാണ് വിവരം.

തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും അടക്കമുളളവര്‍ക്ക് സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണമുണ്ട്. തമിഴ്‌നാട്ടില്‍ നിന്നും മുഖ്യമന്ത്രിയെ പ്രതിനിധീകരിച്ച് വ്യവസായ മന്ത്രി തങ്കം തെന്നരശ് ചടങ്ങില്‍ പങ്കെടുക്കും. അദ്ദേഹം ബുധനാഴ്ച തന്നെ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. പശ്ചിമ ബംഗാളില്‍ നിന്നും തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഡെപ്യൂട്ടി ലീഡറും ലോക്‌സഭാ എംപിയുമായ കകോലി ഘോഷ് ദസ്തിദാര്‍ ആണ് സത്യപ്രതിജ്ഞയില്‍ പങ്കെടുക്കുക.
മുംബൈയില്‍ ബാര്‍ഗിലെ ജീവനക്കാരെ രക്ഷിക്കാനുള്ള നാവിക സേനയുടെ ശ്രമം: ചിത്രങ്ങള്‍
അതേസമയം ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പിണറായി സര്‍ക്കാരിന് ആശംസകള്‍ അറിയിച്ചു. കൊവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തുന്നതിലുളള അസൗകര്യം കെജ്രിവാള്‍ അറിയിക്കുകയും ചെയ്തു.
സാരിയില്‍ അതീവ സുന്ദരിയായി ഐശ്വര്യ മേനോന്‍. വൈറലായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications