കാര്‍ത്തികേയന്‍റെ ഒാര്‍മ്മയില്‍ വിതുന്പി നിയമസഭ, വികാരധീനനായി ഡെപ്യൂട്ടി സ്പീക്കര്‍
തിരുവനന്തപുരം: സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ സ്മരണയില്‍ വിതുമ്പി നിയമസഭ. നിയമസഭയില്‍ അനുശോചന പ്രമേയം വായിച്ച ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തന്‍ വിതുമ്പലോടെയാണ് തന്റെ പ്രസംഗം പൂര്‍ത്തിയാക്കിയത് . തനിയ്ക്ക് ഒരു സഹദോരനെയാണ് നഷ്ടമായതെന്നും ശക്തന്‍ പറഞ്ഞു .
പ്രതിപക്ഷത്തേയും ഭരണപക്ഷത്തേയും ഒരുപോലെ കണ്ട സ്പീക്കറായിരുന്നു കാര്‍ത്തികേയനെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി . പൊതു പ്രവര്‍ത്തകന്‍ ജീവിത്തില്‍ പുലര്‍ത്തേണ്ട എല്ലാ മാന്യതയും പുലര്‍ത്തിയ നേതാതാവായിരുന്നു അദ്ദേഹമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു . സഭയില്‍ കാലോചിതമായ മാറ്റങ്ങള്‍ കൊണ്ട് വന്ന സ്പീക്കറും തികഞ്ഞ ജനാധിപത്യവാദിയുമായിരുന്നു കാര്‍ത്തികേയനെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ അനുസ്മരിച്ചു .

വിവിധ കക്ഷി നേതാക്കളും സ്പീക്കറെ അനുസ്മരിച്ച് സംസാരിച്ചു. സഭ ഒരുമിനിട്ട് മൗനം ആചരിച്ചു . സഭയുടെ നിലവാരം കാത്ത് സൂക്ഷിയ്ക്കുന്നതില്‍ കര്‍ശന നിലപാടെടുത്ത് സ്പീക്കറെന്ന് ധനമന്ത്രി കെഎം മാണി അനുസ്മരിച്ചു . സ്പീക്കറോടുള്ള ആദരസൂചകമായി നിയമസഭ പിരിയും . ഉച്ചയ്ക്ക് ചേരുന്ന കാര്യനിര്‍വാഹക സമിതി സഭയുടെ തുടര്‍ ദിവസങ്ങളിലെ നടപടികള്‍ നിശ്ചയിക്കും .












Click it and Unblock the Notifications