മലപ്പുറത്ത് പള്ളിയിലെ കോണിപ്പടിയില്‍ നിന്ന് വീണ് 13കാരനായ വിദ്യാര്‍ഥി മരിച്ചു
മലപ്പുറം: പള്ളിയിലെ കോണിപ്പടിയില്‍ നിന്ന് വീണ് സാരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 13വയസ്സുകാരനായ വിദ്യാര്‍ത്ഥി മരിച്ചു. മഞ്ചേരി നിത്യമാര്‍ക്കറ്റിലെ പച്ചക്കറി വ്യാപാരിയും പത്തപ്പിരിയം ഏഴുകളരി സ്വദേശിയുമായ വടക്കന്‍ മന്‍സൂര്‍ അഹമ്മദിന്റെ മകന്‍ സിനാന്‍ (13) ആണ് മരിച്ചത്. ഇക്കഴിഞ്ഞ 25ന് രാത്രി ഒന്‍പത് മണിക്ക് കാരക്കുന്ന് പള്ളിയിലാണ് സംഭവം.
മസ്ജിദില്‍ ഹിഫ്‌ളുല്‍ ഖുറാന്‍ വിദ്യാര്‍ത്ഥിയായ സിനാന്‍ അത്താഴ നമസ്‌ക്കാരത്തിനു ശേഷം ഉറങ്ങാനായി മുകളിലെ നിലയിലേക്ക് കയറുമ്പോഴായിരുന്നു അപകടം. ഉടന്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ഇന്നലെ പുലര്‍ച്ചെ മൂന്നു മണിയോടെ മരണപ്പെടുകയായിരുന്നു. ലൈലയാണ് മരിച്ച സിനാന്റെ മാതാവ്. മൂന്ന് സഹോദരിമാരുണ്ട്. ഖബറടക്കം വന്‍ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ഇന്നലെ രാത്രി പത്തപ്പിരിയം പന്തപ്പള്ളി ജുമാമസ്ജിദില്‍ നടന്നു.

ദര്‍സ് പഠനാര്‍ഥം പള്ളിയില്‍തന്നെയായിരുന്നു സിനാന്റെ താമസം. ഇടക്ക് വീട്ടില്‍പോകറുമുണ്ട്. മസ്ജിദില്‍ ഹിഫ്‌ളുല്‍ ഖുറാന്‍ വിദ്യാര്‍ത്ഥിയായ സിനാന്‍ അത്താഴ നമസ്‌ക്കാരത്തിനു ശേഷം ഉറങ്ങാനായി മുകളിലെ നിലയിലേക്ക് കയറുമ്പോഴാണ് അപകടമുണ്ടായതെന്നാണ് പള്ളി അധികൃതര്‍ പോലീസിന് മൊഴി നല്‍കിയത്് ഗുരുതര പരുക്കുകളോടെ രണ്ടുദിവസം മഞ്ചേരി മെഡിക്കല്‍ കോളജിലെ ചികിത്സയിലായിരുന്നു. തുടര്‍ന്ന് ഇന്നലെയാണ് മരിച്ചത്. ബന്ധുക്കളും നാട്ടുകാരും അടക്കം വന്‍ജനാവലിയാണ് മൃതദേഹം കണാന്‍ ഇന്നലെ വീട്ടിലെത്തിയത്.












Click it and Unblock the Notifications