Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടുക്കിയിൽ പതിനാലുകാരി പ്രസവിച്ചു; തിരുവനന്തപുരം പീഡനം: പ്രതിക്ക് മരണം വരെ കഠിനതടവ് ശിക്ഷ

ഇടുക്കി/തിരുവനന്തപുരം : ഇടുക്കി രാജാക്കാട് പതിനാലുകാരിയായ യുവതിയെ ബന്ധു പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പെൺകുട്ടി പ്രസവിച്ചു. അടിമാലി താലൂക്ക് ആശുപത്രിയിലാണ് പെൺകുട്ടി പ്രസവിച്ചത്. കുട്ടി ബൈസൻവാലി സ്വദേശിയാണ്. സംഭവത്തിൽ രാജാക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

1

അതേസമയം, ഇടുക്കിയിൽ ഇതര സംസ്ഥാന തൊഴിലാളി ദമ്പതികളുടെ പതിനാലുകാരിയായ മകളെ മരിച്ച നിലയിൽ കണ്ടെത്തി. കട്ടപ്പന മേട്ടുകുഴിയിലാണ് സംഭവം. ജാർഖണ്ഡ് സ്വദേശികളായ മുൻഷിയുടെയും അൽബിനയുടെയും മകൾ പ്രീതിയാണ് മരിച്ചത്. അതിനിടെ, തിരുവനന്തപുരത്ത് പതിനഞ്ച് വയസ്സുള്ള പെൺകുട്ടിയെ ബലാത്സം ഗം ചെയ്ത ഗ‍ർഭിണിയാക്കിയ കേസിൽ പ്രതിക്ക് മരണം വരെ കഠിനതടവ് ശിക്ഷ വിധിച്ചു. ചെങ്കൽ മര്യാപുരം സ്വദേശി ഷിജുവിനെയാണ് തിരുവനന്തപുരം അതിവേഗ കോടതി ജീവിതവസാനം വരെ ശിക്ഷിച്ചത്.

2

പെൺകുട്ടിയുടെ ബന്ധുവിൻ്റെ പീഡനത്തെ തുടർന്നാണ് 14 കാരി പ്രസവിച്ചത്. അടിമാലി താലൂക്ക് ആശുപത്രിയിൽ പെൺകുട്ടി കുഞ്ഞിന് ജന്മം നൽകി. ബൈസൻവാലി സ്വദേശിയായ കുട്ടി പഠന ആവശ്യങ്ങൾക്കായി രണ്ടു വർഷത്തോളമായി ബന്ധുവിന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. ഇവിടെവച്ചാണ് പീഡനത്തിനിരയായതായാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ രാജാക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

3

അതേസമയം, ഇടുക്കിയിൽ ഇതര സംസ്ഥാന തൊഴിലാളി ദമ്പതികളുടെ പതിനാലുകാരിയായ മകളെ മരിച്ച നിലയിൽ കണ്ടെത്തി. കട്ടപ്പന മേട്ടുകുഴിയിലാണ് സംഭവം. ജാർഖണ്ഡ് സ്വദേശികളായ മുൻഷിയുടെയും അൽബിനയുടെയും മകൾ പ്രീതിയാണ് മരിച്ചത്. മേട്ടുകുഴിയിലെ സ്വകാര്യ ഏലം എസ്റ്റേറ്റിൽ ജോലി ചെയ്യുന്നവരാണിവർ.

മൂന്നാഴ്ച മുൻപാണ് ഇവർ ജോലിക്കായെത്തിയത്. ഇന്ന് രാവിലെ മകളെ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രീതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് പുറകിലുള്ള പ്രദേശത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

4

ഉടൻ തന്നെ മാതാപിതാക്കൾ തോട്ടം ഉടമയെയും പൊലീസിനെയും വിവരം അറിയിച്ചു. മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇടുക്കി ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു.

അതിനിടെ, പതിനഞ്ച് വയസ്സുള്ള പെൺകുട്ടിയെ ബലാത്സം ഗം ചെയ്ത ഗ‍ർഭിണിയാക്കിയ കേസിൽ പ്രതിക്ക് മരണം വരെ കഠിനതടവ് ശിക്ഷ വിധിച്ചു. തിരുവനന്തപുരം അതിവേ ഗ കോടതിയാണ് പോക്സോ വകുപ്പുകൾ പ്രകാരം പ്രതിക്ക് കടുത്ത ശിക്ഷ വിധിച്ചത്. ചെങ്കൽ മര്യാപുരം സ്വദേശി ഷിജു (26) വിനെയാണ് തിരുവനന്തപുരം അതിവേഗ കോടതി ജീവിതക്കാലം അവസാനം വരെ ശിക്ഷിച്ചത്.

5

ജീവിതാവസാനം വരെയുള്ള കഠിനതടവ് കൂടാതെ 75,000 രൂപ പിഴശിക്ഷയും കോടതി പ്രതിക്ക് ചുമത്തിയിട്ടുണ്ട്. പ്രതി യാതൊരു ദയയും അ‍ർഹിക്കുന്നില്ലെന്ന പ്രോസിക്യൂഷൻ വാദം അം ഗീകരിച്ചാണ് അതിവേ ഗ കോടതി ശിക്ഷ പ്രഖ്യാപിച്ചത്. കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. 2019 ജനുവരി മാസത്തിലാണ് കേസിനാസ്പദമായ സംഭവം.

നിമിഷങ്ങള്‍ പാഴാക്കാതെ ലൈഫിനായി എന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കാമെന്ന് അമേയ മാത്യു; എന്തുപറ്റിയെന്ന് ആരാധകര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+