Get Updates
Get notified of breaking news, exclusive insights, and must-see stories!

സെക്സ് റാക്കറ്റില്‍ നിന്ന് രക്ഷപെട്ട 16കാരിയെ ജയിലില്‍ അടച്ച് ക്രൂരത

കോഴിക്കോട് സെക്സ് റാക്കറ്റില്‍ നിന്നും രക്ഷപ്പെട്ട് കോഴിക്കോട്ടെത്തിയ 16കാരിയെ മുതിര്‍ന്നവരുടെ ജയിലില്‍ പാര്‍പ്പിച്ച് പൊലീസിന്‍റെ ക്രൂരത. ബംഗ്ളാദേശുകാരിയായ പെണ്‍കുട്ടിയാണ് ക്രൂരതയ്ക്ക് ഇരയായത്. ബംഗ്ളാദേശ് എംബസി പെണ്‍കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റ് ഉള്‍പ്പടെയുള്ള രേഖകള്‍ അയച്ച് നല്‍കിയെങ്കിലും പൊലീസ് ഇത് കണക്കിലെടുക്കാന്‍ തയ്യാറായില്ല. കോഴിക്കോട് ജില്ല ജയിലില്‍ ഏഴ് മാസത്തോളം പെണ്‍കുട്ടിയെ പാര്‍പ്പിച്ചിരുന്നു. ഗര്‍ഭിണിയായ പെണ്‍കുട്ടിയോടാണ് പൊലീസിന്‍റെ ക്രൂരത.

ബാലാവകാശ കമ്മീഷന്‍ ഉള്‍പ്പടെയുള്ളവര്‍ സംഭവത്തില്‍ ഇതുവരെയും കേസെടുത്തിട്ടില്ല. പെണ്‍കുട്ടിയുടെ പ്രായം ഉയര്‍ത്തി മുതിര്‍ന്നവര്‍ക്കുള്ള ശിക്ഷാ നിയമം അനുസരിച്ചാണ് കുട്ടിയ്ക്കെതിരെ കേസ് എടുത്തിരിയ്ക്കുന്നത്. ഇതിന് പിന്നില്‍ ചില സ്ഥാപിത താത്പര്യങ്ങളാണെന്ന് സ്ത്രീപക്ഷ സംഘടനകള്‍ ആരോപിയ്ക്കുന്നു. വിസ നിയമങ്ങള്‍ ലംഘിച്ചതിനാണ് കുട്ടിയെ ശിക്ഷിച്ചത്. കേസില്‍ പൊലീസ് ഇതുവരെയും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. 16 വയസ് മാത്രമാണ് കുട്ടിയുടെ പ്രായം.

rape

പ്രായപൂര്‍ത്തായാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചവരെപ്പറ്റിയോ സെക്സ് റാക്കറ്റിനെതിരെയോ പൊലീസ് ഇതുവരെയും അന്വേഷണം നടത്തിയിട്ടില്ല. പീഡനത്തിനിരയായാ പെണ്‍കുട്ടിയ കുറ്റവാളിയാക്കുകയാണ് താമരശ്ശേരി പൊലീസ് ചെയ്തത്. പീഡനത്തെപ്പറ്റി അന്വേഷിയ്ക്കാതെ വിസ നിയമം ചുമത്തി തടവിലാക്കി. കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടിയെ ജുവനൈല്‍ ഹോമിലേയ്ക്ക് മാറ്റിയത്. സെക്സ് റാക്കറ്റില്‍ നിന്നും രക്ഷപ്പെട്ട് ബാംഗ്ളൂരിലേയ്ക്ക് യാത്ര ചെയ്യുന്നതിനിടെയാണ് കുട്ടി കോഴിക്കോട്ടെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+