കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച വിദ്യാര്‍ത്ഥിക്ക് കൊവിഡ്-19

Google Oneindia Malayalam News

കണ്ണൂര്‍: ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച വിദ്യാര്‍ത്ഥിക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളെജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന അമല്‍ ജോ അജി (19) നാണ മരണശേഷം കൊവിഡ് സ്ഥിരീകരിക്കുന്നത്. പരിയാരത്തെ വൈറോളജി ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞയാഴ്ച്ചയായിരുന്നു അമല്‍ ജോ അജിക്ക് വാഹനാപകടത്തില്‍ പരിക്കേല്‍ക്കുന്നത്. ഒരാഴ്ച്ചയോളം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു വിദ്യാര്‍ത്ഥി കഴിഞ്ഞ ദിവസം മരിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് അമലിന്റെ സ്രവം പരിശോധിച്ചപ്പോഴാണ് കൊവിഡ് ഫലം പോസിറ്റീവാകുന്നത്.

corona

പരിയാരത്തെ പ്രാഥമിക പരിശോധനയിലാണ് കൊവിഡ് ഫലം പോസിറ്റീവാകുന്നത്. എന്നതിനാല്‍ സ്ഥിരീകരണത്തിനായി സ്രവം ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. അമലിന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത് ആശുപത്രിയില്‍ നിന്ന് തന്നെയാവാം എന്നാണ് സൂചന.

നേരത്തെ പരിയാരം മെഡിക്കല്‍ കോളെജിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കടക്കം നിരവധി പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 14 ആരാഗ്യ പ്രവര്‍ത്തകര്‍ക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. ചില രോഗികള്‍ക്കും ഇവിടെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകരില്‍ ഒരു ഡോക്ടര്‍ മാത്രമാണ് തൊവിഡ് വാര്‍ഡില്‍ ചികിത്സയിലുണ്ടായിരുന്നത്. ബാക്കിയുള്ളവരെല്ലാം മറ്റ് വിഭാഗങ്ങളില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവരാണ്.

Recommended Video

cmsvideo
OXFORD വാക്‌സിന്‍ നവംബറില്‍ ഇന്ത്യയിലെത്തും | Oneindia Malayalam

സംസ്ഥാനത്ത് ഇന്ന് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കാസര്‍കോട് പടന്നക്കാട് സ്വദേശി നബീസ (75) ആണ് മരിച്ചത്. ഇവരും പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 55ആയി.

കാസര്‍കോട് ജില്ലയില്‍ മാത്രം നാല് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്.
കൊവിഡ് ബാധിച്ച ഇവര്‍ നേരത്തെ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പരിയാരത്തേക്ക് മാറ്റുകയായിരുന്നു. വാര്‍ധക്യ സഹജമായ അവശതകളല്ലാതെ മറ്റ് അസുഖങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.

അതേസമയം, സംസ്ഥാനത്ത് ഇന്നലെ 885 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 968 പേര്‍ക്കാണ് രോഗമുക്തി. 724 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരികരിച്ചത്. ഉറവിടം അറിയാത്ത 56 കേസുകള്‍ ഉണ്ട്. വിദേശത്ത് നിന്ന് വന്ന 64 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 68 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് കാസര്‍കോട് സ്വദേശി, ജില്ലയില്‍ നാല് മരണംസംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് കാസര്‍കോട് സ്വദേശി, ജില്ലയില്‍ നാല് മരണം

മഹാരാഷ്ട്രയില്‍ ബിജെപിയെ പൂട്ടാന്‍ മഹാ സഖ്യത്തിന്‍റെ പുതിയ നീക്കം: തദ്ദേശ തിരഞ്ഞെടുപ്പിലും സഖ്യം?മഹാരാഷ്ട്രയില്‍ ബിജെപിയെ പൂട്ടാന്‍ മഹാ സഖ്യത്തിന്‍റെ പുതിയ നീക്കം: തദ്ദേശ തിരഞ്ഞെടുപ്പിലും സഖ്യം?

English summary
19 year Old Boy Who Under Treatment In Pariyaram Medical College After Accident Confirmed Covid-19
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X