അതിഥി സൽക്കാരത്തിനടക്കം 2.60 കോടി അനുവദിക്കണം;ചെലവിൽ 36 ഇരട്ടി വർധന തേടി ഗവർണർ
തിരുവനന്തപുരം: രാജ്ഭവന് കൂടുതൽ തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അതിഥി സൽക്കാരം, വിനോദം, വിനോദയാത്ര ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായാണ് വർധനവ് ആശ്യപ്പെട്ടിരിക്കുന്നത്. 36 ഇരട്ടി വരെ വർധനവാണ് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.
അതിഥി സർക്കാരത്തിന് 20 ഇരട്ടിയുടെ വർധനവ് ആവശ്യപ്പെട്ടിട്ടുണ്ട്. വിനോദ ചെലവുകൾ 36 ഇരട്ടിയാക്കുക, വിനോദയാത്രാ ചെലവുകൾ ആറര ഇരട്ടി വർധിപ്പിക്കുക, കോൺട്രാക്ട് അലവൻസ് ഏഴ് ഇരട്ടി ഉയർത്തുക, ഓഫിസ് ചെലവുകൾ ആറേകാൽ ഇരട്ടി വർധിപ്പിക്കുക, ഓഫിസ് ഫർണിച്ചറുകളുടെ നവീകരണത്തിനായി രണ്ടര ഇരട്ടിയുടെ വർധനവുമാണ് ചോദിച്ചിരിക്കുന്ന്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിട്ടുള്ള ചട്ടപ്രകാരം ആറിനങ്ങളിൽ നൽകേണ്ട തുകയുടെ പരിധി 32 ലക്ഷം രൂപയാണ്. എന്നാൽ, വർഷം 2.60 കോടി രൂപ നൽകണമെന്നാണ് രാജ്‌ഭവൻ ആവശ്യപ്പെട്ടിരിക്കുന്നത്.കഴിഞ്ഞ 10 വർഷത്തെ ആറിനങ്ങളിലെ ആകെ ചെലവ് മൂന്നു കോടി രൂപയ്‌ക്കടുത്താണ്.
സംസ്ഥാന സർക്കാർ ധൂർത്താണെന്ന് ഗവർണർ കഴിഞ്ഞ ദിവസം വിമർശനം ഉയർത്തിയതിന് പിന്നാലെയാണ് കൂടുതൽ തുക രാജ്ഭവൻ ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് ശ്രദ്ധേയം. നിത്യ ചെലവിന് പൈസയില്ലാത്തപ്പോൾ സർക്കാർ ധൂർത്ത് നടത്തുകയാണെന്നായിരുന്നു കഴിഞ്ഞ ദിവസം ഗവർണർ ഉന്നയിച്ച വിമർശനം.കോടതിയിൽ പോയി സാമ്പത്തിക പ്രതിസന്ധിയാണെന്നു പറയുകയും ഇപ്പുറത്ത് ആർഭാട പൂർണമായ ആഘോഷം നടത്തുകയാണെന്നും ഗവർണർ ആരോപിച്ചിരുന്നു.












Click it and Unblock the Notifications