Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് തയ്യാറാക്കിയ കെ-റെയില്‍ ഡിപിആറിന് 22 കോടി; പരിഹാസവുമായി കോണ്‍ഗ്രസ്

കൊച്ചി: കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ ഡി പി ആര്‍ തയ്യാറാക്കാന്‍ ചെലവഴിച്ചത് 22 കോടിയാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പരിഹാസവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. ഫേസ്ബുക്കിസല്‍ പങ്കുവച്ച പോസ്റ്റിലൂടെ വിടി ബല്‍റാം, കെ എസ് ശബരിനാഥ് എന്നിവരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. ഡി പി ആര്‍ തയ്യാറാക്കാന്‍ 22 കോടി രൂപയാണെന്ന വാര്‍ത്തയുടെ പോസ്റ്റര്‍ പങ്കുവച്ചാണ് കോണ്‍ഗ്രസ് നേതാക്കളുടെ വിമര്‍ശനം.

യാതൊരു സാങ്കേതികാടിത്തറയും ഇല്ലാതെ ഊഹക്കണക്കും ഗൂഗിള്‍മാപ്പും ഉപയോഗിച്ച് വീട്ടില്‍ വച്ച് തയ്യാറാക്കിയ ഭാവനാ സൃഷ്ടിക്ക് പൊതു ഖജനാവില്‍ നിന്ന് നല്‍കുന്നത് 22 കോടി രൂപയാണെന്ന് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു. 1000 പേജോളം ഉണ്ടത്രേ ആര്‍ക്കും വേണ്ടാത്ത ആ റിപ്പോര്‍ട്ടില്‍. അതിനാണീ 22 കോടി. അതായത് ഒരു പേജിന് ഏതാണ്ട് രണ്ടേ കാല്‍ ലക്ഷം രൂപ. ഈ സര്‍ക്കാര്‍ ശുദ്ധ സാഹിത്യത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് ഇനിയുമാരും പറയരുതെന്ന് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

kerala

ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച്, 4ജിയുടെയും ഹൈസ്പീഡ് ഇന്റര്‍നെറ്റിന്റെയും സാധ്യതകള്‍ പരമാവധി ഉപയോഗിച്ച് വീട്ടിലിരുന്ന് തയ്യാറാക്കിയ അപൂര്‍ണമായ, സാങ്കേതികത്തികവ് ഇല്ല എന്ന് കേന്ദ്രം പറഞ്ഞ ഡിപിആറിന് കേരള സര്‍ക്കാര്‍ നല്‍കിയത് 22 കോടി രൂപയാണ് ...
അടിമുടി അഴിമതിക്കാലം ആരംഭിച്ചു ഗയ്സ് .. ഇനി സ്ഥലമേറ്റെടുപ്പ്, സര്‍വ്വേക്കല്ല്, മഞ്ഞ പെയിന്റ്, മെഷിനറി, റോളിങ് സ്റ്റോക്ക്, കോച്ച്, ജപ്പാന്‍ സഹായം, നിയമനങ്ങള്‍ എന്തൊക്ക ചെയ്യാനുണ്ട് - കെ എസ് ശബരിനാഥന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ ഡിപിആര്‍ തയാറാക്കാന്‍ സര്‍ക്കാര്‍ ഇതുവരെ ചെലവഴിച്ചത് 22 കോടി രൂപയാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. മുന്‍ഗണനാ സാധ്യതാ പഠനം, ഡി പി ആര്‍ തയാറാക്കല്‍ എന്നിവയ്ക്കാണ് സര്‍ക്കാര്‍ തുക ചെലവഴിച്ചത്. കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ സിസ്ട്രയ്ക്കാണ് 22 കോടി രൂപ നല്‍കിയത്. ഇത് സംബന്ധിച്ച രേഖകളും പുറത്തുവന്നിരുന്നു.

കെ റെയിലിന്റെ ഡി പി ആറിനെതിരെ രൂക്ഷവിമര്‍ശനമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. തട്ടിക്കൂട്ടിയ ഡി.പി.ആറാണ് കെ- റെയിലിനു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ തയാറാക്കിയിരിക്കുന്നത് എന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞത്. ഇതാണ് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റിലും വ്യക്തമാക്കിയത്. പദ്ധതിയുടെ സൂഷ്മ വിശദാംശങ്ങള്‍ പോലും ഉള്‍പ്പെടുന്നതാകണം ഡി.പി.ആര്‍. എന്നാല്‍ പദ്ധതിയുടെ സാങ്കേതിക, ശാസ്ത്രീയ, സാമ്പത്തിക വശങ്ങളൊന്നും ഡി.പി.ആറില്‍ ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

കെ- റെയില്‍ അശാസ്ത്രീയവും അപ്രായോഗികവുമായ പദ്ധതിയാണെന്ന് പ്രതപക്ഷം നേരത്തെ ചൂണ്ടിക്കാട്ടിയതാണ്. ഒരു പഠനവും നടത്താതെയുള്ള അബദ്ധ പഞ്ചാംഗമാണ് ഡി.പി.ആര്‍. പദ്ധതിക്കു വേണ്ടി സ്ഥലം ഏറ്റെടുപ്പിലേക്ക് പോകാനുള്ള ഘട്ടമായിട്ടില്ല. എന്നാല്‍ സ്ഥലം ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ ആദ്യം താല്‍പര്യം പ്രകടിപ്പിച്ചത്. സ്ഥലം ഏറ്റെടുത്താലെ വായ്പ എടുക്കാനാകൂ. അവിടെയാണ് കമ്മീഷന്റെയും അഴിമതിയുടെയും സാധ്യതകളുള്ളത്. അതുകൊണ്ടാണ് അനാവശ്യമായ ധൃതി ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കാട്ടിയതെന്ന് അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കേരളത്തിന്റെ അഭിമാന പദ്ധതിയായ സില്‍വര്‍ലൈനിന് എത്രയും വേഗം അനുമതിയും ആവശ്യമായ സാമ്പത്തിക സഹായവും നല്‍കണമെന്ന് എളമരം കരീം എംപി രാജ്യസഭയിലെ ശൂന്യവേളയില്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ പശ്ചാത്തല സൗകര്യവികസന ചരിത്രത്തിലെ ഏറ്റവും വലിയ നാഴികക്കല്ലാവാന്‍ പോകുന്ന പദ്ധതിയാണ് സില്‍വര്‍ ലൈന്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭമായ കെ റെയില്‍ സമര്‍പ്പിച്ച പ്രോജക്റ്റിന് കേന്ദ്ര റെയില്‍വേ മന്ത്രാലയം തത്വത്തില്‍ അംഗീകാരം നല്‍കിയതാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളം വിശദമായ ഡിപിആര്‍ സമര്‍പ്പിക്കുകയും ഭൂമി ഏറ്റെടുക്കലിന്റെ ഉള്‍പ്പെടെയുള്ള പ്രാധമിക നടപടികള്‍ ആരംഭിക്കുകയും ചെയ്തു. അന്തിമ അനുമതിക്കായി ഡിപിആര്‍ റെയില്‍ മന്ത്രാലയത്തിന്റ പരിഗണനയിലാണ്. അതില്‍ എത്രയും വേഗം തീരുമാനയെടുക്കണമെന്നും പദ്ധതിക്ക് അന്തിമാനുമതിയും സാമ്പത്തിക സഹായവും നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Recommended Video

cmsvideo
    മനസോടെ ഇത്തിരി ഭൂമി, കുടുംബസ്വത്ത് സര്‍ക്കാരിന് കൈമാറി അടൂര്‍ ഗോപാലകൃഷ്ണന്‍ | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+