കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

23കാരനെ 'നിര്യാതനാക്കി' മലയാള മനോരമയുടെ 'ഏപ്രില്‍ ഫൂള്‍'

  • By Meera Balan
Google Oneindia Malayalam News

പത്തനംതിട്ട: ഏപ്രില്‍ ഒന്നിന് സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ പറ്റിച്ച അനുഭവം പലര്‍ക്കും ഉണ്ടായിട്ടുണ്ടാകാം. എന്നാല്‍ പന്തളം സ്വദേശിയായ സാജന്(23) ഏപ്രില്‍ ഒന്നിന് വായിക്കേണ്ടി വന്നത് സ്വന്തം ചരമവാര്‍ത്ത. മലയാള മനോരമയിലാണ് ചരമ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ആരൊക്കെ പറ്റിച്ചാലും ഏപ്രില്‍ ഒന്നിന് പത്രം പറ്റിയ്ക്കില്ലല്ലോ എന്ന അടിയുറച്ച് വിശ്വസത്തില്‍ വാര്‍ത്ത കണ്ട നാട്ടുകാരും ബന്ധുക്കളും സാജന്റെ വീട്ടിലേയ്ക്ക് അലമുറയിട്ടോടി.

സാജന്റെ മരണവാര്‍ത്ത കാട്ടുതീ പോലെ പന്തളത്തും പരിസരപ്രദേശങ്ങളിലും പടര്‍ന്നു. വീട്ടിലെത്തുന്നവര്‍ക്ക് മുന്നില്‍ പരേതന്‍ നേരിട്ട് പ്രത്യക്ഷപ്പെട്ടിട്ടും പലരുടേയും നോട്ടം വിശ്വാസം വരാതെ മനോരമ പത്രത്തിലേയ്ക്ക് നീണ്ടു. ജീവിച്ചിരിയ്ക്കുന്ന ഒരാളിനെ എന്തിനാണ് പത്രം കൊന്നതെന്ന് സാജന് അറിയില്ല.

Sajan

പക്ഷേ മനോരമയോട് സാജന്‍ പറയുന്ന ചില കാര്യങ്ങളുണ്ട്. ഏപ്രില്‍ ഒന്നിന് പുതിയ ജോലിയില്‍ പ്രവേശിയ്ക്കാനിരിയ്‌ക്കെയാണ് തന്റെ മരണവാര്‍ത്ത പുറത്ത് വന്നത്. അതോടെ ജോലിയ്ക്ക് ചെല്ലേണ്ടെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. ജോലി പോയെന്ന് മാത്രമല്ല മാനവും പോയി. തന്നെ ഇത്തരത്തില്‍ അപമാനിച്ച് മനോരമ നഷ്ടപരിഹാരം തരണമെന്നാണ് സാജന്‍ പറയുന്നത്.

മാനനഷ്ടത്തിന് കേസ് കൊടുക്കാനൊരുങ്ങുകയാണ് യുവാവ്. കാരണം പത്രത്തിനോട് സംഭവത്തില്‍ വിശദീകരണം ചോദിച്ചപ്പോള്‍ ലഭിച്ച മറുപടി തന്നെ. ഫോട്ടോയും വാര്‍ത്തയും ആരോ കൊണ്ടുവന്ന് കൊടുത്തു..തങ്ങള്‍ പ്രസിദ്ധീകരിച്ചു-ഇതായിരുന്നു മറുപടി.

English summary
23 year old man shocked seeing his Obituary in Malayala Manorama daily
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X