കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ മൂന്നരക്കോടി ജനം, ഇടത് പ്രതിഷേധത്തിൽ 25,000 പേര്‍, ബാക്കിയുളളവർ തനിക്കൊപ്പമെന്ന് ഗവർണർ

Google Oneindia Malayalam News

ദില്ലി: തിരുവനന്തപുരത്ത് ഇടതുമുന്നണി ഇന്ന് നടത്തിയ രാജ്ഭവന്‍ ഉപരോധത്തെ പരിഹസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരളത്തില്‍ മൂന്നരക്കോടി ജനങ്ങളാണ് ഉളളത്. അവരില്‍ രാജ്ഭവന്‍ ഉപരോധത്തില്‍ പങ്കെടുത്തത് 25,000 പേര്‍ മാത്രമാണ്. കേരളത്തിലെ ബാക്കിയുളള ജനം തനിക്കൊപ്പമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. ദില്ലിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

പ്രതിഷേധിക്കാനുളള അവകാശം എല്ലാവര്‍ക്കും ഉളളതാണ്. താന്‍ സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധി സൃഷ്ടിച്ചു എന്ന് തെളിയിച്ചാല്‍ ഗവര്‍ണര്‍ സ്ഥാനം രാജി വെക്കാന്‍ തയ്യാറാണ്. സര്‍ക്കാരിന്റെ കാര്യങ്ങളില്‍ ഇപ്പോള്‍ ഇടപെടുന്നില്ല. എന്നാല്‍ സംസ്ഥാനത്ത് ഭരണഘടന തകരുന്ന സാഹചര്യം ഉടലെടുത്താല്‍ ഇടപെടും. ഭാഗ്യം കൊണ്ട് കേരളത്തില്‍ നിലവില്‍ ഭരണഘടനാ തകര്‍ച്ചയുടെ സാഹചര്യം ഇല്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

ആനക്കൊമ്പ് കേസില്‍ കുരുക്കഴിയാതെ മോഹന്‍ലാല്‍; സുപ്രധാനമായ ആ ചോദ്യവുമായി കോടതിആനക്കൊമ്പ് കേസില്‍ കുരുക്കഴിയാതെ മോഹന്‍ലാല്‍; സുപ്രധാനമായ ആ ചോദ്യവുമായി കോടതി

governor

പതിനായിരങ്ങളെ അണിനിരത്തിയാണ് ഇന്ന് രാജ്ഭവന് മുന്നില്‍ എല്‍ഡിഎഫ് ഉപരോധം സംഘടിപ്പിച്ചത്. കേരളത്തിന് എതിരായ നീക്കം ചെറുക്കുക, ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. രാജ്ഭവനില്‍ ഗവര്‍ണര്‍ ഇല്ലായിരുന്നുവെങ്കിലും ഗവര്‍ണര്‍ക്കെതിരെ ശക്തമായ മുദ്രാവാക്യം വിളികളാണ് പ്രതിഷേധ കൂട്ടായ്മയില്‍ ഉയര്‍ന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിഷേധത്തില്‍ പങ്കെടുത്തില്ല. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് പ്രതിഷേധം ഉദ്ഘാടനം ചെയ്തത്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അടക്കമുളളവര്‍ പങ്കെടുത്തു. രാജ്ഭവന് മുന്നിലെ പ്രതിഷേധം കൂടാതെ വിവിധ ജില്ലാ കേന്ദ്രങ്ങള്‍ക്ക് മുന്നിലും ഗവര്‍ണര്‍ക്ക് എതിരെ എല്‍ഡിഎഫ് പ്രതിഷേധ കൂട്ടായ്മകള്‍ സംഘടിപ്പിച്ചു.

vastu tips: വീട്ടില്‍ ഐശ്വര്യം വന്നു നിറയണോ, ഈ സാധനങ്ങള്‍ ഒരിക്കലും സൂക്ഷിക്കരുത്

English summary
25,000 people in left protest, others in Kerala are with me, Says Governor Arif Mohammad Khan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X