കൊല്ലത്തെ വിസ്മയയുടെ സഹോദരന്‍ ഉള്‍പ്പടെ 26 നാവികര്‍ ഗിനിയ സേനയുടെ തടങ്കലില്‍
കൊണാക്രി: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗിനിയില്‍ നാവികസേനയുടെ പിടിയിലായ മലയാളികള്‍ ഉള്‍പ്പടെ 26 അംഗം മോചനത്തിന് വഴിതെളിയാതെ ദുരിതത്തില്‍. നൈജീരിയന്‍ നാവികസേനയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഗിനിയന്‍ നാവികസേന ഇവര്‍ ജോലി ചെയ്യുന്ന കപ്പല്‍ പിടിച്ചെടുത്തത്. മോചനദ്രവ്യം കപ്പല്‍ കമ്പനി നല്‍കിയിട്ടും ഇവരെ മോചിപ്പിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. കസ്റ്റഡിയില്‍ എടുത്ത എല്ലാ നാവികരെയും നൈജീരിയയ്ക്ക് കൈമാറാനാണ് ഇപ്പോഴത്തെ നീക്കമെന്നാണ് റിപ്പോര്‍ട്ട്.

കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ സഹോദരനും ഈ കൂട്ടത്തിയുണ്ട്. നോര്‍വേ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹീറോയിക്ക് ഐഡം എന്ന കപ്പലാണ് നാവികസേന പിടിച്ചുവച്ചിരിക്കുന്നത്. ക്രൂഡോയില്‍ നിറയ്ക്കാനായി ഊഴം കാത്ത് ടെര്‍മിനലില്‍ നില്‍ക്കുന്നതിടെ, മറ്റൊരു കപ്പല്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കടല്‍ക്കൊള്ളക്കാരാണെന്ന ധാരണയില്‍ കപ്പല്‍ നീക്കുന്നതിനിടെയാണ് ഗിനിയ സേന ഇവരെ പിടികൂടിയത്.
പിടിയിലായവരില്‍ 16 പേര്‍ ഇന്ത്യക്കാരാണ്. വിജിത്ത് ഉള്‍പ്പടെ മൂന്ന് പേര്‍ മലയാളികളാണ്. അന്വേഷണത്തില്‍ ഒന്നും കണ്ടെത്താനാകാതെ വന്നതോടെ ഗിനിയന്‍ നേവി രണ്ട് ലക്ഷം ഡോളര്‍ മോചനദ്രവ്യം കപ്പല്‍ കമ്പനിയോട് ആവശ്യപ്പെട്ടു. കമ്പനി പണം നല്‍കിയെങ്കിലും മോചനം സാധ്യമായില്ല. ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളുടെ ശക്തമായ ഇടപെടല്‍ ഉണ്ടായാല്‍ മാത്രമേ മോചനം സാധ്യമാകുകയുള്ളൂ. വിദേശകാര്യമന്ത്രാലയത്തിന്റെ സഹായത്തിനായി കാത്തിരിക്കുകയാണ് സംഘം.


Click it and Unblock the Notifications