കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോസ് കെ മാണി വിഭാഗത്തില്‍ വിള്ളല്‍.. 4 പേര്‍ പാര്‍ട്ടി വിട്ടു, അമ്പരപ്പ്, ജോസഫിന് ചിരി!!

Google Oneindia Malayalam News

കോട്ടയം: യുഡിഎഫില്‍ നിന്ന് പുറത്തായതിന് പിന്നാലെ ജോസ് കെ മാണി വിഭാഗത്തില്‍ കടുത്ത ഭിന്നതകള്‍. നാല് പേര്‍ പാര്‍ട്ടി വിട്ടിരിക്കുകയാണ്. കൊഴിഞ്ഞുപോക്കില്‍ അമ്പരന്നിരിക്കുകയാണ് ജോസ് വിഭാഗം. കോട്ടയം ജില്ലാ സെക്രട്ടറി ജോസ്‌മോന്‍ മുണ്ടയ്ക്കലാണ് ആദ്യം പാര്‍ട്ടി വിട്ടത്. ഇന്ന് രാവിലെയായിരുന്നു ജോസ്‌മോന്‍ പാര്‍ട്ടി വിട്ടത്. ഇതിന് പിന്നാലെ മൂന്ന് നേതാക്കള്‍ കൂടി പാര്‍ട്ടി വിട്ടിരിക്കുകയാണ്. അതും പ്രമുഖരാണ് പാര്‍ട്ടി വിട്ടിരിക്കുന്നത്. പാല നഗരസഭാ ക്ഷേമകാര്യ സമിതി ചെയര്‍മാന്‍ ടോണി തോട്ടത്തില്‍, കൗണ്‍സിലര്‍മാരായ ജോബി വെള്ളാപ്പാണിയില്‍, ടോമി തറക്കുന്നേല്‍ എന്നിവരാണ് പാര്‍ട്ടി വിട്ടത്.

1

Recommended Video

cmsvideo
LDF says a big no to Jose k Mani | Oneindia Malayalam

ജോസിനെതിരെ അദ്ദേഹത്തിന്റെ വിഭാഗത്തില്‍ നിന്ന് ശക്തമായ എതിര്‍പ്പുകളാണ് ഉയരുന്നത്. മുന്നണി വിട്ടത് മര്യാദകള്‍ ലംഘിച്ചത് കൊണ്ടാണെന്ന് നേതാക്കള്‍ ഉന്നയിക്കുന്നു. അതേസമയം പാര്‍ട്ടി വിട്ട ജോസ്‌മോന്‍ ജോസഫ് വിഭാഗത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. യുഡിഎഫിന്റെ ഭാഗമല്ലാത്ത പാര്‍ട്ടിക്കൊപ്പം നില്‍ക്കാനാവില്ലെന്ന് ജോസ്‌മോന്‍ പറഞ്ഞു. അതേസമയം മാണി സാറിന്റെ ആത്മാവിനോട് നീതി പുലര്‍ത്തണമെങ്കില്‍ ജോസ് കെ മാണി യുഡിഎഫില്‍ തന്നെ നില്‍ക്കണമെന്നും യുഡിഎഫില്‍ നിന്ന് നടപടി എടുക്കാന്‍ നിര്‍ബന്ധിച്ച്, അവസാനം അത് ചോദിച്ച് വാങ്ങുകയായിരുന്നുവെന്ന് ജോസെന്നും ജോസ്‌മോന്‍ ആരോപിച്ചു.

അതേസമയം ജോസ് കെ മാണി ഇടതുമുന്നണിയിലേക്ക് പോകാനാണ് ശ്രമിക്കുന്നതെന്ന് ജോസ്‌മോന്‍ പറഞ്ഞു. യുഡിഎഫ് വിടുക എന്നത് ജോസിന്റെയും തീരുമാനമായിരുന്നു. ഈ സാഹചര്യത്തില്‍ ഇനിയും പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുമെന്നും ജോസ് മോന്‍ വ്യക്തമാക്കി. ജോസ് വിഭാഗത്തില്‍ നിന്നും ഇനിയും ഒരുപാട് പേര്‍ വരുമെന്ന സൂചനയാണ് ജോസഫും നല്‍കിയത്. ജോസിനെ മുന്നണിയില്‍ നിന്ന് പുറത്താക്കിയ സ്വാഭാവികമായ തീരുമാനമാണെന്ന് ജോസഫ് പറഞ്ഞു. ധാരണ പാലിക്കാത്തവര്‍ മുന്നണിയില്‍ തുടരാനാവില്ലെന്നും ഇതിലൂടെ വ്യക്തമായി.

യുഡിഎഫ് ജോസഫിന്റെ സമ്മര്‍ദത്തിന് വഴങ്ങിയെന്നാണ് ജോസ് വിഭാഗം ആരോപിക്കുന്നത്. ജോസ് കെ മാണി വിഭാഗത്തെ മുന്നണി യോഗത്തില്‍ പങ്കെടുപ്പിക്കില്ലെന്നും സമയം നല്‍കിയിട്ടും നല്‍കിയിട്ടും ധാരണ അംഗീകരിക്കാന്‍ ജോസ് വിഭാഗം തയ്യാറായില്ലെന്നും യുഡിഎഫ് നേതാക്കള്‍ പറയുന്നു. അതേസമയം ഇനിയൊരു തിരഞ്ഞെടുപ്പ് വരുന്നത് വരെ ഒരുമുന്നണിയിലേക്കും പോകില്ലെന്ന നിലപാടാണ് ജോസ് എടുത്തിരിക്കുന്നത്. ഇടതുപക്ഷത്തേക്ക് എടുത്ത് ചാടിയില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. എന്നാല്‍ മുന്നണിയില്‍ ചര്‍ച്ച ചെയ്ത ശേഷമേ ജോസ് വിഭാഗത്തെ എടുക്കാന്‍ സാധിക്കൂവെന്ന് കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. ജോസ് വിഭാഗം തിരുത്തുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് നേതാക്കള്‍. കോട്ടയത്ത് അവിശ്വാസ പ്രമേയം തല്‍ക്കാലം കൊണ്ടുവരേണ്ടതില്ലെന്നും തീരുമാനിച്ചിട്ടുണ്ട്.

English summary
4 leaders quit from kerala congress jose fraction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X