ഡോക്ടർമാരെ അക്രമിച്ചതിന് സംസ്ഥാനത്ത് 43 കേസുകൾ; കർശന നടപടിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ വർഷം ജനുവരി മുതൽ ഇതുവരെ ഡോക്ടർമാർക്കെതിരെയുണ്ടായത് 43 അക്രമസംഭവങ്ങൾ.കേസുകളുമായി ബന്ധപ്പെട്ട് അറസ്റ്റിലായവർ പിന്നീട് ജാമ്യം നേടി പുറത്തിറങ്ങുന്ന സ്ഥിതിയാണ് കൂടുതലും കണ്ടു വരുന്നത്. ആശുപത്രി ജീവനക്കാരെയും ഡോക്ടർമാരെയും ആക്രമിക്കുന്നതിന് മൂന്നു വർഷം തടവും 50,000 രൂപ പിഴയുമാണ് ലഭിക്കാവുന്ന ശിക്ഷ.
പിറന്നാൾ ദിനത്തിൽ ചുവപ്പിൽ സുന്ദരിയായി മാളവിക; ചിത്രങ്ങൾ കാണാം

അതേ സമയം, 43 കേസുകൾ കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടും ഒരാൾ പോലും ശിക്ഷ അനുഭവിച്ചിട്ടില്ലെന്നതാണ് വസ്തുത.ഇത്തരത്തിലുള്ള കേസുകളിൽ മറ്റു നടപടിക്രമങ്ങളൊന്നും പ്രതികൾക്കെതിരെ ഉണ്ടാകാത്തത് അക്രമത്തിൻ്റെ തോത് വർധിപ്പിക്കുന്നതായി ആക്ഷേപവും ഉയരുന്നുണ്ട്.
കഴിഞ്ഞ വർഷം ജനുവരി മുതലുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 43 ഡോക്ടർമാരാണ് ആക്രമണത്തിന് ഇരയായിട്ടുള്ളത്. ഡോക്ടർമാരെ ആക്രമിക്കുന്നവർക്ക് മൂന്നുവർഷം തടവും 50000രൂപ പിഴയുമാണ് ശിക്ഷ. കൂടാതെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് അടക്കം കേസെടുക്കാനും അധികാരമുണ്ട്.

ആശുപത്രി സംരക്ഷണ നിയമം നിലവിലുണ്ടെങ്കിലും പ്രതികൾക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയാലും കോടതിയിൽ കൃത്യസമയത്ത് കുറ്റപത്രം സമർപ്പിക്കാതിരിക്കുന്നത് പ്രതികൾക്ക് സ്വാഭാവിക ജാമ്യം കിട്ടുന്നതിന് പലതവണയും പൊലീസ് അവസരമൊരുക്കുന്നു. അക്രമത്തിനിരയാകുന്ന ആരോഗ്യപ്രവർത്തകർ പരാതി നൽകിയാലും പൊലീസിൻ്റെ ഭാഗത്തുനിന്ന് സമയോചിത ഇടപെടൽ ഉണ്ടാകാറുമില്ലെന്നതാണ് പരക്കെ ഉയരുന്ന ആക്ഷേപം.

അടുത്തിടെ മാവേലിക്കരയിൽ പൊലീസുകാരൻ ഡോക്ടറെ മർദ്ദിച്ച സംഭവത്തിൽ ഐഎംഎയുടെയും കെജിഎംഒഎയുടെയും ശക്തമായ ആവശ്യപ്രകാരമാണ് പൊലീസ് കേസെടുക്കാൻ പോലും തയ്യാറായത്.എന്നാൽ, പകർച്ചവ്യാധി നിയമപ്രകാരം എപ്പിഡെമിക് ഡിസീസ് ഓർഡിനൻസ് ആക്ട് പോലുള്ള ശക്തമായ വകുപ്പുകൾ ചുമത്താൻ പോലും പൊലീസ് തയ്യാറായുമില്ല.

അഞ്ച് ദിവസം മുമ്പാണ് തിരുവനന്തപുരം ഫോർട്ട് താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെയും സുരക്ഷാ ജീവനക്കാരനെയും രണ്ട് പ്രതികൾ ചേർന്ന് മർദ്ദിക്കാൻ ശ്രമിച്ചത്. സംഭവം വിവാദമായതിനെ തുടർന്ന് തലസ്ഥാനത്തിൻ്റെ ചുമതലയുള്ള മന്ത്രി വി ശിവൻകുട്ടി അടക്കം ഇടപെട്ടുകൊണ്ട് പൊലീസിന് കർശന നിർദ്ദേശം നൽകിയ പശ്ചാത്തലത്തിൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതികളെ പിടികൂടുകയും ചെയ്തിരുന്നു. അറസ്റ്റിലായ പ്രതികളെ പിന്നീട് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.

ഡോക്ടർക്ക് പിന്തുണ നൽകിക്കൊണ്ട് ആശുപത്രിയിലെത്തിയ മന്ത്രി രണ്ട് പൊലീസുകാരെ രാത്രികാലങ്ങളിൽ ആശുപത്രിയിൽ നിയമിക്കാമെന്ന ഉറപ്പും ആക്രമണത്തിനിരയായ ഡോക്ടർക്കും സെക്യൂരിറ്റി ജീവനക്കാരനും നൽകിയിരുന്നു. പിന്നീടിത്, നടപ്പിലാക്കുകയും ചെയ്തു.
അതേസമയം, ആശുപത്രി സംരക്ഷണ നിയമം ചുമത്തിയിട്ടില്ലാത്ത പത്ത് കേസുകളും സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ സംസ്ഥാനത്തെ ആശുപത്രികൾക്ക് മതിയായ സുരക്ഷ ലഭിക്കുന്നില്ലെന്ന ആരോപണം ഇതിനോടകം തന്നെ ശക്തമായി ഉയർന്നിട്ടുണ്ട്. മെഡിക്കൽ കോളേജ് ഒഴികെയുള്ള അത്യാഹിതവിഭാഗം പ്രവർത്തിക്കുന്ന ആശുപത്രികളിൽ മതിയായ സുരക്ഷയില്ലാത്തത് അക്രമികൾക്ക് കൂടുതൽ സഹായമാകുന്നു.

കേരള പോലീസ് ആക്ടിലെ ഐപിസി 80-ാം വകുപ്പ് പ്രകാരം കേരളത്തിലെ ആശുപത്രികൾ സുരക്ഷിത മേഖലയിലാണെന്നാണ് പൊലീസിൻ്റെ അവകാശവാദം. അപ്പോഴും, സംസ്ഥാനത്ത് 77 ഓളം ആരോഗ്യ പ്രവർത്തകരും ഇത്തരത്തിൽ പല തരത്തിലുള്ള അക്രമണത്തിനിരയാകുന്നുവെന്നുള്ളത് ഗൗരവമായി കാണേണ്ട വിഷയമാണ്.
അതേസമയം, ഡോക്ടർമാർക്കെതിരെ അതിക്രമങ്ങളിൽ ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. ഡോക്ടർമാർക്ക് ജോലിചെയ്യാൻ എല്ലാവിധത്തിലുള്ള സൗകര്യവുമൊരുക്കും. സർക്കാർ - സ്വകാര്യ ആശുപത്രികൾ കാഷ്വാലിറ്റികളിലും ഒ പി വിഭാഗത്തിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്നും ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

പൊലീസ് എയ്ഡ് പോസ്റ്റുള്ള ആശുപത്രികളിൽ സിസിടിവി സംവിധാനം എയ്ഡ് പോസ്റ്റുമായി ബന്ധിപ്പിക്കണം. ആശുപത്രികളിൽ വിരമിച്ച വിമുക്തഭടൻമാരെ സുരക്ഷാ ജോലികളിൽ നിയമിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കൂടാതെ സ്വകാര്യ ആശുപത്രികളിലും ആവശ്യത്തിന് കൂടുതൽ സുരക്ഷാ ജീവനക്കാരെ അടിയന്തരമായി നിയമിക്കണം.
സംസ്ഥാനത്തെ വലിയ ആശുപത്രികളിൽ സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിലെ ഉദ്യോഗസ്ഥരെ ചീഫ് സെക്യൂരിറ്റി ഓഫീസറായി നിയമിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡോക്ടർമാർക്കെതിരെ അതിക്രമം വർധിക്കുന്ന സാഹചര്യത്തിൽ ഉന്നതതല യോഗത്തിലാണ് തീരുമാനങ്ങളെടുക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചത്.
Recommended Video
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications