പൂവാലശല്യം: അഞ്ചു പേരെ താക്കീത് ചെയ്തു

  • Posted By:
Subscribe to Oneindia Malayalam

വിദ്യാനഗര്‍: ഗവ. ഐടിഐയില്‍ അതിക്രമിച്ചു കയറിയ യുവാക്കളെ വിദ്യാനഗര്‍ എസ്ഐ കെപി വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ സ്റ്റേഷനില്‍ വിളിപ്പിച്ച് താക്കീത് ചെയ്തു വിട്ടു. പൂവാലശല്യത്തിലേര്‍പ്പെട്ട അഞ്ചു യുവാക്കളെയാണ് പിടിച്ചത്. സെക്യൂരിറ്റി ജീവനക്കാരനെ ഭീഷണിപ്പെടുത്തിയാണ് സംഘം ,ക്യാമ്പസിൽ കയറിയത്.

മുളിയാർ ബഡ്‌സ് സ്‌കൂളിന് തീവെപ്പ്

വിദ്യാര്‍ത്ഥിനികളെ ശല്യപ്പെടുത്തുന്നതായും അസഭ്യം പറയുന്നതായും സഹപാഠികളായ പെണ്‍കുട്ടികള്‍ക്കൊപ്പം പോകുന്ന വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തുന്നതായും നേരത്തെ തന്നെ പരാതിയുണ്ടായിരുന്നു.

students

ഇത് സംബന്ധിച്ച് കോളേജ് അധികൃതര്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് വിദ്യാനഗര്‍ പൊലീസ് നടത്തിയ പരിശോധനക്കിടെയാണ് അഞ്ചുപേര്‍ പിടിയിലാവുന്നത്. ഇനി ആവര്‍ത്തിക്കില്ലെന്ന ഉറപ്പ് എഴുതി വാങ്ങിയ ശേഷം സംഘത്തെ വിട്ടയക്കുകയായിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
5 men are warned to not tease girls

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്