കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

16ഉം 17ഉം വയസ്സുള്ള വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ യൂണിഫോമില്‍ പോയിരുന്നത് ബൈക്ക് മോഷ്ടിക്കാന്‍

  • By Neethu
Google Oneindia Malayalam News

കണ്ണൂര്‍: പയ്യന്നൂര്‍ സ്വദേശികളായ വിദ്യാര്‍ത്ഥികളെ ചെക്കിങ്ങിനിടയില്‍ പോലീസ് പിടിച്ചപ്പോള്‍ പുറത്ത് വന്നത് വന്‍ മോഷണ പരമ്പരയുടെ കഥകളാണ്. സ്‌കൂള്‍ യൂണിഫോമില്‍ ബൈക്കിലെത്തിയ പത്താം ക്ലാസ്സുകാരന് ലൈസന്‍സ് ഇല്ലായിരുന്നു. ബൈക്ക് ആരുടെയാണ് എന്ന ചോദ്യത്തിലാണ് കുടുങ്ങിയത്.

പോലീസിന്റെ ചോദ്യം ചെയ്യലില്‍ പരസ്പര വിരുദ്ധമായി ഉത്തരം പറഞ്ഞതിനെ തുടര്‍ന്ന് പയ്യന്നൂര്‍ പോലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചു. പിന്നീടാണ് അഞ്ചംഗ സംഘത്തെ പോലീസ് പിടികൂടിയത്. സംഭവത്തിന് പുറകില്‍..

വിദ്യാര്‍ത്ഥികള്‍

വിദ്യാര്‍ത്ഥികള്‍


പ്രായപ്പൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികള്‍ ഇരുചക്ര വാഹനങ്ങള്‍ ഓടിച്ച് പോലീസ് പിടിക്കുന്നത് സാധാരണയാണ്.എന്നാല്‍ സംഭവത്തിന് പുറകില്‍ മോഷണ കഥയുടെ ചുരുളഴിയുമെന്ന് പോലീസ് കരുതിയില്ല.

അഞ്ചംഗ സംഘം

അഞ്ചംഗ സംഘം


അഞ്ചംഗ സംഘത്തിലെ ഒരു വിദ്യാര്‍ത്ഥിയെ പോലീസ് ചെക്കിങ്ങിനിടയില്‍ പിടിക്കുകയായിരുന്നു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്ലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നത്.

ഇവരുടെ ഹോബി

ഇവരുടെ ഹോബി


കല്ല്യാണ വീടുകള്‍, തിരക്കുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും ബൈക്ക് മോഷ്ടിച്ച് വില്‍ക്കുന്നതാണ് പ്രധാന ഹോബി. നവംബര്‍ മാസം മുതലാണ് ഇവര്‍ ബൈക്ക് മോഷണം ആരംഭിച്ചത്.

9 ബൈക്കും 1 സ്‌കൂട്ടറും

9 ബൈക്കും 1 സ്‌കൂട്ടറും

9 ബൈക്കും 1 സ്‌കൂട്ടറുമാണ് ഇവര്‍ കുറഞ്ഞ നാളുകള്‍ കൊണ്ട് മോഷ്ടിച്ചത്. കിട്ടിയ പണം കൊണ്ട് ഭക്ഷണവും വസ്ത്രവും വാങ്ങിയതായി പറയുന്നു.
പ്രതികള്‍ ജുവനൈല്‍ ഹോമില്‍

പ്രതികള്‍ ജുവനൈല്‍ ഹോമില്‍

പോലീസ് പിടികൂടിയ പ്രതികളില്‍ നാല് പേരും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണ്. ഇവരെ തലശ്ശേരിയിലെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി.

English summary
5 students arrested for bike stolen
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X