കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയിൽ ദർശനം നടത്തിയത് അഞ്ച് യുവതികൾ; തെളിവുകൾ പുറത്ത് വിടുമെന്ന് കനകദുർഗയും ബിന്ദുവും

Google Oneindia Malayalam News

മലപ്പുറം: ശബരിമലയിൽ അഞ്ച് യുവതികൾ ദർശനം നടത്തിയിട്ടുണ്ടെന്ന് കനകദുർഗയും ബിന്ദുവും. മറ്റ് മൂന്ന് പേർ പരിചയക്കാരാണെന്നും ഇതിന്റെ ദൃശ്യങ്ങളടക്കമുള്ള തെളിവുകൾ പുറത്ത് വിടുമെന്നും ഇരുവരും മലപ്പുറത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ദേവസ്വം കമ്മീഷണറുടെ റിപ്പോർട്ട് അനുസരിച്ച് രണ്ട് യുവതികൾ മാത്രമെ ശബരിമലയിൽ ദർശനം നടത്തിയിട്ടുള്ളുവെന്നാണ് ദേവസ്വം മന്ത്രി കടംപള്ളി സുരേന്ദ്രൻ നിയമസഭയെ അറിയിച്ചിരുന്നത്. നേരത്തെ 51 യുവതികൾ സന്നിധാനത്ത് ദർശനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി പോലീസ് സുപ്രീം കോടതിയിൽ പട്ടിക സമർപ്പിച്ചിരുന്നു. എന്നാൽ ഇ പട്ടികയിൽ 50ന് മുകളിൽ പ്രായമുള്ള സ്ത്രീകളുടെയും പുരുഷന്മാരുടെയും പേരുകൾ ഉൾപ്പെട്ടിരുന്നത് വൻ വിമർശനങ്ങൾക്ക് വഴിതെളിച്ചിരുന്നു.

kanakadurga

ശബരിമല ദർശനം നടത്തിയതിന്റെ പേരിൽ കനകദുർഗയെ ഒറ്റപ്പെടുത്താനുള്ള നീക്കം കുടുംബപ്രശ്നമാക്കി മാറ്റാൻ ശ്രമം നടക്കുന്നതായി ബിന്ദുവും കനകദുർഗയും ആരോപിച്ചു. ബിജെപിയും മറ്റുചില സംഘടനകളും സഹോദരനെ മറയാക്കി നടന്നതെല്ലാം കുടുംബപ്രശ്നം മാത്രമാണെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുകയാണെന്ന് ഇരുവരും പത്രസമ്മേളനത്തിൽ ആരോപിച്ചു.

തനിക്കെതിരെ ആക്രമണം നടത്താൻ ആഹ്വാനം ചെയ്തത് സഹോദരനാണ്. കിടപ്പുമുറിയിൽ കയറി ശബരിമലയ്ക്ക് കൊണ്ടുുപോയ സാധനങ്ങളുടെ കൂടെ നാപ്കിൻ പായ്ക്കറ്റ് വെച്ച ശേഷം ചാനലുകളിലൂടെ പ്രചരിപ്പിച്ചതും സഹോദരനാണെന്ന് കനകദുർഗ പറയുന്നു. വീട്ടിലേക്ക് കയറ്റില്ലെന്നും ഒരുമിച്ച് ജീവിക്കില്ലെന്നും ഭർത്താവിന് നിലപാടില്ലെന്നും ഇവർ അവകാശപ്പെടുന്നു.

കോണ്‍ഗ്രസിന്റെ പ്രചാരണങ്ങള്‍ക്ക് സന്ദേശ് വിഭാഗം, രാഹുലിന്‍റെ സ്ട്രാറ്റജിക്ക് അഡ്വെെസര്‍ ടീം ഹെഡ്കോണ്‍ഗ്രസിന്റെ പ്രചാരണങ്ങള്‍ക്ക് സന്ദേശ് വിഭാഗം, രാഹുലിന്‍റെ സ്ട്രാറ്റജിക്ക് അഡ്വെെസര്‍ ടീം ഹെഡ്

English summary
5 woman entered sabarimala shrine says kanakadurga and bindhu. these are their friends and will disclose some evidences if needed, they added
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X