കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോപ്പറേറ്റീവ് ബാങ്കില്‍ 36000 കോടി കള്ളപ്പണം? അപ്പോള്‍ ഇതായിരുന്നോ തോമസ് ഐസക്കിന്റെ പ്രശ്‌നം?

  • By Desk
Google Oneindia Malayalam News

സഹകരണ ബാങ്കില്‍ പരിശോധനയ്ക്ക് വന്ന ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥരെ എന്തിനാണ് ബാങ്ക് ജീവനക്കാര്‍ തടഞ്ഞത്. ചുമട്ടുതൊഴിലാളികള്‍ വരെ ഉണ്ടായിരുന്നു തടഞ്ഞവരുടെ കൂട്ടത്തില്‍. ബാങ്ക് സംരക്ഷിക്കാന്‍ ചുമട്ട് തൊഴിലാളികള്‍ക്ക് എന്താണ് കാര്യം. ഒളിപ്പിക്കാന്‍ ഒന്നുമില്ലെങ്കില്‍ എന്തിനാണ് സംഘര്‍ഷമുണ്ടാക്കി പരിശോധന തടസ്സപ്പെടുത്തുന്നത് - ഇടപ്പള്ളി സഹകരണ ബാങ്കില്‍ പരിശോധനയ്ക്ക് വന്ന ഉദ്യോഗസ്ഥരെ തടഞ്ഞതിനോട് സോഷ്യല്‍ മീഡിയയുടെ പ്രതികരണമാണിത്.

Read Also: സോഷ്യല്‍മീഡിയ പണികൊടുത്തു, തോമസ് ഐസക് വാക്ക് മാറ്റി, എന്നാലുമുണ്ട് കൊനഷ്ട് ചോദ്യം, ഇതാ അതിന് ഉത്തരം!

500, 1000 രൂപയുടെ നോട്ടുകള്‍ തടഞ്ഞതോടെ കള്ളപ്പണം തേടി അധികൃതര്‍ സഹകരണ ബാങ്കുകളിലും എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. കള്ളപ്പണം സൂക്ഷിക്കുന്ന ബാങ്കുകള്‍ കുടുങ്ങുമെന്ന് ഇന്‍കംടാക്‌സ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മതിയായ രേഖകളില്ലാതെ വാങ്ങിവെച്ച പണം ബാങ്കുകളിലുണ്ട്. ഇത് തന്നെയാണോ കേന്ദ്രസര്‍ക്കാരിന്റെ വോട്ട് നിരോധനം ധനകാര്യമന്ത്രി തോമസ് ഐസക്ക് കണ്ണും പൂട്ടി എതിര്‍ക്കാന്‍ കാരണം. സംശയിക്കുന്നവര്‍ ഒരുപാടുണ്ട്.

സഹകരണ ബാങ്കുകള്‍ പെടും, എങ്ങനെ?

സഹകരണ ബാങ്കുകള്‍ പെടും, എങ്ങനെ?

സഹകരണ ബാങ്കുകളുടെ കൈവശമുള്ള നോട്ടുകള്‍ സ്വാഭാവികമായും 500, 1000 ആയിരിക്കും. ഇവ മാറ്റിയെടുക്കാന്‍ മറ്റ് ബാങ്കുകളില്‍ പോകുമ്പോള്‍ ഈ പണത്തിന്റെ ഉറവിടവും സഹകരണ ബാങ്കുകള്‍ കാണിക്കേണ്ടി വരും. മതിയായ രേഖയോ പാന്‍കാര്‍ഡോ പോലും ഇല്ലാതെ കോടിക്കണക്കിന് രൂപയാണ് സഹകരണ ബാങ്കുകളില്‍ ഉള്ളത്. ഇവയ്ക്ക് സോഴ്‌സ് കാണിക്കാന്‍ പറ്റിയില്ലെങ്കില്‍ ഈ പണം പോക്കാണ്.

കള്ളപ്പണമാണോ

കള്ളപ്പണമാണോ

മതിയായ രേഖകളില്ലാത്ത പണത്തെ കള്ളപ്പണമായിട്ട് തന്നെ കണക്ക് കൂട്ടേണ്ടിവരും. കേരളത്തിലെ സഹകരണ ബാങ്കുകളില്‍ 36,000 കോടി രൂപയുടെ കള്ളപ്പണമുണ്ടെന്നാണ് പറയപ്പെടുന്നത്. 30,000 കോടി രൂപയുടെ കള്ളപ്പണം സഹകരണ ബാങ്കുകളില്‍ ഉള്ളതായി ഇന്‍കം ടാക്‌സ് തന്നെ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

ഈ പണം ഇനി എന്ത് ചെയ്യും

ഈ പണം ഇനി എന്ത് ചെയ്യും

സഹകരണ ബാങ്കുകളുടെ ലോക്കറുകളില്‍ കണക്കില്‍പെടാത്ത പണം സൂക്ഷിച്ചിട്ടുണ്ടെങ്കില്‍ എന്താണ് ചെയ്യുക. ആ പണം നശിപ്പിച്ചുകളയാനേ പറ്റൂ. വ്യക്തമായ സോഴ്‌സ് കാണിക്കാതെ സഹകരണ ബാങ്കുകളില്‍ പണമിട്ടവരും കുടുങ്ങുമെന്ന് വ്യക്തം. അവര്‍ ഒന്നുകില്‍ ടാക്‌സ് കൊടുക്കേണ്ടി വരും അല്ലെങ്കില്‍ നിക്ഷേപത്തുക മറക്കേണ്ടിവരും.

എന്തിനാണ് സഹകരണ ബാങ്കുകള്‍

എന്തിനാണ് സഹകരണ ബാങ്കുകള്‍

എന്തുകൊണ്ടാണ് ആളുകള്‍ സഹകരണ ബാങ്കുകളില്‍ പണം നിക്ഷേപിക്കാന്‍ ഉത്സാഹം കാണിക്കുന്നത്. സഹകരണ ബാങ്കുകളിലെ നിക്ഷേപത്തിന് ആദായ നികുതി ഈടാക്കിയിരുന്നില്ല എന്നത് തന്നെ കാരണം. മാത്രമല്ല പാന്‍ കാര്‍ഡ് പോലുള്ള രേഖകള്‍ ഒഴിവാക്കി പണം നിക്ഷേപിക്കാന്‍ ആളുകള്‍ക്ക് ബാങ്കുകള്‍ തന്നെ ലൊട്ടുലൊടുക്ക് സഹായങ്ങള്‍ ചെയ്തിരുന്നു. അതെന്താണ് എന്നല്ലേ.

ഇതാണ് മോഡസ് ഓപ്പറാണ്ടി

ഇതാണ് മോഡസ് ഓപ്പറാണ്ടി

50,000 രൂപയ്ക്ക് മുകളിലുള്ള നിക്ഷേപങ്ങള്‍ക്കാണല്ലോ പാന്‍ കാര്‍ഡ് ഹാജരാക്കേണ്ടത്. ബാങ്കുകള്‍ എന്ത് ചെയ്യും. 49,999 രൂപയുടെ യൂണിറ്റുകളായി നിക്ഷേപങ്ങള്‍ സ്വീകരിക്കും. ഇത് വര്‍ഷാവര്‍ഷം പുതുക്കും. ഒരാളില്‍ നിന്നും മാത്രം ഇങ്ങനെ പല നിക്ഷേപങ്ങളാണ് സഹകരണ ബാങ്കുകള്‍ സ്വീകരിച്ചിട്ടുള്ളത്. മെച്ചമോ പണത്തിന്റെ ഉറവിടം വ്യക്തമാക്കണ്ട.

അനുഭവസ്ഥര്‍ പറയുന്നു

അനുഭവസ്ഥര്‍ പറയുന്നു

സംസ്ഥാനത്തെ പല ബാങ്കുകളിലും പാന്‍കാര്‍ഡ് കാണിക്കാതെ പണം നിക്ഷേപിച്ചതായി തുറന്ന് സമ്മതിക്കുന്നവരുണ്ട്. ഇതിന് ബാങ്കുകള്‍ തന്നെയാണ് കൂട്ടുനില്‍ക്കുന്നതെന്നും ഇവര്‍ പറയുന്നു. 49,999 രൂപയുടെ യൂണിറ്റുകളായിട്ടാണ് നിക്ഷേപങ്ങള്‍. ഇത് പോലെ അനവധി നിക്ഷേപങ്ങള്‍ ഒരാളുടെ തന്നെ പേരിലുണ്ട്. ഇത് പുതുക്കുന്നതും ബാങ്കിന്റെ ഉത്തരവാദിത്തം തന്നെ.

ഞെട്ടിക്കുന്ന കണക്കുകളാണ്

ഞെട്ടിക്കുന്ന കണക്കുകളാണ്

തൊണ്ണൂറായിരം കോടി രൂപയാണ് കേരളത്തിലെ സഹകരണ ബാങ്കുകളിലുള്ള ഏകദേശ നിക്ഷേപം. ഇതില്‍ എണ്‍പത് ശതമാനത്തോളം തുക വായ്പകളായി നല്‍കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. പതിനയ്യായിരത്തില്‍ കൂടുതല്‍ സഹകരണസംഘങ്ങളുണ്ട് കേരളത്തില്‍. ഇതില്‍ ആയിരത്തി അറൂനൂറിലധികം സഹകരണ ബാങ്കുകളാണ്.

കള്ളപ്പണം എവിടെയൊക്കെ, എത്ര

കള്ളപ്പണം എവിടെയൊക്കെ, എത്ര

സഹകരണ ബാങ്കുകളിലായി മുപ്പതിനായിരം കോടിയുടെ കള്ളപ്പണമുണ്ടെന്നാണ് റിപ്പോര്‍ട്ട്. തൃശ്ശൂരിലെ സഹകരണ ബാങ്കില്‍ മാത്രം 150 കോടി രൂപയുടെ കള്ളപ്പണ നിക്ഷേപമാണ് ഇന്‍കം ടാക്‌സ് നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത്. ഇവിടത്തെ ആകെ നിക്ഷേപം 250 കോടി രൂപയാണ് എന്നോര്‍ക്കണം.

തോമസ് ഐസക്ക് പറഞ്ഞത്

തോമസ് ഐസക്ക് പറഞ്ഞത്

സംസ്ഥാന ധനകാര്യമന്ത്രിയായ തോമസ് ഐസക്ക് ആവര്‍ത്തിച്ച് പറയുന്നത് രാത്രിക്ക് രാത്രി പ്രഖ്യാപനം നടത്തിയത് വഴി നരേന്ദ്ര മോദി സാധാരണക്കാരായ ആളുകളെ ബുദ്ധിമുട്ടിച്ചു എന്നാണ്. എന്നാല്‍ സംസ്ഥാനത്തെ സഹകരണബാങ്കുകളിലെ കള്ളപ്പണം മാറ്റാന്‍ സമയം കിട്ടാത്തതാണ് മന്ത്രിയെ വലക്കുന്ന പ്രശ്‌നമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ പറയുന്നത്.

സഹകരണ ബാങ്ക് പൂട്ടാനല്ല

സഹകരണ ബാങ്ക് പൂട്ടാനല്ല

സഹകരണ ബാങ്ക് മോദി സര്‍ക്കാര്‍ പൂട്ടിക്കുന്നേ എന്ന നിലവിളിയാണ് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം ഉയര്‍ത്തുന്നത് എന്നത് രസകരമാണ്. രാഷ്ട്രീയ പാര്‍ട്ടികളും അണികളുമാണ് ഇത്തരത്തിലുള്ള പ്രചാരണത്തിന് പിന്നില്‍. കേരളത്തിന്റെ അന്തസ്സും അഭിമാനവും അതിജീവനവുമാണ് സഹകരണ പ്രസ്ഥാനമെന്ന് പി എം മനോജിനെ പോലുള്ള സി പി എം നേതാക്കളും പറയുന്നു. അത് ശരിയുമാണ്.

നിയമം നിയമത്തിന്റെ വഴിക്ക്

നിയമം നിയമത്തിന്റെ വഴിക്ക്

സഹകരണ ബാങ്കുകളെ ആരും ഒന്നും ചെയ്യുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. പകരം നടക്കുന്നതോ, അവിടത്തെ കണക്കുകള്‍ ആദായ വകുപ്പ് പരിശോധിക്കുന്നു. കള്ളപ്പണമുണ്ടോ എന്ന് മാത്രമാണ് പരിശോധന എന്നാണ് അറിയുന്നത്. നിയമപരമായാണ് ട്രാന്‍സാക്ഷനെങ്കില്‍ എന്തിന് പേടി. - ഇതാണ് പരിശോധനയെ പിന്തുണക്കുന്നവരുടെ ചോദ്യം.

എന്താണ് സംഭവിക്കുന്നത്

എന്താണ് സംഭവിക്കുന്നത്

എന്നാല്‍ സഹകരണ ബാങ്കുകളില്‍ പരിശോധനയേ വേണ്ട എന്നാണ് ഇതിനെ എതിര്‍ക്കുന്നവരുടെ വാദം. ഇന്‍കംടാക്‌സിനെ പരിശോധിക്കാന്‍ അനുവദിക്കുന്നില്ല. വിവരങ്ങളും നല്‍കുന്നില്ല എന്ന് വ്യാപകമായി പരാതി ഉയരുന്നുണ്ട്. ഒരുകാര്യം എല്ലാവരും സമ്മതിക്കുന്നുണ്ട്, ചെറിയ ഗഡുക്കളായി ഒരുപാട് പണം സഹകരണ ബാങ്കുകള്‍ സ്വീകരിക്കുന്നുണ്ട് എന്ന കാര്യം.

എന്താണ് ചെയ്യേണ്ടത്

എന്താണ് ചെയ്യേണ്ടത്

സഹകരണ ബാങ്കുകളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തേണ്ട കാര്യമില്ല. എന്നാല്‍ മറ്റു ബാങ്കുകളെ പോലെ നിക്ഷേപങ്ങളില്‍ പാന്‍ കാര്‍ഡ് സ്വീകരിക്കണം. ഓരോ അക്കൗണ്ടും പാന്‍കാര്‍ഡുമായും ആധാര്‍ കാര്‍ഡുമായി ഘടിപ്പിക്കണം. പാന്‍കാര്‍ഡുമായി ബന്ധമില്ലാത്ത 36000 കോടിയുണ്ടെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് ഇങ്ങനെയാണ് സഹകരണ ബാങ്കുകള്‍ മറുപടി പറയേണ്ടത് - സോഷ്യല്‍ മീഡിയയില്‍ കണ്ട ഒരു അഭിപ്രായം ഇങ്ങനെ.

English summary
500 and 1000 note ban: Cooperative banks also under observation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X