കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടു; അതും ഒരു ഫോണ്‍കോളില്‍, കോഴിക്കോട് സഹകരണ ബാങ്ക് ഇങ്ങനെയാണ്....

  • By Akshay
Google Oneindia Malayalam News

കോഴിക്കോട്: കോഴിക്കോട് സഹകരണ ബാങ്കിലെ (കെഡിസി) അരുപതോളം ജീവനക്കാരെ മുന്നറിയിപ്പില്ലാതെ പിരിച്ചു വിട്ടെന്ന് പരാതി. കെഡിസിയില്‍ ഹെല്‍പ് ഡെസ്‌ക് ജീവനക്കാരായി സേവനമനുഷ്ടിച്ചിരുന്നവര്‍ക്കാണ് ബാങ്ക് 'ഇരുട്ടടി' നല്‍കിയത്.

ഒരു ദിവസം രാത്രി ഫോണ്‍ ചെയ്ത് നാളെ മുതല്‍ ജോലിക്ക് വരേണ്ടെന്ന് പറയുകയായിരുന്നു. പിരിച്ചുവിട്ട അറുപതോളം ജീവനക്കാരില്‍ മൂന്ന് വര്‍ൃഷത്തിലധികം ബാങ്കില്‍ സേവനമനുഷ്ടിച്ചവരുമുണ്ട്. ജോലിക്ക് വരേണ്ടെന്ന് കഴിഞ്ഞ ഞായറാഴ്ച പോണ്‍ ചെയ്ത് അറിയിക്കുകയായിരുന്നു.

ഫയലുകള്‍ പൂര്‍ത്തിയാക്കാന്‍ പോലും അനുവദിച്ചില്ല

ഫയലുകള്‍ പൂര്‍ത്തിയാക്കാന്‍ പോലും അനുവദിച്ചില്ല

ബാങ്കിന്റെ പെട്ടെന്നുള്ള പിരിച്ചുവിടല്‍ നടപടി അംഗീകരിക്കാനിവില്ലെന്ന നിലപാടിലാണ് ജീവനക്കാര്‍. തങ്ങള്‍ ചെയ്തുകൊണ്ടിരുന്ന ഫയലുകള്‍ പൂര്‍ത്തിയാക്കാനുള്ള സമയം പോലും തന്നില്ലെന്ന് ജീവനക്കാര്‍ പരാതിപ്പെട്ടു.

 പിരിച്ചുവിടല്‍

പിരിച്ചുവിടല്‍

പിരിച്ചുവിടല്‍ നടപടി ഭരണസമിതിയുടെ തീരുമാനപ്രകാരമാണെന്നാണ് ബാങ്ക് അധികൃതരുടെ വാദം.

 കാലാവധി പുതുക്കി

കാലാവധി പുതുക്കി

ആറുമാസമാകുമ്പോള്‍ കാലാവധി പുതുക്കി നല്‍കുന്ന രീതിയായിരുന്നു അധികൃതര്‍ അവലംബിച്ചിരുന്നത്.

 ജീവനക്കാര്‍ പെരുവഴിയില്‍

ജീവനക്കാര്‍ പെരുവഴിയില്‍

കഴിഞ്ഞ മാര്‍ച്ചില്‍ കാലാവധി പുതുക്കിയത് പ്രകാരം സെപ്തംബര്‍ അവസാനം വരെ ജീവനക്കാര്‍ ജോലി ചെയ്യാന്‍ അനുവാദമുണ്ട്. ഈ സാഹചര്യത്തിലാണ് ജീവനക്കാരെ പെരുവഴിയിലാക്കുന്ന തീരുമാനം കെഡിസി എടുത്തിരിക്കുന്നത്.

English summary
60 temporary employees of Kozhikode District Co-Operative Bank sacked at midnight through phone call
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X