ഓട്ടോയിൽ കടത്തുകയായിരുന്ന 72 കുപ്പി വിദേശ മദ്യം പിടികൂടി
വടകര: മാഹിയിൽ നിന്നും കടത്തുകയായിരുന്ന 72 കുപ്പി വിദേശമദ്യം പിടികൂടി. പ്രതികൾ ഓടി രക്ഷപെട്ടു.ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് സംഭവം. ദേശീയപാതയിൽ അഴിയൂർ അണ്ടി കമ്പനിയ്ക്ക് സമീപം വാഹന പരിശോധനയ്ക്കിടയിലാണ് ഹൈവേ പോലീസ് മദ്യം പിടികൂടിയത്.
പോലീസിനെ കണ്ട് ഓട്ടോ ഉപേക്ഷിച്ച് ഓട്ടോ ഡ്രൈവറും,മറ്റൊരാളും ഇറങ്ങി ഓടുകയായിരുന്നു.കെ എൽ 18 -ഡി-9635 ഓട്ടോയും,മദ്യവും,ഒരു മൊബൈൽ ഫോണും ഹൈവേ പോലീസ് കസ്റ്റഡിയിലെടുത്ത് ചോമ്പാല പോലീസിന് കൈമാറി.ഓട്ടോയുടെ പിൻഭാഗത്ത് 4 പെട്ടികളിലായിട്ടാണ് മദ്യം സൂക്ഷിച്ചത്.

സംഭവത്തിൽ ചോമ്പാൽ പോലീസ് കേസ്സെടുത്ത് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.പരിശോധനയ്ക്ക് എസ്.ഐ പി കെ ബാബുരാജ്,സി പി ഒ മാരായ എം ലാലു,എ കെ ജയേഷ്,ഡ്രൈവർ എം പത്മനാഭൻ എന്നിവർ നേതൃത്വം നൽകി.












Click it and Unblock the Notifications