കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒറ്റയാള്‍ പോരാട്ടത്തിനിറങ്ങിയ പത്തനംതിട്ടയിലെ 'അച്ഛന്‍'..കണ്ണ് നനയിക്കും ഈ കൂലിപ്പണിക്കാരന്‍റെ കഥ

Google Oneindia Malayalam News

പത്തനംതിട്ട: "ഈ കുന്നുകളും മലകളുമാണ് എന്റെ നാടിന്റെ മുഖമുദ്ര. എനിയ്ക്ക് വല്യ വിദ്യാഭ്യാസമൊന്നുമില്ല...സ്‌കൂളില്‍ പോയിട്ടില്ല...അതുകൊണ്ട് തന്നെ കുന്നുകള്‍ ഇടിയ്ക്കുന്നതിനെപ്പറ്റി ശാസ്ത്രീയമായി പറഞ്ഞ് തരാനൊന്നും എനിയ്ക്ക് അറിയില്ല. ജനിച്ചാല്‍ ഒരിയ്ക്കല്‍ മരിയ്ക്കണം...അത് അവരുടെ കൈ കൊണ്ടായാലും എനിയ്ക്ക് ദുഖമില്ല. പക്ഷേ ഈ ഭൂമിയെ ഇങ്ങനെ നശിപ്പിയ്ക്കാന്‍ എനിയ്ക്കാവില്ല...ഞാനും ഈ ഭൂമിയുടെ അവകാശിയാണ്"- ഈ വാക്കുകള്‍ പത്തനംതിട്ടയിലെ കോന്നി സ്വദേശിയായ നടരാജന്‍ എന്ന 80കാരന്റെയാണ്. പരിസ്ഥിതിവാദത്തിന്റെയും പരിസ്ഥിതി പ്രവര്‍ത്തനത്തിന്റേയും പേരില്‍ ചാനല്‍ചര്‍ച്ചകളില്‍ പങ്കെടുത്ത് പൊടിതട്ടിപ്പോകുന്ന പതിവ് രീതികളൊന്നും നടരാജന് അറിയില്ല.

സ്‌നേഹത്തോടെ നാട്ടുകാര്‍ അദ്ദേഹത്തെ 'അച്ഛന്‍' എന്നാണ് വിളിയ്ക്കാറ്. ക്വാറി മാഫിയകളുടെ നാടായ പത്തനംതിട്ടയില്‍ അവര്‍ക്കെതിരെ ഈ വൃദ്ധന്‍ പോരാട്ടം തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. വൈദ്യുതിയും വെള്ളവുമില്ലാത്ത കുടിലില്‍ ഇരുന്ന് ലോകത്തോട് തന്നെ അദ്ദേഹം കലഹിച്ചു. തന്റെ ചുറ്റുമുള്ള കുന്നുകളേയും മലകളേയും ഇടിച്ച് നിരത്തുന്നവരെ വെല്ലുവിളിച്ചു. എന്നെ കൊന്നശേഷം നിങ്ങളെന്റെ ഭൂമിയെ കൊല്ലൂ എന്ന് നിരന്തരം പറഞ്ഞു.

പത്തനംതിട്ടയിലെ തന്നെ പ്രമുഖ ഗ്രാനൈറ്റ് ക്രഷര്‍ യൂണിറ്റായ ദര്‍ശന്‍ ഗ്രാനൈറ്റിനെതിരെയാണ് അച്ഛന്റെ പോരാട്ടം. കൂലിപ്പണിക്കാരനായ ഈ മനുഷ്യന്‍ വാര്‍ധക്യത്തില്‍ നടത്തുന്ന പോരാട്ടം ഒരു യുവാവിന് പോലും ചിന്തിയ്ക്കാന്‍ കഴിയാത്താണ്. അച്ഛന്‍ എന്ന പരിസ്ഥിതി സ്‌നേഹിയേയും അദ്ദേഹത്തിന്റൈ പ്രവര്‍ത്തനത്തേയും ഒരിയ്ക്കലും കാണാതെ പോകരുത്. ദ ന്യൂസ് മിനിട്ടാണ് ഇദ്ദേഹത്തെപ്പറ്റി വാര്‍ത്ത നല്‍കുന്നത്.

ഇതാണ് വിപ്‌ളവം

ഇതാണ് വിപ്‌ളവം

സോഷ്യല്‍ മീഡിയകളില്‍ വിപ്‌ളവം കുറിയ്ക്കുന്ന വരേണ്യ വര്‍ഗം അത്യാവശ്യം അറിഞ്ഞിരിയ്ക്കണം ഔദ്യോഗിക വിദ്യാഭ്യാസം പോലുമില്ലാതെ ഒരു വന്‍ മാഫിയയ്‌ക്കെതിരെ പടപൊരുതാന്‍ ഇറങ്ങിയ ഈ മനുഷ്യനെ.ചിത്രങ്ങള്‍ക്ക് കടപ്പാട്: ദ ന്യൂസ്മിനിട്ട്

കൂലിപ്പണി ചെയ്ത് കിട്ടിയ പണം

കൂലിപ്പണി ചെയ്ത് കിട്ടിയ പണം

ജീവിതകാലം മുഴുവന്‍ കൂലിപ്പണി ചെയ്ത് കിട്ടിയ പണം കൊണ്ട് വാങ്ങിയ 50 സെന്റ് ഭൂമി. ഈ ഭൂമി ക്വാറി മാഫിയ നോട്ടമിട്ടതോടെ അച്ഛന്റെ കഷ്ടകാലം തുടങ്ങി. ഭൂമി വിട്ട് നല്‍കാന്‍ കോടികള്‍ നല്‍കാമെന്നായി വാഗ്ദാനം. പണമുണ്ടെങ്കില്‍ അത് നിങ്ങളുടെ കൈയ്യിലിരുന്നോട്ടെ എന്നെ വിലയ്ക്ക് വാങ്ങാമെന്ന് നോക്കേണ്ടെന്നായി അദ്ദേഹം.ചിത്രങ്ങള്‍ക്ക് കടപ്പാട്: ദ ന്യൂസ്മിനിട്ട്

അങ്ങനെ...

അങ്ങനെ...

അന്പത് സെന്‍റ് ഭൂമിയെ പാവപ്പെട്ട പത്ത് കുടുംബങ്ങള്‍ക്ക് അദ്ദേഹം വീതിച്ച് നല്‍കി.അഞ്ച് സെന്റ് ഭൂമിയും അതില്‍ ഒറ്റമുറി മാത്രമുള്ള ഒരു ഷെഡും വച്ച് നല്‍കി അച്ഛന്‍ അവരേയുംതനിയ്ക്ക് ഒപ്പം കൂട്ടി.ചിത്രങ്ങള്‍ക്ക് കടപ്പാട്: ദ ന്യൂസ്മിനിട്ട്

ക്വാറി മാഫിയയ്‌ക്കെതിരെ

ക്വാറി മാഫിയയ്‌ക്കെതിരെ

ക്വാറി മാഫിയയ്‌ക്കെതിരെ നില്‍ക്കാന്‍ അച്ഛന് കൂട്ട് ഇപ്പോള്‍ അവരാണ്. പിന്നെ ചുരുക്കം ചില പരിസ്ഥിതി പ്രവര്‍ത്തകരും.ചിത്രങ്ങള്‍ക്ക് കടപ്പാട്: ദ ന്യൂസ്മിനിട്ട്

ഭീഷണി

ഭീഷണി

അച്ഛന് മാത്രമല്ല ഈ ഭൂമിയില്‍ അദ്ദേഹം പാര്‍പ്പിച്ചിരിയ്ക്കുന്ന കുടുംബങ്ങള്‍ക്കും ക്വാറി മാഫിയയില്‍ നിന്നും ഭീഷണിയുണ്ട്.ചിത്രങ്ങള്‍ക്ക് കടപ്പാട്: ദ ന്യൂസ്മിനിട്ട്

കൊടുക്കില്ല

കൊടുക്കില്ല

കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കിയെങ്കിലും അവര്‍ക്ക് ഇതുവരേയും പ്രമാണം പതിച്ച് നല്‍കിയിട്ടില്ല. കാരണം മറ്റൊന്നുമല്ല പ്രമാണം കൈവശം കിട്ടിയാല്‍ ചിലപ്പോള്‍ ഭൂമി തന്നെ ക്വാറി മാഫിയയ്ക്ക് വിറ്റ് അവര്‍ സ്ഥലം വിട്ടാലോ. നടരാജന്റെ പോരാട്ടങ്ങള്‍ വെറുതേയാവില്ലേ. 70 വര്‍ഷം കഴിഞ്ഞാലേ പ്രമാണം നല്‍കുകയുള്ളൂവത്രേ. എല്ലാവരും ഈ ഭൂമിയുടെ അവകാശികളാണെന്ന് അദ്ദേഹം പറയുന്നു.ചിത്രങ്ങള്‍ക്ക് കടപ്പാട്: ദ ന്യൂസ്മിനിട്ട്

എന്തിന്

എന്തിന്

സ്വന്തമായി ഒരു കുടില്‍ അല്ലാതെ ഒന്നും അദ്ദേഹം സമ്പാദിച്ചിട്ടില്ല. എന്തിന് സമ്പാദിച്ച് കൂട്ടണം. ഉള്ളത് തന്നെ ഇല്ലാത്തവന് കൊടുക്കണം...അതാണ് പോളിസി...ചിത്രങ്ങള്‍ക്ക് കടപ്പാട്: ദ ന്യൂസ്മിനിട്ട്

ചിരിയോടെ പറയും

ചിരിയോടെ പറയും

ക്വാറി മാഫിയ ഭീഷണിപ്പെടുത്തുന്നോ എന്ന് ചോദിച്ചാല്‍ ചെറു ചിരിയോടെ മറുപടി ഇങ്ങനെ പറയും...എന്നായാലും മരിയ്ക്കും ഇതിപ്പോ ഒരു മൂന്ന് നാല് വര്‍ഷം മുമ്പേ അത്രമാത്രം...ചിത്രങ്ങള്‍ക്ക് കടപ്പാട്: ദ ന്യൂസ്മിനിട്ട്

ഈ ഭൂമിയില്‍ കാലുകുത്തില്ല

ഈ ഭൂമിയില്‍ കാലുകുത്തില്ല

തന്റെ അമ്പത് സെന്റ് ഭൂമി ഒരിയ്ക്കലും ക്വാറി മാഫിയയ്ക്ക് വിട്ടുകൊടുക്കില്ല എന്ന് പറയുമ്പോള്‍ വൃദ്ധന്റെ കണ്ണുകളില്‍ 20 കാരന്റെ കണ്ണുകളുടെ തീക്ഷണ്ത.ചിത്രങ്ങള്‍ക്ക് കടപ്പാട്: ദ ന്യൂസ്മിനിട്ട്

വെള്ളവും വൈദ്യുതിയും ഇല്ല

വെള്ളവും വൈദ്യുതിയും ഇല്ല

ഈ കുന്നും പ്രദേശത്ത് കുടുവെള്ളം കിട്ടണമെങ്കില്‍ കിലോമാറ്ററുകള്‍ നടക്കണം. ചില പരിസ്ഥിതി പ്രവര്‍ത്തകരുടെ ഇടപെടല്‍ മൂലമാണ് അച്ഛനും കുടുംബത്തിനും വൈദ്യുതി ലഭിയ്ക്കുന്നത്. 75കാരിയായ ഭാര്യയാണ് കൂട്ടിന് ഒപ്പമുള്ളത്. രണ്ട് പെണ്‍മക്കളെ വിവാഹം കഴിപ്പിച്ചയച്ചു. ചിത്രങ്ങള്‍ക്ക് കടപ്പാട്: ദ ന്യൂസ്മിനിട്ട്

ഒന്നിച്ച് നില്‍ക്കണം

ഒന്നിച്ച് നില്‍ക്കണം

നിങ്ങളുടെ അത്ര വിദ്യാഭ്യാസം എനിയ്ക്കില്ല..എന്നിട്ടും ഈ കുന്നുകള്‍ നശിപ്പിയ്ക്കുന്നത് നമ്മുടെ തന്നെ നാശത്തിനാണെന്ന് ഞാന്‍ തിരിച്ചറിയുന്നു. പക്ഷേ വിദ്യാഭ്യാസമുള്ള നിങ്ങള്‍ തിരിച്ചറിയുന്നില്ല....ഇതിനെതിരെ ഒരുമിച്ച് നില്‍കുന്നില്ല...ചിത്രങ്ങള്‍ക്ക് കടപ്പാട്: ദ ന്യൂസ്മിനിട്ട്

ഇനിയും

ആയുസുള്ള കാലം വരെ ക്വാറി മാഫിയ ജീവന്റെ ഒരു കണികയെങ്കിലും ബാക്കി വച്ചാല്‍ അച്ഛന്‍ എന്ന നടരാജന്‍ പോരാട്ടം തുടരും. ചുറ്റും പിടിമുറുക്കുന്ന മാഫിയകളില്‍ നിന്നുള്ള ഒരു സാധാരണക്കാരന്റെ ചെറുത്ത് നില്‍പ്പ് മാത്രമല്ല പണക്കൊഴുപ്പില്‍ എന്തും വിലിയ്‌ക്കെടുക്കാം എന്ന് കരുതുന്ന അഹങ്കാരത്തിനുള്ള ചുട്ടമറുപടി കൂടിയാണ് ഈ വൃദ്ധന്‍...വീഡിയോയില്‍ അദ്ദേഹത്തെ കാണൂ.ചിത്രങ്ങള്‍ക്ക് കടപ്പാട്: ദ ന്യൂസ്മിനിട്ട്

ചിത്രങ്ങള്‍ക്ക് കടപ്പാട്: ദ ന്യൂസ്മിനിട്ട്

English summary
An 80-yr-old coolie who bought land with all his savings, just to keep mining mafia out .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X