കാലിക്കറ്റ് സര്‍വകലാശാല അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഒമ്പത് റെക്കോര്‍ഡുകള്‍, ക്രൈസ്റ്റ് കോളജ് ചാമ്പ്യന്‍മാര്‍

  • Posted By:
Subscribe to Oneindia Malayalam

തേഞ്ഞിപ്പലം: ഒമ്പത് റെക്കോഡുകളുമായി 49-ാം കലിക്കറ്റ് സര്‍വകലാശാല ഇന്റര്‍ കൊളജിയറ്റ് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു. പുരുഷ വിഭാഗത്തില്‍ തുടര്‍ച്ചയായ നാലാം തവണയും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ചാമ്പ്യന്‍മാരായി. വനിതാ വിഭാഗത്തില്‍ പാലക്കാട് മേഴ്‌സിയാണ് ജേതാക്കള്‍. മീറ്റിന്റെ സമാപന ദിനമായ ഇന്നലെ(വ്യാഴം) നാലു റിക്കാര്‍ഡുകള്‍ പിറന്നു. പുരുഷ വിഭാഗത്തില്‍ 11 സ്വര്‍ണം, 11 വെള്ളി, ആറ് വെങ്കലം എന്നിവ നേടി 100 പോയന്റോടെയാണു ക്രൈസ്റ്റ് കോളജ് ചാമ്പ്യന്‍മാരായത്. നാലു സ്വര്‍ണവും രണ്ടു വെള്ളിയും അഞ്ച് വെങ്കലവുമായി 37 പോയിന്റ് നേടിയ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ് ആണു പുരുഷ വിഭാഗത്തില്‍ രണ്ടാമതെത്തിയത്. ഒരു സ്വര്‍ണവും മൂന്നു വെള്ളിയുമായി 14 പോയിന്റ് നേടിയ തൃശൂര്‍ സെന്റ് തോമസ് കോളജ് പുരുഷ വിഭാഗത്തിലെ മൂന്നാം സ്ഥാനക്കാരായി. 52 പോയിന്റ് നേട്ടവുമായാണ് വനിതാ വിഭാഗത്തില്‍ പാലക്കാട് മേഴ്‌സി കോളജ് ചാമ്പ്യന്‍മാരായത്.

ഉന്നിന്റെ സഹോദരന്റെ മരണത്തിൽ വഴിത്തിരിവ്; ബാഗിൽ നിന്ന് ആട്രോപിൻ കണ്ടെത്തി, എന്താണ് ആട്രോപിൻ...

അഞ്ച് സ്വര്‍ണവും ആറു വെള്ളിയും എട്ടു വെങ്കലവുമാണ് മേഴ്‌സിയുടെ നേട്ടം. 41 പോയന്റോടെ വനിതാ വിഭാഗത്തില്‍ രണ്ടാമതെത്തിയ ക്രൈസ്റ്റ് കോളജ് അഞ്ച് സ്വര്‍ണവും മൂന്നു വെള്ളിയും നാലു വെങ്കലവും സ്വന്തമാക്കി. വനിതാ വിഭാഗത്തില്‍ മൂന്നാം സ്ഥാനത്തെത്തിയ യൂണിവേഴ്‌സിറ്റി ടീച്ചിംഗ് ഡിപ്പാര്‍ട്ടുമെന്റ് 36 പോയിന്റാണ് നേടിയത്. മൂന്നു സ്വര്‍ണം, നാല് വെള്ളി, മൂന്നു വെങ്കലം എന്നിവയാണ് യൂണിവേഴ്‌സിറ്റി ടീച്ചിംഗ് ഡിപ്പാര്‍ട്ടുമെന്റിന്റെ നേട്ടം. ഏറെക്കാലം ഇന്റര്‍ കോളീജിയറ്റ് വനിതാ കിരീടം കൈയടക്കി വച്ചിരുന്ന തൃശൂര്‍ വിമലയെ പിന്തള്ളിയാണ് പാലക്കാട് മേഴ്‌സി ഇത്തവണ കിരീടം സ്വന്തമാക്കിയത്. അതേ സമയം ഇരുവിഭാഗങ്ങളിലും ശക്തമായ മുന്നേറ്റമാണ് െ്രെകസ്റ്റ് കോളജ് ടീം കാഴ്ച വച്ചത്. മീറ്റില്‍ ചാന്പ്യന്‍മാരായ ടീമുകള്‍ക്ക് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ.മുഹമ്മദ് ബഷീര്‍ ട്രോഫികള്‍ സമ്മാനിച്ചു.

Pic

49-ാം കലിക്കറ്റ് സര്‍വകലാശാല ഇന്റര്‍ കൊളജിയറ്റ് അത്‌ലറ്റിക്‌സില്‍ ചാമ്പ്യന്‍മാരായ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ്.


കാലിക്കറ്റ് സര്‍വകലാശാല സ്‌റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കില്‍ മൂന്നു ദിവസങ്ങളിലായി നടന്ന ചാമ്പ്യന്‍ഷിപ്പില്‍ ആകെ പിറന്നത് ഒമ്പത് റെക്കോഡുകളാണ്. അന്താരാഷ്ട്ര താരങ്ങളായ പി യു ചിത്ര 1500 മീറ്ററിലും ജിസ്‌ന മാത്യു 200 മീറ്ററിലും റിക്കോഡോടെ സ്വര്‍ണം നേടി. അവസാനദിവസം ജിസ്‌നയുടേതടക്കം നാലു റെക്കോഡുകളുണ്ടായി.

20 മീറ്റര്‍ നടത്തത്തില്‍ പത്തിലരിപ്പാല ഗവ. ആര്‍ട് ആന്‍ഡ് സയന്‍സ് കോളജിലെ എ അനീഷ് 1:36:02:51 സമയത്തിന്റെ റെക്കോഡ് കുറിച്ചു. ചിറ്റൂര്‍ ഗവ. കോജേിലെ എം രഞ്ജിത്ത് കഴിഞ്ഞ വര്‍ഷം കുറിച്ച 1:37:56.7 ആണ് അനീഷ് തിരുത്തിയത്. 800 മീറ്ററില്‍ കൊണ്ടോട്ടി ഇഎംഇഎ കോളേജിലെ ലിജോ മാണി യുടെ 1:54:16 ന്റെ റെക്കോഡ് ഇരിങ്ങാലക്കുട ക്രൈസ്റ്റിലെ പി കെ മുഹമ്മദ് റാഷിദ് തകര്‍ത്തു. 1.53.73 ആണ് പുതിയ സമയം.

പാലക്കാട് മേസ്‌സിയിലെ വി ശാന്തിനി(24.62)യുടെ റെക്കോഡാണ് 200 മീറ്ററില്‍ ജിസ്‌ന മറികടന്നത്.24.38 സെക്കന്‍ഡ് ആണ് ജിസ്‌നയുടെ സമയം. 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ തൃശൂര്‍ സെന്റ് തോമസ് കോളേജിലെ മെയ്‌മോന്‍ പൗലോസ് താന്‍ കഴിഞ്ഞ വര്‍ഷം കുറിച്ച 14.85 ന്റെ റെക്കോഡ് ഇത്തവണ 14.61 ആയി പുതുക്കി.

മേളയുടെ ആദ്യ ദിനം 1500 മീറ്ററില്‍ പി യു ചിത്രയും പി ആര്‍ രാഹുലും റെക്കോഡിട്ടു. രാഹുലിന്റെത് മീറ്റിലെ ഹാട്രിക് സ്വറണമായിരുന്നു. രണ്ടാം ദിനം ജാവലിനില്‍ ജിക്കു ജോസഫും പോള്‍വാള്‍ട്ടില്‍ എസ് അശ്വിനും റെക്കോഡ് കുറിച്ചപ്പോള്‍ റിലേയില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണയിലെ മിടുക്കന്മാര്‍ പുതിയ ദൂരം കുറിച്ചു. ഗുണ്ടൂരില്‍ നടക്കുന്ന അന്തര്‍ സര്‍വകലാശാല ചാമ്പ്യന്‍ഷിപ്പിനുള്ള 54 അംഗ ടീമിനെ മീറ്റില്‍നിന്ന് തെരഞ്ഞെടുത്തു.

English summary
9 records in Calicut university, athletics championship; Christ college champions

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്