9 വയസ്സുകാരൻ വീട്ടുകാരുമായി പിണങ്ങി വീട് വിട്ടു; അവസാനം കണ്ടെത്തിയത്... സംഭവം കാഞ്ഞിരപ്പള്ളിയിൽ!

  • Posted By:
Subscribe to Oneindia Malayalam

കാഞ്ഞിരപ്പള്ളി: നാട്ടുകാരെയും വീട്ടുകാരെയും വട്ടം കറക്കി ഒമ്പത് വയസ്സുകാരന്റെ ഉറക്കം.വീട്ടുകാരോട് വഴക്കിട്ടു പിണങ്ങി വീടിനുവെളിയില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെയാണ് കാണാതായത്. പിണക്കം മാറുമ്പോൾ തിരിച്ചു വരുമ്മെന്ന് വിചാരിച്ച വീട്ടുകാർക്ക് തെറ്റി. മണിക്കൂറുകൾ കഴിഞ്ഞിട്ടും കുട്ടി തിരിച്ചു വരാതായപ്പോൾ വീട്ടുകാരും നാട്ടുകാരും പരിഭ്രാന്തിയിലായി.

പ്രണയ വിവാഹം; ജോലിനഷ്ടപ്പെട്ട യുവാവ് ഭാര്യയുമായി വഴക്കടിച്ച് ആത്മഹത്യ ചെയ്തു

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ പാറത്തോട് ചിറഭാഗത്തുള്ള ഒന്‍പത് വയസ്സുകാരനെ കാണാതായെന്ന വാര്‍ത്ത നാട്ടില്‍ പരക്കുകയായിരുന്നു. അയല്‍ക്കാരും വീട്ടുകാരും കുട്ടിയെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പോലീസും സ്ഥലത്തെത്തി തിരച്ചിലായി. രണ്ട് മണിക്കൂറുകൾക്ക് ശേഷവും കുട്ടിയെ കണ്ടെത്താൻ കഴിയാഞ്ഞതോടെ സമൂഹ മാധ്യമങ്ങളും സംഭവം ഏറ്റെടുത്തു.

എസ്റ്റേറ്റിലും തോട്ടങ്ങളിലും

എസ്റ്റേറ്റിലും തോട്ടങ്ങളിലും

സംഭവം നാട്ടിൽ പരന്നതോടെ കുട്ടിയുടെ വീടിന്റെ ഭാഗത്തക്ക് ജനങ്ങള്‍ ഒഴുകി. സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ ചേര്‍ന്ന് സമീപത്തെ എസ്റ്റേറ്റിലും തോട്ടങ്ങളിലും തിരച്ചില്‍ തുടര്‍ന്നു.

സോഷ്യൽ മീഡിയയിലും പ്രചരിച്ചു

സോഷ്യൽ മീഡിയയിലും പ്രചരിച്ചു

പോലീസ് എത്തിയതോടെ സംഭവം മാറി മറിയുകയായിരുന്നു. പോലീസ് സമീപത്തെ പോലീസ് സ്റ്റേഷനിലേക്കും കുട്ടിയെ കാണാതായ വിവരം അറിയിച്ചു. തുടർന്നാണ് സംഭവം സോഷ്യൽ മീഡിയയിലും പ്രചരിച്ചത്.

കാറിനടിയിൽ ഉറങ്ങി

കാറിനടിയിൽ ഉറങ്ങി

നാട്ടുകാരുടെയും വീട്ടുകാരുടെയും തിരച്ചിലിനൊടുവിൽ നാല് മണിക്കൂറുകൾക്ക് ശേഷമാണ് കുട്ടിയെ കണ്ടെത്തിയത്. കാറിനടിയിൽ ഉറങ്ങി കിടക്കുന്ന അവസ്ഥയിലായിരുന്നു കുട്ടി.

തിരച്ചിൽ വൈകിട്ട് ആറ് മണിവരെ തുടർന്നു

തിരച്ചിൽ വൈകിട്ട് ആറ് മണിവരെ തുടർന്നു

കാറിനിട്ട് കാല്‍തട്ടിയ ശബ്ദംകേട്ട് സമീപവാസി നോക്കുമ്പോഴാണ് കുട്ടി കിടക്കുന്നത് കണ്ടത്. ശനിയാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് തിരച്ചിലിൻ അന്ത്യാമായത്.

തിരിച്ചു കിട്ടിയ സന്തോഷത്തിൽ വീട്ടുകാർ

തിരിച്ചു കിട്ടിയ സന്തോഷത്തിൽ വീട്ടുകാർ

വീട്ടുകാരുമായി പിണങ്ങി കാറിനു സമീപത്ത് ഒളിച്ചിരുന്ന കുട്ടി അറിയാതെ ഉറങ്ങിപ്പോകുകയായിരുന്നു. നാട്ടുകാരെയും വീട്ടുകാരെയും മണിക്കൂറുകളോളം മുള്‍മുനയില്‍ നിര്‍ത്തിയെങ്കിലും കുട്ടിയെ തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിലാണ് ഏവരും.

English summary
9 years old boy missing in Kanjirapally

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്