ഒറ്റപന്തലില്‍ തൊണ്ണൂറ്റിമൂന്ന് ജോഡി യുവതീയുവാക്കളുടെ പുതുജീവിതത്തിന് സമാരംഭം

  • Posted By:
Subscribe to Oneindia Malayalam

താമരശ്ശേരി: കിഴക്കോത്ത് പുത്തന്‍വീടിന്റെ മുറ്റത്തുയര്‍ന്ന പന്തലില്‍ തൊണ്ണൂറ്റിമൂന്ന് ജോഡി യുവതീയുവാക്കളുടെ പുതുജീവിതത്തിന് സമാരംഭം. ആത്മീയപ്രസ്ഥാനമായ നഖ്ശബന്ദിയ്യ ത്വരീഖത്തിന്റെ സാരഥികളുടെ കാര്‍മികത്വത്തില്‍ നൂറ്റി എണ്‍പത്തിയാറ് യുവതീയുവാക്കളുടെ വിവാഹമാണ് ഒറ്റവേദിയില്‍ നടന്നത്.

അല്‍ജസീറ ബോംബിട്ട് തകര്‍ക്കണമെന്ന പ്രകോപന പ്രസ്താവനയുമായി ദുബായ് സുരക്ഷാ തലവന്‍

കിഴക്കോത്ത് പഞ്ചായത്തിലെ പുത്തന്‍വീട് കേന്ദ്രമാക്കിയുള്ള നഖ്ശബന്ദിയ്യ ത്വരീഖത്തിന്റെ പതിനേഴാമത് സമൂഹവിവാഹമായിരുന്നു ശനിയാഴ്ച. ഒരേപോലത്തെ മംഗല്യവേഷവും ചമയങ്ങളുമണിഞ്ഞ് തൊണ്ണൂറ്റിമൂന്ന് മണവാട്ടിമാര്‍ വിവാഹവേദിയില്‍ അണിനിരന്നു.

puthanveedu

ഒരേപോലുള്ള വേഷമണിഞ്ഞ് അവരുടെ മണവാളന്മാരുമെത്തി.പകുതിവീതം വരന്മാര്‍ ഒരേസമയം വേദിയിലിരുന്ന് നടത്തിയ നിക്കാഹായിരുന്നു ആദ്യം. വധുവിന്റെ പിതാവിന്റെ മുമ്പിലിരുന്ന് പ്രാര്‍ഥനചൊല്ലി മഹറ് കൈമാറി എല്ലാവരും വിവാഹത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് വധൂവരന്മാരെ വേദിയിലേക്ക് ആനയിച്ചിരുത്തി. പുത്തന്‍വീട് കേന്ദ്രമാക്കി ത്വരീഖത്ത് പ്രസ്ഥാനം പ്രവര്‍ത്തനമാരംഭിച്ച് നൂറുവര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലാണ് സമൂഹവിവാഹത്തിന് അരങ്ങൊരുക്കിയത്. 1

English summary
93 couples got married in a single pandal

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്