വ്യത്യസ്ത ആശയവുമായി ഒരുകൂട്ടം പൊലീസുകാർ; നവീന ചിന്താഗതിയിൽ പിറന്നത് 'കൈത്താങ്ങും' 'സാന്ത്വനവും'
തിരുവനന്തപുരം: കൊവിഡ് മഹാമാരിക്കാലത്ത് മാതൃകയാവുകയാണ് ഒരുകൂട്ടം പൊലീസുകാർ. തിരുവനന്തപുരം സിറ്റിയിലെ ഫോർട്ട് സബ് ഡിവിഷന് കീഴിലുള്ള കോവളം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് നവീന ചിന്താഗതിയോടെ രണ്ട് ടെലിപ്ലാറ്റ്ഫോമിംഗ് പദ്ധതികൾക്ക് രൂപം നൽകിയത്. അതേ സമയം,സ്റ്റേഷൻ പരിധിയിലുൾപ്പെട്ട കുറ്റകൃത്യങ്ങൾ തടയാൻ ടൂറിസം വകുപ്പിൻ്റെ സഹായത്തോടെ സ്റ്റേഷനിൽ മികവാർന്ന രീതിയിലുള്ള വലിയ സ്ക്രീനും നിർമ്മിച്ചിട്ടുണ്ട്.
കൊവിഡും ലോക്ക്ഡൗണും വന്ന് സംസ്ഥാനം അടച്ചിട്ടപ്പോൾ പാവപ്പെട്ടവർക്ക് സാന്ത്വനമേകാനായി രണ്ട് ടെലി പ്ലാറ്റ്ഫോമിങ് പദ്ധതികൾക്ക് കോവളം സ്റ്റേഷനിലെ ഉദ്യോഗസ്ഥർ രൂപം നൽകുകയായിരുന്നു.ആവശ്യക്കാർക്ക് മരുന്നുകളെത്തിക്കാനായി 'സാന്ത്വന'വും സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഭക്ഷ്യവസ്തുക്കൾ എത്തിക്കാൻ 'കൈത്താങ്ങു'മാണ് ഉദ്യോഗസ്ഥർ രൂപീകരിച്ചത്.കൂടാതെ, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി എസ് എച്ച് ഒ യുടെ ഫേസ്ബുക്ക് പേജും ഉപയോഗിക്കുന്നുണ്ട്.
പുതുപുത്തന്‍ ലുക്കില്‍ തിളങ്ങി ദിവ്യ പിള്ള; വൈറലായ ചിത്രങ്ങള്‍ കാണാം

സാമൂഹ്യ വിരുദ്ധരുടെയും ലഹരിമാഫിയയുടെയും പിടിയലകപ്പെടാതിരിക്കാനായി സ്കൂൾ-കോളജ് വിദ്യാർഥികൾക്ക് ബോധവത്ക്കരണവും ഫേസ്ബുക്ക് പേജിലൂടെ നൽകുന്നുണ്ട്.ഇതിന് പുറമേ,ലോക്ഡൗൺ കാലത്ത് മാനസിക പിരിമുറുക്കം അനുഭവിക്കുന്നവരെ കണ്ടെത്തി ചിത്രരചനയും ഉപന്യാസം മത്സരങ്ങളും വരെ ഉദ്യോഗസ്ഥർ നടത്തി. മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനവും നൽകി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വീടുവീടാന്തരം കയറി ജനങ്ങളുടെ ക്ഷേമപ്രവർത്തനങ്ങൾ തിരക്കാൻ ജനമൈത്രി ബീറ്റ് ഉദ്യോഗസ്ഥരും സമയം കണ്ടെത്തുന്നുണ്ട്.'ജനമൈത്രി' പദ്ധതി അന്വർത്ഥമാക്കും വിധമാണ് ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങൾ

ആത്മഹത്യാപ്രവണതയുള്ള കുട്ടികളെ കണ്ടെത്തി തിരിച്ചറിഞ്ഞ് അവർക്കുള്ള സഹായങ്ങൾ നൽകാനും വിപുലമായ പദ്ധതികളിലുമുണ്ട്. സ്റ്റേഷൻ പരിധിയിൽ ഉൾപ്പെട്ട സ്ഥലങ്ങളിൽ ക്യാമറകൾ സ്ഥാപിച്ചു കൊണ്ട് കുറ്റകൃത്യങ്ങൾക്ക് തടയിടാനും ഉദ്യോഗസ്ഥർക്കാവുന്നുണ്ട്. സ്റ്റേഷനിലെ പി ആർ ഒ യുടെ സേവനവും ശ്രദ്ധേയമാണ്.ക്രമസമാധാനപാലനം അടക്കമുള്ള ദൈനംദിന ജോലികൾക്കൊപ്പമാണ് കോവളം സ്റ്റേഷനിലെ പൊലീസുകാർ ഇത്തരം നന്മയുള്ള പ്രവർത്തനങ്ങളിലും ഭാഗവാക്കാവുന്നത്.

കോവളം എസ്എച്ച്ഒ പ്രൈജു, എസ് ഐ അനീഷ്കുമാർ, സി ആർ ഒയും ജനമൈത്രി ബീറ്റ് ഓഫീസറുമായ ബിജു ടി, ബീറ്റ് ഓഫീസർ എസ് ഷിബുനാഥ് എന്നിവരടങ്ങുന്ന സംഘമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.അടിമുടി തിളക്കമാർന്ന പൊലീസ് സ്റ്റേഷനും ഉദ്യോഗസ്ഥരുമാണ് ടൂറിസം കേന്ദ്രമായ കോവളത്തിൻ്റെ പ്രൗഡിയെ വാനോളമുയർത്തുന്നത്.
പുത്തന്‍ മേക്കോവറില്‍ നടി ലക്ഷ്മി മേനോന്‍; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം
Recommended Video
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications