മറുനാടന്‍ മലയാളി മാനേജിംഗ് ഡയറക്ടര്‍ ഷാജന് സ്കറിയക്കെതിരെ പരാതിയുമായി മാധ്യമ പ്രവര്‍ത്തക
തിരുവനന്തപുരം: മറുനാടന്‍ മലയാളി മാനേജിംഗ് ഡയറക്ടര്‍ ഷാജന് സ്കറിയക്കെതിരെ പരാതി നല്കി മാധ്യമ പ്രവര്‍ത്തക. മലയാളം വാര്‍ത്ത ചാനലായ ന്യൂസ് 18 കേരളയിലെ അസിസ്റ്റന്റ് എഡിറ്റര്‍ അപര്‍ണ കുറുപ്പാണ് പരാതി നല്‍കിയിരിക്കുന്നത്. ഇക്കാര്യം അപര്‍ണ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പങ്കുവെക്കുന്നത്.
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ന്യൂസ് 18 ല്‍ നടത്തിയ ചാനല്‍ ചര്‍ച്ചക്ക് പിന്നാലെ മറുനാടന്‍ വെബ്സൈറ്റില്‍ ഷാജന് സ്കറിയ അപര്‍ണയെ അധിക്ഷിച്ച് സംസാരിക്കുകയും ഇതിന് പുറമേ ഫേസ്ബുക്കില്‍ സൈബര്‍ ആക്രമണത്തിന് വിദേയമാവുകയും ഉണ്ടായി. പിന്നാലെയാണ് പരാതി നല്‍കിയിരിക്കുന്നത്.

ചാനല്‍ ചര്‍ച്ച
ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ നിന്നും പാസില്ലാതെ കേരളത്തിലെ അതിര്‍ത്തികളില്‍ കുടുങ്ങി കിടക്കുന്നവരെ നാട്ടിലെത്തിക്കണോയെന്ന വിഷയത്തിലായിരുന്നു അപര്‍ണ ചര്‍ച്ച സംഘടിപ്പിച്ചത്. പിന്നാലെയാണ് മറുനാടന്‍ മലയാളി വെബ്സൈറ്റില്‍ ഷാജന് സ്കറിയ അപര്‍ണയെ അധിക്ഷേപിച്ചുകൊണ്ട് സംസാരിച്ചത്.

അസ്ലീല കമന്റ്
ഇതിന് പുറമേ അപര്‍ണയുടെ ഫേസ്ബുക്ക് പോസ്റ്റിന് കീഴിലും നിരവധി പേര് കമന്റുകള്‍ ചെയ്തിരുന്നു. പിന്നാലെയാണ് അപര്‍ണ നിയമപോരാട്ടത്തിനൊരുങ്ങുന്നത്. മുഖ്യമന്ത്രിക്കും, സംസ്ഥാന പൊലീസ് മേധാവിക്കും, ഹൈടെക് സെല്ലിനും പരാതി നല്‍കിയിട്ടുണ്ടെന്ന് അപര്‍ണ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

നിയമത്തിന്റെ വഴിയേ
അപ്പോ ,കാര്യങ്ങള്‍ ഇനി നിയമത്തിന്റെ വഴിയേ പോകട്ടെ !സംസ്ഥാനത്ത് വയനാട്ടില്‍ ഏറ്റവുമൊടുവില്‍ സ്ഥിരീകരിക്കപ്പെട്ട ഏഴ് കേസുകള്‍ കോയമ്പേട് നിന്ന് വന്നവരാണ്, അബുദാബി വിമാനത്തിലെത്തിയ രണ്ട് പേര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്.അതായത് മറുനാടുകളില്‍ നിന്ന് എത്തുന്നവരെ അതീവജാഗ്രതയോടെ തന്നെയാണ് സംസ്ഥാനത്തിന്റെ പ്രതിരോധസംവിധാനം നിരീക്ഷിക്കേണ്ടത് എന്നത് അത്രയും വ്യക്തം.'

ഉത്തരവാദിത്തം
'ഇങ്ങനെ മറുനാടുകളില്‍ നിന്ന് വരുന്നവരെ നിരീക്ഷിക്കാന്‍ , രോഗം കണ്ടെത്താന്‍ , ചികിത്സ ഉറപ്പാക്കാന്‍ , ക്വാറന്റൈന് ഒരുക്കാന്‍, സജ്ജമാണ് ഈ സംസ്ഥാനം. ആ പ്രതിരോധസംവിധാനത്തിനൊപ്പമാണ് ഞാന്‍ നിന്നത്.പാസില്ലാതെ ആള്‍ക്കാരെ കടത്തിവിട്ട്, ഇതെല്ലാം അട്ടിമറിക്കാനുള്ള നീക്കം ഒരു വിഭാഗം നടത്തുന്നതിനെതിരെ പ്രതികരിക്കേണ്ടത് മാധ്യമപ്രവര്‍ത്തക എന്ന രീതിയില്‍ എന്റെ ഉത്തരവാദിത്തമാണ്, അതാണ് ചെയ്തതും.'

സൈബര്‍ ലിഞ്ചിങ്
'ആ കാരണം കൊണ്ട് എനിക്കെതിരെ സൈബര്‍ ലിഞ്ചിങ് നടത്തുകയും വെട്ടുക്കിളിക്കൂട്ടത്തോട് ആഹ്വാനം ചെയ്യുകയും ചെയ്ത ശവംതീനിയായ
മഞ്ഞപത്രക്കാരനോട് എണ്ണിപ്പറയാനില്ല. പക്ഷെ നിയമപരമായി നേരിടാനുള്ള തുടക്കം കുറിച്ചിട്ടുണ്ട്.'

സൈബര്‍ഡോം
'പരാതി മുഖ്യമന്ത്രിക്ക്, സംസ്ഥാന പോലീസ് മേധാവിക്ക്, ഹൈടെക് സെല്ലിന് കൈമാറിയിട്ടുമുണ്ട്.വെര്‍ബല്‍ റേപ് നടത്തിയും പുലയാട്ടു വിളിച്ചും ഈ പേജിലെ പോസ്റ്റുകള്‍ക്ക് താഴേയും അല്ലാതെയും നിലവിളിക്കുന്ന സേട്ടന്മാരുടെ വിവരങ്ങളും കയ്യോടെ സക്രീന്‍ ഷോട്ട് സഹിതം സൈബര്‍ഡോമിനും കൈമാറിയിട്ടുണ്ട്.
അപ്പോ, ഇവിടൊക്കെ തന്നെ ഉണ്ടാകണം'
-
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല"










Click it and Unblock the Notifications