കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'എംബിബിഎസുകാര്‍ എംബിബിഎസ് ചികിത്സ നല്‍കിയാല്‍ മതി; പീഡിയാട്രിക്‌സും ഗൈനക്കോളജിയും നോക്കേണ്ട'

Google Oneindia Malayalam News

തിരുവനന്തപുരം: എംബിബിഎസ് പഠിച്ചയാള്‍ എംബിബിഎസ് ചികിത്സ മാത്രമേ നല്‍കാന്‍ പാടുള്ളുവെന്ന് തലശേരി എംഎല്‍എ എ എന്‍ ഷംസീര്‍ നിയമസഭയില്‍. വ്യാജ വൈദ്യത്തിനെതിരായുള്ള നിയമനിര്‍മ്മാണ അവതരണ വേളയില്‍ സംസാരിക്കുന്നതിനിടെയാണ് ഷംസീറിന് അമളി പറ്റിയത്. നിയമസഭയില്‍ നടത്തിയ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ആ നിലപാട് കൊണ്ട് ഞാന്‍ സംഘി അനുഭാവിയായി മുദ്രകുത്തപ്പെടുന്നു; പരിഭ്രമിച്ചുപോയെന്ന് ശശി തരൂര്‍ആ നിലപാട് കൊണ്ട് ഞാന്‍ സംഘി അനുഭാവിയായി മുദ്രകുത്തപ്പെടുന്നു; പരിഭ്രമിച്ചുപോയെന്ന് ശശി തരൂര്‍

ഷംസീറിന്റെ പ്രസംഗം ഇങ്ങനെ, 'എംബിബിഎസുകാരന്‍ എംബിബിഎസ് ചികിത്സ മാത്രമേ നടത്താന്‍ പാടുള്ളൂ. ആശുപത്രിക്കകത്ത് എംബിബിഎസ് എന്ന പേര് വച്ചുകൊണ്ട് അവിടെ പീഡിയാട്രിക് ചികിത്സ നടത്തുന്നു, ഒബ്‌സ്ട്രടിക്‌സ് ആന്‍ഡ് ഗൈനക്കോളജി ചികിത്സ നടത്തുന്നു. ഇങ്ങനെയുള്ള കള്ളനാണയങ്ങളെ നമുക്ക് തിരിച്ചറിയാന്‍ സാധിക്കണം. എംബിബിഎസ് പഠിച്ചൊരാള്‍ എംബിബിഎസിനുള്ള ചികിത്സ മാത്രമേ നടത്താന്‍ പാടുള്ളൂ. അയാള്‍ ജനറല്‍ മെഡിസിന്‍, നെഫ്രോളജി തുടങ്ങിയ ചികിത്സ നല്‍കാന്‍ പാടില്ല. അത് തടയണമെന്ന് ഷംസീര്‍ നിയമസഭയില്‍ പറഞ്ഞു.

kerala

അതേസമയം, ഷംസീറിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ട്രോളുകളും പുറത്തിറങ്ങുന്നുണ്ട്. മുന്‍ മന്ത്രി പികെ അബ്ദുറബ്ബ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. കുണ്ഡിതപ്പെടരുത്.. ആളൊരു പണ്ഡിതനാണെന്ന് തോന്നുന്നു എന്ന് തുടങ്ങുന്ന കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തത്.

അതേസമയം, കണ്ണൂരില്‍ ദിവസങ്ങള്‍ക്ക് മുമ്പ് ചികിത്സ കിട്ടാതെ പെണ്‍കുട്ടി മരിച്ചിരുന്നു. രോഗം ഗുരുതരമായെങ്കിലും ആശുപത്രിയില്‍ എത്തിക്കാതെ കുട്ടിക്ക് മന്ത്രവാദ ചികിത്സ നല്‍കിയതാണ് മരണത്തിന് കാരണമായത്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നിയമസഭയില്‍ ഷംസീര്‍ പ്രസംഗിച്ചത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്നേ ആണു മന്ത്രവാദ ചികിത്സയുടെ ഫലമായി കണ്ണൂരില്‍ ഒരു 11 വയസുകാരിക്ക് കൃത്യമായി ചികിത്സ ലഭിക്കാതെ ജീവന്‍ നഷ്ടമായത്. അത് പോലെ തന്നെ വ്യാജ ഡോക്ടര്‍മാരുടെ ചികിത്സയും വേണ്ടവിധം പരിജ്ഞാനമില്ലാതെയുള്ള പാരമ്പര്യ ചികിത്സകളും നമുക്കിടയില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് ഷംസീര്‍ പറഞ്ഞിരുന്നു.

ഇത്തരം വ്യാജന്മാര്‍ ഉയര്‍ന്നു വരാന്‍ പാടില്ല എന്ന ഉദ്ദേശത്തോട് കൂടെയും ഇവയെല്ലാം തന്നെ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും കൃത്യമായ ചികിത്സ ജനങ്ങള്‍ക്ക് ഉറപ്പുവരുത്തുന്നതിനും വേണ്ടിയാണു Kerala Medical Practictionrs Bill കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്നത്... ഈ ബില്‍ നടപ്പിലാക്കുന്നതോട് കൂടെ ഏറ്റവും ഫലപ്രദമായ ഒരു ശുദ്ധീകരണം നടന്നു കൊണ്ട് കേരളത്തിലെ ആരോഗ്യമേഖല കൂടുതല്‍ മികവിലേക്ക് കുതിക്കും എന്നതില്‍ സംശയമില്ലെന്ന് ഷംസീര്‍ നിയമസഭയില്‍ പറഞ്ഞിരുന്നു.

കണ്ണൂര്‍ സിറ്റി നാലു വയലിലെ ഹിദായത്ത് വീട്ടില്‍ ഫാത്തിമയെന്ന പതിനൊന്നു വയസുകാരി ചികിത്സ കിട്ടാത്ത മരിച്ചത്. സംഭവത്തില്‍ ഉപ്പയും പള്ളി ഇമാമും നേരത്തെ അറസ്റ്റിലായിരുന്നു. കുട്ടിയുടെ ഉപ്പ അബ്ദുല്‍ സത്താര്‍, കുഞ്ഞിപ്പള്ളി ഇമാം ആസാദ് റോഡില്‍ മുഹമ്മദ് ഉവൈസ് എന്നിവരെയാണ് കണ്ണൂര്‍ സിറ്റി സി.ഐ രാജീവ് കുമാര്‍ അറസ്റ്റ് ചെയ്തത്.

Recommended Video

cmsvideo
ഇനി കുത്തിവെക്കണ്ട..വാക്സിൻ മൂക്കിലൂടെ ഒഴിച്ചാൽ മതി..മികച്ച പ്രതിരോധ ശേഷിയും

English summary
A N Shamseer's speech in the Assembly about MBBS went viral on social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X