Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലീം ലീഗില്‍ സിപിഎമ്മിനൊപ്പം ചേരാന്‍ ആഗ്രഹിക്കുന്നവരുണ്ട്..; തുറന്നടിച്ച് കെഎം ഷാജി

കോഴിക്കോട്: മുസ്ലീം ലീഗിലെ ഒരു വിഭാഗം ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പര്യപ്പെടുന്നുണ്ട് എന്ന് മുന്‍ എം എല്‍ എ കെ എം ഷാജി. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കെ എം ഷാജി. ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിലെ ഒരു വിഭാഗം സി പി ഐ എമ്മുമായി അടുക്കാന്‍ ആഗ്രഹിക്കുന്നു എന്നത് ശരിയാണോ എന്നായിരുന്നു ചോദ്യം.

ഇതിന് അതെ എന്നായിരുന്നു കെ എം ഷാജിയുടെ മറുപടി. മുസ്ലീം ലീഗ് ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്നാല്‍ രണ്ട് തവണ അധികാരം ലഭിച്ചേക്കാം. എന്നാല്‍ മുസ്ലീം ലീഗും സി പി ഐ എമ്മും തമ്മിലുള്ള സഖ്യത്തിന്റെ ഫലം മുഖ്യ പ്രതിപക്ഷ കക്ഷിയായി ബി ജെ പിയുടെ വളര്‍ച്ചയായിരിക്കും എന്നും കെ എം ഷാജി കൂട്ടിച്ചേര്‍ത്തു.

1

ഐ യു എം എല്‍ സി പി ഐ എമ്മുമായി കൂട്ടുകൂടേണ്ടതില്ല എന്ന ഞങ്ങളുടെ നിലപാടിന് പിന്നിലെ അടിസ്ഥാന കാരണം ഇതാണ് എന്നും കെ എം ഷാജി ചൂണ്ടിക്കാട്ടി. കഴിഞ്ഞ കുറച്ച് നാളായി മുസ്ലീം ലീഗ് നേതൃത്വത്തോട് വിശിഷ്യാ പി കെ കുഞ്ഞാലിക്കുട്ടിയോട് വിയോജിക്കുന്ന തരത്തിലുളള നിലപാടാണ് കെ എം ഷാജി സ്വീകരിക്കുന്നത്.

2

അതേസമയം ഇതിലും കെ എം ഷാജി മറുപടി പറയുന്നുണ്ട്. ഞാന്‍ കുഞ്ഞാലിക്കുട്ടിക്ക് എതിരാണെന്ന് ആളുകള്‍ പറയുന്നു. അഭിപ്രായ വ്യത്യാസങ്ങള്‍ പ്രശ്നങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്, വ്യക്തിപരമല്ല. ഞങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ പ്രശ്നങ്ങള്‍ തുറന്ന് ചര്‍ച്ച ചെയ്യുന്നു, ഞാന്‍ ധൈര്യത്തോടെയാണ് പ്രശ്നങ്ങള്‍ ഉന്നയിക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി സാഹിബ് തുറന്നടിച്ചു.

3

പ്രശ്നങ്ങള്‍ ഉന്നയിക്കാന്‍ പാര്‍ട്ടി സ്വാതന്ത്ര്യം നല്‍കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു. കുട്ടിക്കാലം മുതല്‍ താന്‍ കുഞ്ഞാലിക്കുട്ടിയുമായി ബന്ധപ്പെടുന്നുണ്ട് എന്നും തന്റെ തര്‍ക്കങ്ങള്‍ എല്ലായ്‌പ്പോഴും പ്രശ്‌നത്തെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നും കെ എം ഷാജി അവകാശപ്പെട്ടു. ചിലപ്പോള്‍ അദ്ദേഹം എന്റെ അഭിപ്രായം നിരസിച്ചേക്കാം.

4

അല്ലെങ്കില്‍ ഞാന്‍ അദ്ദേഹത്തിന്റെ നിര്‍ദ്ദേശത്തെ എതിര്‍ക്കും. ഭൂരിപക്ഷത്തിന്റെ തീരുമാനം ഞങ്ങള്‍ ചര്‍ച്ച ചെയ്യുകയും അംഗീകരിക്കുകയും ചെയ്യുന്നു എന്നും കെ എം ഷാജി കൂട്ടിച്ചേര്‍ത്തു. വിമതന്‍ എന്ന് വിളിക്കപ്പെടാനാണ് എനിക്കിഷ്ടം. ഒരു വിമതനാകുന്നത് നല്ല കാര്യമായി താന്‍ കരുതുന്നു എന്നും കെ എം ഷാജി പറഞ്ഞു.

5

പക്ഷേ അത് പാര്‍ട്ടിക്കുള്ളില്‍ തന്നെയായിരിക്കും എന്നും പാര്‍ട്ടിക്ക് പുറത്ത് താന്‍ വിമതനാകില്ല എന്നും അദ്ദേഹം പറഞ്ഞു. വെറുതെ കേള്‍ക്കാനും തലയാട്ടാനും ഞാന്‍ ഇഷ്ടപ്പെടുന്നില്ല. എനിക്ക് കൃത്യമായ അഭിപ്രായമുണ്ട്, അത് പാര്‍ട്ടിക്കുള്ളില്‍ പ്രകടിപ്പിക്കുന്നതില്‍ തനിക്ക് യാതൊരു മടിയുമില്ല എന്നും കെ എം ഷാജി പറഞ്ഞു.

6

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പാര്‍ട്ടിക്കുള്ളില്‍ പല ചര്‍ച്ചകളും നടക്കുന്നുണ്ട് എന്ന് മറ്റൊരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. കഴിഞ്ഞ യോഗത്തില്‍ അംഗങ്ങള്‍ എന്നെ വിമര്‍ശിച്ചതായി റിപ്പോര്‍ട്ടുണ്ട്. അതുകൊണ്ട് തന്നെ പാര്‍ട്ടിക്കുള്ളില്‍ ബിരിയാണി കഴിക്കുന്നതല്ലാതെ മറ്റെന്തെങ്കിലും നടക്കുന്നുണ്ടെന്ന് പറയാം എന്നും ചിരിച്ചുകൊണ്ട് കെ എം ഷാജി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+