കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സത്യപ്രതിജ്ഞയുടെ ആവേശവും ആഹ്ലാദവും വീടുകളില്‍ ഒതുക്കണമെന്ന് എ വിജയരാഘവന്‍

Google Oneindia Malayalam News

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യാപ്രതിജ്ഞയുടെ ആവേശവും ആഹ്ലാദവും വീടുകളില്‍ ആഘോഷമാക്കി മാറ്റണമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.

kerala

കേരളമെങ്ങും ആവേശത്തിമിര്‍പ്പില്‍ മുങ്ങേണ്ട ദിനമാണ് ഇന്നെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷേ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ആവേശവും ആഹ്ലാദവും വീടുകളില്‍ ഒതുക്കിയേ മതിയാകൂ. പുതുയുഗ പിറവിക്ക് തുടക്കം കുറിക്കുന്ന ഈ ദിനത്തില്‍ ചരിത്രവിജയത്തിന്റെ ആവേശം ഒട്ടും ചോരാതെ കോവിഡ് മാനദണ്ഡം പൂര്‍ണ്ണമായും പാലിച്ച് കുടുംബാംഗങ്ങളുമായി അഭിമാനപൂര്‍വം സന്തോഷം പങ്കിടാന്‍ മുഴുവന്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകരും മറ്റ് ജനങ്ങളും തയ്യാറാകണം.

കെകെ ശൈലജ സിപിഎം വിട്ട് പുറത്ത് വരണം: സ്വീകരിക്കാന്‍ തങ്ങളുടെ പാര്‍ട്ടി തയ്യാറാണാണെന്ന് രാജന്‍ ബാബുകെകെ ശൈലജ സിപിഎം വിട്ട് പുറത്ത് വരണം: സ്വീകരിക്കാന്‍ തങ്ങളുടെ പാര്‍ട്ടി തയ്യാറാണാണെന്ന് രാജന്‍ ബാബു

സത്യപ്രതിജ്ഞാ ദിവസം കേരളത്തിലെ വഴിയോരങ്ങളിലും മറ്റ് കേന്ദ്രങ്ങളിലും വലിയ തോതില്‍ ആഘോഷം നടക്കേണ്ടതാണ്. പുതിയ മന്ത്രിമാര്‍ക്ക് സ്വീകരണവും മറ്റും ഒരുക്കുന്നതും പതിവാണ്. പക്ഷേ, ഇന്നത്തെ നിര്‍ഭാഗ്യകരമായ സാഹചര്യം അതിന് അനുവദിക്കുന്നില്ല. ഇത് ഉള്‍ക്കൊണ്ട് ഗൃഹാങ്കണങ്ങളില്‍ ആഹ്ലാദം അലയടിക്കണം.

വകുപ്പ് വിഭജനത്തിലും സിപിഎമ്മിന്റെ 'ഞെട്ടിക്കല്‍' തുടര്‍ന്നു... പ്രതീക്ഷകളും ആശങ്കകളും ഇങ്ങനെവകുപ്പ് വിഭജനത്തിലും സിപിഎമ്മിന്റെ 'ഞെട്ടിക്കല്‍' തുടര്‍ന്നു... പ്രതീക്ഷകളും ആശങ്കകളും ഇങ്ങനെ

ഭരണഘടനാപരമായ ബാധ്യത പോലും നിറവേറ്റുന്നതില്‍ അസൂയപൂണ്ടിരിക്കുകയാണ് പ്രതിപക്ഷം. എല്‍.ഡി.എഫിന്റെ ഭരണത്തുടര്‍ച്ച അവര്‍ക്ക് സഹിക്കാന്‍ കഴിയുന്നതല്ല. അതാണ് സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്‌ക്കരിക്കാന്‍ യ.ുഡി.എഫിനെ പ്രേരിപ്പിച്ചത്. മുന്‍ പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രിയാകാന്‍ പറ്റിയില്ലെന്ന് വെച്ച് സത്യപ്രതിജ്ഞ നടത്താതിരിക്കാന്‍ കഴിയില്ലെന്ന് എ.വിജയരാഘവന്‍ പറഞ്ഞു.

Recommended Video

cmsvideo
LDF Leaders talks about Pinarayi Government 2.0 | Oneindia Malayalam

ഏറ്റവും മികച്ച ഉദാഹരണം കെകെ ശൈലജ: പുറത്താക്കപ്പെടുകയല്ല, സ്വയം മാറിനിൽക്കുകയാണ്: ജയരാജന്‍ഏറ്റവും മികച്ച ഉദാഹരണം കെകെ ശൈലജ: പുറത്താക്കപ്പെടുകയല്ല, സ്വയം മാറിനിൽക്കുകയാണ്: ജയരാജന്‍

English summary
A Vijayaraghavan says the excitement and joy of swearing should be confined to homes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X