കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പട്ടിയ്ക്ക് സഞ്ചയനമൊരുക്കി കലവൂര്‍ ഗ്രാമം

  • By Meera Balan
Google Oneindia Malayalam News

ആലപ്പുഴ: പട്ടിയ്ക്ക് മരണാനന്തര ചടങ്ങ് ഒരുക്കുന്നത് സാധാരണ നമ്മുടെ രാജ്യത്ത് കേട്ട് കേള്‍വിയില്ലാ്ത സംഭവമാണ്. മനുഷ്യനോട് ഏറ്റവും ഇണങ്ങി ജീവിയ്ക്കുന്ന വളര്‍ത്തു മൃഗമാണല്ലോ നായ. ഇങ്ങനെ വളര്‍ത്തുന്ന ഓമന മൃഗത്തിന്റെ മരണം നമ്മളെ ചില്ലറയല്ല വിഷമിപ്പിയ്ക്കുക. ആലപ്പൂഴയിലെ കലവൂര്‍ സ്വദേശികളും ഇത്തരത്തില്‍ വലിയ സങ്കടത്തിലാണ്. നാടിന്റെ കാവല്‍ക്കാരനായ ടിക്രു എന്ന നായ കഴിഞ്ഞ ദിവസം ചത്തു.ടിക്രുവിന് സഞ്ചയനമൊരുക്കി ആത്മാവിന് വേണ്ടി പ്രാര്‍ത്ഥിയ്ക്കാനൊരുങ്ങുകയാണ് നാട്ടുകാര്‍.

എത്രയോ നായകള്‍ ചാവുന്നു പിന്നെ ടിക്രുവിന് മാത്രം എന്തിനാ സഞ്ചയനം എന്നല്ലേ. ആ നാട്ടുകാര്‍ക്ക് തങ്ങളുടെ കുടുംബത്തിലെ ഒരും അംഗത്തെപ്പോലെയായിരുന്നു ടിക്രൂ. പ്രദേശത്തെ മുപ്പതോളം വീടുകളുടെ കാവല്‍ക്കാരനായിരുന്നു ടിക്രു. കുട്ടികളായിരുന്നു ടിക്രുവിന്റെ കൂട്ടുകാര്‍.

Dog, Funeral

ആലപ്പുഴ കലവൂര്‍ പടിഞ്ഞാറ് കരുവേലി തൈപ്പറമ്പില്‍ വിജയനാണ് ഒമ്പത് വര്‍ഷം മുന്പ് ടിക്രുവിനെ സ്വന്തം വീട്ടില്‍ കൊണ്ട് വന്നത്. വീട്ടുകാരോടും അയല്‍വാസികളോടും ടിക്രു പെട്ടന്ന് ഇണങ്ങി. വിജയന്റെ മരണശേഷം 30 ഓളം വീടുകളുടെ കാവല്‍ക്കാരനായി അവന്‍ മാറി.തനി നാടന്‍ വിഭാഗത്തില്‍ പെടുന്ന നായയാണ് ടിക്രൂ.

കുട്ടികള്‍ സ്‌കൂളില്‍ പോകുമ്പോള്‍ അവര്‍ക്കൊപ്പം ബസ്റ്റോപ്പ് വരെ പോവുക തിരികെയെത്തുമ്പോള്‍ അവര്‍ക്കൊപ്പം ചുറ്റിത്തിരിയുക എന്നിവ ടിക്രു വിന്റെ ശീലങ്ങളായിരുന്നു. പ്രദേശത്തെ സ്ത്രീകള്‍ക്ക് രാത്രിയില്‍ കടയില്‍ പോകാന്‍ കൂട്ടും ടിക്രു തന്നെ.

മാര്‍ച്ച് അഞ്ചിന് രോഗങ്ങള്‍ കാരണം ടിക്രു ചത്തു. നാട്ടുകാര്‍ ചേര്‍ന്ന് ടിക്രുവിനെ കുഴിച്ചിട്ടു. രാത്രിയില്‍ ഒരനക്കം തട്ടിയാല്‍ പോലും നിര്‍ത്താതെ കുരച്ച് തങ്ങളുടെ നാട് കാത്ത ടിക്രുവിനോടുള്ള സ്‌നേഹം കാരണം നായയുടെ സഞ്ചയനം നടത്താന്‍ നാട്ടുകാര്‍ തീരുമാനിച്ചു. ഇതിനായി നൂറോളം ക്ഷണക്കത്തുകളും അച്ചടിച്ചു. ടിക്രുവിന്റെ കൂട്ടുകാരായ കുട്ടികള്‍ക്ക് പ്രത്യേകം ക്ഷണം. നായയുടെ ശവക്കുഴി അലങ്കരിച്ച് പ്രാര്‍ത്ഥിയ്ക്കുക, വരുന്നവര്‍ക്ക് ചായ, പായസം, പഴംപൊരി എന്നിവയും നല്‍കും.

ഒരായുസ്സ് മുഴുവന്‍ വീടിനും നാടിനും കാവലായ ശേഷം രോഗത്തിന്റെ പിടിയലമര്‍ന്ന് അവശരാകുന്ന നായകളെ ആട്ടിപ്പായികുന്ന ശീലക്കാര്‍ രാജ്യത്ത് കുറവല്ല. ഒരു പക്ഷേ വിദേശ രാജ്യങ്ങളില്‍ ഇത്തരമൊരും സംഭവം കേട്ട് കേള്‍വി പോലും ഉണ്ടാകില്ല. തങ്ങളുടെ മക്കളെക്കാള്‍ പ്രിയത്തോടെയാണ് അവര്‍ നായകളെ സംരക്ഷിയ്ക്കുക. ഇവയുടെ പേരില്‍ സ്വത്ത് വകകള്‍ എഴുതി വയ്ക്കാറുമുണ്ട്. എന്തായാലും വളര്‍ത്ത് മൃഗങ്ങളോട് ക്രൂരത കാട്ടുന്ന ആളുകള്‍ക്ക വേറിട്ട് ചിന്തിയ്ക്കാന്‍ വഴിയൊരുക്കുകയാണ് കലവൂര്‍ ഗ്രാമവാസികള്‍.

English summary
A Village in Alappuzha organized Funeral Rituals for a Dog
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X