കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മുഖ്യമന്ത്രിയുടെ മരുമകൻ നിർദ്ദേശിച്ചയാൾ'; വിവാദത്തിൽ എൻകെ പ്രേമചന്ദ്രനെ കുടഞ്ഞ് എഎ റഹീം

Google Oneindia Malayalam News

ശ്രീനാരായണ സർവ്വകലാശാല വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് എൻ കെ പ്രേമചന്ദ്രൻ എംപി നടത്തിയ വിവാദ പ്രസ്താവനയിൽ രൂക്ഷവിമർശനവുമായി ഡിവൈഎഫ്ഐ നേതാവ് എഎ റഹീം.മുഖ്യമന്ത്രിയുടെ മരുമകൻ നിർദ്ദേശിച്ചയാളെയാണ് ശ്രീനാരായണ സർവ്വകലാശാല വൈസ് ചാൻസലറായി നിയമിച്ചതെന്നായിരുന്നു പ്രേമചന്ദ്രൻ പറ‍ഞ്ഞത്.എന്നാൽ
കോൺഗ്രസ്സ് സംസ്കാരം വച്ചു ഇടത് പക്ഷത്തെ അളക്കുന്നതിന്റെ പ്രശ്നമാണിതെന്ന് റഹീം പ്രതികരിച്ചു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ കുറിപ്പ്. പോസ്റ്റ് വായിക്കാം

അക്ഷരത്തിന്റെ വ്യത്യാസം മാത്രമല്ല

അക്ഷരത്തിന്റെ വ്യത്യാസം മാത്രമല്ല

ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലാ വൈസ് ചാൻസിലർ നിയമനത്തിൽ ആർഎസ്പി നേതാവിന്റെ പ്രതികരണം അപക്വമായിപ്പോയി.
കൂട്ടുകൂടുന്നവർ നല്ലതല്ലെങ്കിൽ എന്താകും ദുരന്തം എന്നതിന് ഉദാഹരണമാണ്
ശ്രീ എൻ കെ പ്രേമചന്ദ്രന്റെ അപകടകരമായ പ്രതികരണം. ആർഎസ്എസും ആർഎസ്പിയും തമ്മിൽ ഒരു അക്ഷരത്തിന്റെ വ്യത്യാസം മാത്രമല്ലെന്നും പ്രത്യയ ശാസ്ത്രപരമായി വലിയ അകലമുണ്ടെന്നും ദയവായി അങ്ങ് ഓർക്കണം.

ആർഎസ്എസ് അപകടമാണ്

ആർഎസ്എസ് അപകടമാണ്

ആർഎസ്പി രാജ്യത്തിന് അപകടമാണ് എന്ന് ഞങ്ങൾ ആരും ഇതുവരെ പറഞ്ഞിട്ടില്ല. പക്ഷേ ആർഎസ്എസ് അപകടമാണ്.
എന്നാൽ ആർഎസ്പി നേതാക്കൾ പ്രകടിപ്പിച്ച സംഘപരിവാർ മനസ്സ് അപകട സൂചനയാണ്. ദയവായി,ആർഎസ്പിയാകൂ,
ആർഎസ്എസിനെ വെടിയൂ...
ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റിനെ വ്യക്തിപരമായി അധിക്ഷേപിച്ചതും ഇപ്പോൾ കൂടെയുള്ള, കോൺഗ്രസ്സിന്റെ സംസ്കാരം തന്നെ.

അധികാരത്തിന്റെ ഇടനാഴികളിൽ

അധികാരത്തിന്റെ ഇടനാഴികളിൽ

കോൺഗ്രസ്സ് സംസ്കാരം വച്ചു ഇടത് പക്ഷത്തെ അളക്കുന്നതിന്റെ പ്രശ്നമാണ്.
ഭരണം നടത്താൻ ഏല്പിച്ചവർക്ക്
നന്നായി ഭരിക്കാൻ അറിയാം.
അതിൽ ഇടപെടുന്നത്, ഞങ്ങളുടെ ആരുടെയും പണിയല്ല. പി എ മുഹമ്മദ് റിയാസ് ഉൾപ്പെടെ ഒരു ഡിവൈഎഫ്ഐ പ്രവർത്തകനും അധികാരത്തിന്റെ ഇടനാഴികളിൽ അലയുന്നവരല്ല.

ഒരാളുടെ പേര് കൂടി പറയുക

ഒരാളുടെ പേര് കൂടി പറയുക

ഞാൻ ഇപ്പോഴും ഓർക്കുന്നു.
അഞ്ച് വർഷത്തെ ഭരണത്തിനിടയിൽ സെക്രട്ടറിയേറ്റിൽ അദ്ദേഹം ആദ്യമായി സന്ദർശിച്ചത് ശ്വേതാ ഭട്ട് മുഖ്യമന്ത്രിയെ സന്ദർശിക്കാൻ എത്തിയപ്പോഴാണ്. അന്ന് ഡിവൈഎഫ്ഐ പ്രതിനിധി സംഘത്തിൽ ഞങ്ങൾ ഒരുമിച്ചായിരുന്നു.സംഘപരിവാർ സ്പർശമുള്ള ആരോപണം ഉന്നയിക്കുക, അതിനു വിശ്വാസ്യത വരാൻ ഒരാളുടെ പേര് കൂടി പറയുക.

ഭാര്യയോ മക്കളോ ആയിരുന്നോ നിയന്ത്രിച്ചിരുന്നത്?

ഭാര്യയോ മക്കളോ ആയിരുന്നോ നിയന്ത്രിച്ചിരുന്നത്?

അദ്ദേഹം ഒരു വ്യക്തി എന്ന നിലയിൽ ജീവിത പങ്കാളിയെ തിരഞ്ഞെടുത്തു.അതു കൊണ്ട് ഇങ്ങനെ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിക്കാൻ അദ്ദേഹത്തെ ചാരുന്നത് മാന്യതയല്ല.താങ്കൾ മന്ത്രിയായിരുന്നപ്പോൾ നടത്തിയ നിയമനങ്ങളെയും,തീരുമാനങ്ങളെയും അങ്ങയുടെ ഭാര്യയോ മക്കളോ ആയിരുന്നോ നിയന്ത്രിച്ചിരുന്നത്?

സഹതപിക്കുന്നു

സഹതപിക്കുന്നു

അങ്ങനെ ആരെങ്കിലും ആക്ഷേപം ഉന്നയിക്കുന്നത്, ശരിയാകുമോ.ശരിയല്ല എന്നാണ് എന്റെ പക്ഷം.
ഇത്ര വിലകുറഞ്ഞ ആരോപണങ്ങളിൽ അഭയം തേടേണ്ട ഗതികേട്
താങ്കൾക്ക് വന്നതിൽ ആത്മാർഥമായി സഹതപിക്കുന്നു.

കണക്ക് കൂട്ടൽ പിഴയ്ക്കാതെ ജോസ്.. ഇടതുപ്രവേശം ക്ലൈമാക്സിലേക്ക്;സീറ്റ് ധാരണകൾ,അനുനയ നീക്കവുമായി സിപിഎംകണക്ക് കൂട്ടൽ പിഴയ്ക്കാതെ ജോസ്.. ഇടതുപ്രവേശം ക്ലൈമാക്സിലേക്ക്;സീറ്റ് ധാരണകൾ,അനുനയ നീക്കവുമായി സിപിഎം

അട്ടപ്പാടിയിൽ ആദിവാസി യുവതിക്ക് കുത്തേറ്റ സംഭവം;കുട്ടികൾക്ക് സംഭവിച്ച പിഴവ്,ആസൂത്രിതമല്ലെന്ന് പോലീസ്<br />അട്ടപ്പാടിയിൽ ആദിവാസി യുവതിക്ക് കുത്തേറ്റ സംഭവം;കുട്ടികൾക്ക് സംഭവിച്ച പിഴവ്,ആസൂത്രിതമല്ലെന്ന് പോലീസ്

ഞെട്ടിച്ച് പിജെ ജോസഫ്; 15 സീറ്റിലും മത്സരിക്കും.. യുഡിഎഫിൽ പുതിയ പോര്, തടയിടാൻ കോൺഗ്രസ്ഞെട്ടിച്ച് പിജെ ജോസഫ്; 15 സീറ്റിലും മത്സരിക്കും.. യുഡിഎഫിൽ പുതിയ പോര്, തടയിടാൻ കോൺഗ്രസ്

തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് ആർജെഡിക്ക് തിരിച്ചടി; മുൻ മന്ത്രിയായ എംഎൽഎ പാർട്ടി വിട്ടുതിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് ആർജെഡിക്ക് തിരിച്ചടി; മുൻ മന്ത്രിയായ എംഎൽഎ പാർട്ടി വിട്ടു

English summary
AA Rahim slams NK premachandran on his remark against PA Muhammed riyas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X